പരസ്‌പര വിശ്വാസം തിരിച്ചുപിടിക്കാന്‍ ജാഗ്രത ആവശ്യം -മൗലവി ശഫീഖ്‌ അസ്‌‌ലം



റിയാദ്‌ : പരസ്‌പര വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തില്‍ അതു തിരിച്ചുപിടിക്കാന്‍ മതവിശ്വാസത്തിലധിഷ്‌ഠിമായ ജാഗ്രത ആവശ്യമാണെന്ന്‌്‌ മൗലവി ശഫീഖ്‌ അസ്‌്‌ലം പറഞ്ഞു. സൗദി ഇന്ത്യന്‍ ഇസ്‌്‌ലാഹീസെന്റര്‍ റിയാദ്‌ ഘടകം സംഘടിപ്പിച്ച പഠനക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മിക മൂല്യങ്ങളുടെ നിരാസവും മതകല്‍പനകളോടുള്ള അവഗണനയുമാണ്‌ പരസ്‌പര വിശ്വാസവും സ്‌നേഹവും കുറഞ്ഞു വരുന്നതിന്റെ കാരണമെന്നും അവ തിരിച്ചുപിടിക്കാനുള്ള മതപരമായ ഉത്തരവാദിത്തം ഓരോ വിശ്വാസിക്കുമുണ്ടെന്നും വിശ്വാസി സമൂഹം മറ്റുള്ളവര്‍ക്ക്‌ മാതൃകയാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ്‌ മുഹമ്മദ്‌ ഹാഷിം അധ്യക്ഷത വഹിച്ചു. ഷാനിഫ്‌ വാഴക്കാട്‌ സ്വാഗതവും മുജീബ്‌ അബ്ദുല്‍ ഗഫൂര്‍ തൃശൂര്‍ നന്ദിയും പറഞ്ഞു.

മുഹമ്മദ് ഹാഷിം പ്രസിഡന്റ് അശ്‌റഫ് മരുത ജ.സെക്രട്ടറി

സൗദി ഇന്ത്യന്‍ ഇസ്‌്‌ലാഹീ സെന്റര്‍-
റിയാദ്‌ ഘടകത്തിന്‌ പുതിയ ഭാരവാഹികള്‍

റിയാദ്‌ : മുഹമ്മദ്‌ ഹാഷിം പ്രസിഡന്റും അഷ്‌റഫ്‌ മരുത ജനറല്‍ സെക്രട്ടറിയുമായി സൗദി ഇന്ത്യന്‍ ഇസ്‌്‌ലാഹീ സെന്റര്‍- റിയാദ്‌ ഘടകത്തിന്റെ 2010-2012 കാലത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹുസൈന്‍ മൗലവി വയനാട്‌ ഉപദേശകസമിതി ചെയര്‍മാനും ഇംതിയാസ്‌ മാഹി ട്രഷററുമാണ്‌.
ഷറഫുദ്ദീന്‍ എ കെ കടലുണ്ടി, ഷരീഫ്‌ കെ പാലത്ത്‌്‌ വൈസ്‌ പ്രസിഡന്റും ഷാനിഫ്‌ വാഴക്കാട്‌, അയ്യൂബ്‌ സി കടലുണ്ടി, മുജീബ്‌ തൃശൂര്‍ സെക്രട്ടറിയുമാണ്‌.
അബ്ദുല്‍ മജീദ്‌ എന്‍, സലീം ചാലിയം, ബശീര്‍ എന്‍ ഒളവണ്ണ, ഫഹദ്‌ ബിന്‍ മുസ്‌തഫ, മുഹമ്മദ്‌ പി കെ പാലത്ത്‌, മുഹമ്മദ്‌ ഷാഫി തയ്യില്‍, മുഹമ്മദ്‌ സാജിദ്‌ എം എം കൊച്ചി, മുജീബ്‌ അലി , മുനീര്‍ പി കെ , നാസ്സർ കാപ്പാട് , റഷീദ്‌ വടക്കന്‍, സിറാജ്‌ തയ്യില്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളും അബ്ദുല്‍ ഹമീദ്‌ മടവവൂര്‍,ശൈഖ്‌്‌ മുജീബ്‌, അഷ്‌റഫ്‌്‌ അലി തൊടികപുലം, മുഹമ്മദ്‌ പുത്തൂര്‍,അബ്ദുര്‍റഹീം പന്നൂര്‍, എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളുമാണ്‌.

അര്‍ദ്ധവാര്‍ഷിക പരീക്ഷ ഫെബ്രുവരി 18,25,26 തിയ്യതികളില്‍



ന്യൂ സനയ്യ ജാലിയാത്തില്‍ കുടുംബ സംഗമം നടക്കുന്നതിനാല്‍ 19 വെള്ളിയാഴ്ച മദ്രസ അവദിയായിരിക്കും.