ഒരു ഗാനം

ക്ലാസില്‍ നിന്ന്

മത പഠനം: അധ്യാപകര്‍‌ക്കൊരു ചോദ്യാവലി


01. പേര്‌
02. ഫോണ്‍ നമ്പര്‍
03. ഇ-മെയില്‍
04. താങ്കള്‍ ഒരു രക്ഷിതാവ്‌ ആണോ? ആണെങ്കില്‍ എത്ര കുട്ടികളുടെ പിതാവ്‌ / മാതാവ്‌ ആണ്‌ ? ഏതെല്ലാം പ്രായമുള്ള കുട്ടികള്‍ ? ഏതെല്ലാം ക്ലാസുകളില്‍ പഠിക്കുന്നു ?
05. താങ്കള്‍ പഠിപ്പിക്കുന്ന ക്ലാസുകള്‍ എത്ര?
06. ഓരോ ക്ലാസിലും എത്ര കുട്ടികള്‍ ?
07. അവരിലെത്ര പേരെ നല്ല പരിചയത്തോടെ പേരുചൊല്ലി വിളിക്കാന്‍ കഴിയും ?
08. അവരിലെത്ര ശതമാനം വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ നേരിട്ട്‌ അറിയാം?
09. ഏകദേശം എത്ര ശതമാനം രക്ഷിതാക്കളോട്‌ ഉറ്റ സൗഹൃദം പുലര്‍ത്തുവാന്‍ കഴിയുന്നുണ്ട്‌ ?
10. ഏകദേശം എത്ര ശതമാനം വിദ്യാര്‍ഥികളുടെ ഗാര്‍ഹികം,സാമ്പത്തികം, ആരോഗ്യ സ്ഥിതി, പഠിപ്പിലുള്ള കഴിവും കഴിവുകേടും, വൈകാരികവും സാമൂഹികവുമായ പ്രയാസങ്ങളോ പരാധീനതകളോ മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌?
11. എല്ലാ വിദ്യാര്‍ഥികളുടെയും സാമ്പത്തികവും, ആരോഗ്യപരവുമായ പശ്ചാത്തലം മനസിലാക്കാന്‍ ശ്രമിക്കുന്നുവോ?
12. ഏതെങ്കിലും വിദ്യാര്‍ഥിയോട്‌ നീരസമോ പകയോ ഭയമോ ഈര്‍ഷ്യയോ തോന്നുന്നുവോ? ഉണ്ടെങ്കില്‍ ഏതു ചേതോവികാരമാണ്‌ തോന്നുന്നത്‌? അതിനുള്ള കാരണം?
13. അപ്രകാരമുള്ള മനോവികാരങ്ങള്‍ ശക്തിയായി തോന്നുന്നുവെങ്കില്‍ അതു തിരുത്താന്‍ എന്തു ചെയ്‌തിട്ടുണ്ട്‌?
14. വിദ്യാര്‍ഥികളോട്‌ മുന്‍ധാരണയോടെ പെരുമാറാറുണ്ടോ? ഉണ്ടെങ്കില്‍ ആ ധാരണകള്‍ തിരുത്തേണ്ടി വന്നിട്ടില്ലേ? ഒരു വിദ്യാര്‍ഥിയെ മുന്‍ധാരണയോടെ സമീപിക്കുന്നതില്‍ എത്രമാത്രം ശരിയുണ്ട്‌ ?
15. വിദ്യാര്‍ഥികളില്‍ എത്രപേര്‍ക്ക്‌ അവരുടെ സ്വഭാവ ദൂഷ്യങ്ങളെ തിരുത്താനും വൈകാരികമായ അവശതകളെ പരിഹരിക്കുന്നതിനും പഠിപ്പ്‌ പ്രയോജനകരമാക്കുന്നതിനും, വിജയകരമായി ഉപദേശങ്ങ ളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌?
16. വിദ്യഭ്യാസരംഗത്ത്‌ അധ്യാപകന്‍ വിദ്യാര്‍ഥിയുടെ സുഹൃത്തും മാര്‍ഗനിര്‍ദേശം നല്‍കുന്നവനും ചികിത്സകനും ആയിരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടിട്ടുണ്ടോ?
17. താങ്കള്‍ പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക്‌ ന്യായമായും ലഭിക്കേണ്ടതായ ഏതെല്ലാം സൗകര്യങ്ങളാണ്‌ ഇല്ലാത്തത്‌? അങ്ങിനെ എന്തെങ്കിലുമുണ്ടെങ്കില്‍ അവ വിദ്യാര്‍ഥികള്‍ക്ക്‌ നേടിക്കൊടുക്കുവാന്‍ താങ്കള്‍ എന്താണ്‌ ചെയ്‌തിട്ടുള്ളത്‌?
18. ഒരു മതാധ്യാപകനു വേണ്ട സൗശീലത്തിനു നിരക്കാത്ത എന്തെങ്കിലും ദുഃശീലങ്ങള്‍ താങ്കളിലു ണ്ടോ? പുകവലി, അസഹിഷ്‌ണുത, സങ്കുചിതത്തം,.... മുതലായവക്ക്‌ വശംവദനാണെങ്കില്‍ അതു തിരുത്താന്‍ എന്തു ചെയ്യുന്നു?
19. പരീക്ഷക്ക്‌ ചോദ്യങ്ങള്‍ തയാറാക്കുകയാണെങ്കില്‍ എന്തെല്ലാം പരിഗണിക്കും? ഉത്തരക്കടലാസുകള്‍ പരിശോധിക്കുമ്പോള്‍ എന്തെല്ലാം താത്വികമായ അടിസ്ഥാനത്തിലാണ്‌ മാര്‍ക്ക്‌ നല്‍കുക?
20. പരീക്ഷകള്‍ വിദ്യാര്‍ഥികളുടെ മനസില്‍ ഭയവും നീരസവും ഉണ്ടാക്കുന്നുവെന്ന പരാതിയെക്കുറിച്ച്‌?
21. പരീക്ഷകള്‍ എങ്ങനെയാണ്‌ അധ്യാപകനും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്നത്‌?
22. കുട്ടികളുടെ പഠനനിലവാരത്തെ കൃത്യമായി വിലയിരുത്താന്‍ നമ്മുടെ പരീക്ഷകള്‍ പര്യാപ്‌തമാ ണോ?
23. ഒരു കുട്ടിയുടെ പഠന നിലവാരത്തെ ശരിയാംവിധം വിലയിരുത്താന്‍ മൂല്യനിര്‍ണയത്തില്‍ എന്തെ ല്ലാം കാര്യങ്ങള്‍ പരിഗണിക്കപ്പെടണം?
24. വിദ്യാലയത്തിലെ സാംസ്‌കാരികമായ അന്തരീക്ഷം ഏവര്‍ക്കും പ്രയോജനകരമാക്കുന്നതിന്‌ എന്തെ ല്ലാം നടപടികളാണ്‌ സ്വീകരിച്ചിട്ടുള്ളത്‌? ഇനി എന്തെല്ലാം ഉള്‍പെടുത്താം?
25. താങ്കള്‍ പഠിപ്പിക്കുന്ന വിദ്യാലയത്തിന്റെ പരിസ്ഥിതി തൃപ്‌തികരമാണോ? അല്ലെങ്കില്‍ ഇപ്പോഴുള്ള ദോഷമെന്ത്‌? ഉള്ള പരിമിതികള്‍ക്കുള്ളില്‍ നിന്ന്‌ അവയെങ്ങനെ പരിഹരിക്കാം?
26. താങ്കള്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കാറുണ്ടോ? ഉണ്ടെങ്കില്‍ എപ്രകാരമുള്ള ശിക്ഷയാണ്‌ നല്‍കാറുള്ളത്‌? ശിക്ഷകള്‍ ആവശ്യമാണെന്ന്‌ തോന്നുന്നുണ്ടോ?
27. സ്‌നേഹത്തിലൂടെയുള്ള അടുത്തിടപഴകലിലൂടെ ശിക്ഷക്കു പകരം ആരോഗ്യകരമായ തിരുത്തല്‍ നല്‍കാമെന്ന്‌ കരുതുന്നുണ്ടോ?ഉണ്ടെങ്കില്‍ അതെങ്ങനെയാണ്‌ നിര്‍വഹിക്കുന്നത്‌?
28. വിദ്യാലയത്തിന്റെ സുസ്ഥിതിക്കും വിദ്യാര്‍ഥികളുടെ ക്ഷേമത്തിനും വേണ്ടി പ്രധാനാധ്യാപകനോടും മറ്റ്‌ അധ്യാപകരോടുമൊപ്പം ഒരു ടീം സ്‌പിരിറ്റോടു കൂടിയാണോ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌? അല്ലെങ്കില്‍ അതിന്‌ തടസമായി നില്‍ക്കുന്നതെന്താണ്‌?
29. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി നിങ്ങള്‍ കരുതുന്നത്‌ ?
30. മതപഠനത്തിന്റെ ലക്ഷ്യം ?
31. ആ ലക്ഷ്യത്തിന്‌ ഉതകുന്ന വിധമാണോ ഇന്നത്തെ മതപഠനം? അല്ലെങ്കില്‍ എന്താണ്‌ പരിഹാരം?
32. ചെറുപ്പം മുതലേ മദ്‌റസകളില്‍ പോയി മതപഠനം നേടുന്ന മുസ്‌ലിം സമൂഹത്തിലെ അംഗങ്ങളാണ്‌ അധാര്‍മികതകളില്‍ ഏറെയും പ്രതികളാവുന്നത്‌. എവിടെയാണ്‌ പിഴവു സംഭവിക്കുന്നത്‌?
33. പുതിയ പാഠ്യപദ്ധതിയും പഠനരീതിയും എത്രമാത്രം ഫലപ്രദമാണ്‌?
34. പഴയ രീതിയും പുതിയ രീതിയും തമ്മിലുള്ള ഗുണദോഷങ്ങള്‍ വിലയിരുത്താമോ?
35. പുതിയ പഠനരീതി ക്ലാസില്‍ അവതരിപ്പിക്കുന്നതില്‍ എത്രമാത്രം വിജയിച്ചിട്ടുണ്ട്‌?
36. പരാജയമാണ്‌ എന്നു തോന്നുന്നുവെങ്കില്‍ എന്താണ്‌ കാരണം? പുതിയ രീതികള്‍ അറിയാത്തതാണെങ്കില്‍ അതു മനസിലാക്കാന്‍ എന്തുചെയ്‌തു?
37. അധ്യാപകനെ സംബന്ധിച്ചിടത്തോളം പുതിയരീതി പ്രയാസകരമാണെന്ന്‌ തോന്നുന്നുണ്ടോ?
38. പഴയ രീതിയെ അപേക്ഷിച്ച്‌ പുതിയ രീതിയാണ്‌ അധ്യാപകരെയും വിദ്യാര്‍ഥികളെയും സംബന്ധിച്ചിടത്തോളം എളുപ്പവും ആയാസരഹിതവുമെന്ന വാദത്തെ എങ്ങനെ കാണുന്നു?
39. ക്ലാസിലെത്തും മുമ്പ്‌ പഠിപ്പിക്കേണ്ട വിഷയത്തെക്കുറിച്ച്‌ പൂര്‍ണമായ ധാരണയിലെത്താന്‍ ശ്രദ്ധിക്കാറുണ്ടോ? ടീച്ചിങ്‌ നോട്ട്‌ തയാറാക്കുന്ന ശീലമുണ്ടോ?
40. ഒന്നാം ക്ലാസിലേക്കും രണ്ടാം ക്ലാസിലേക്കും തയാറാക്കിയ അധ്യാപക സഹായികള്‍ വായിച്ചിട്ടു ണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌?
41. ഞാന്‍ ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിപ്പിക്കുന്നില്ല. അതിനാല്‍ ആ പഠനസഹായികള്‍ വായിക്കേണ്ടതില്ല എന്ന്‌ കരുതുന്ന അധ്യാപകരെക്കുറിച്ച്‌ എന്തു പറയുന്നു?
42. CIER പുറത്തിറക്കിയ വിദ്യാഭ്യാസ സമീപന രേഖ വായിച്ചിട്ടുണ്ടോ? സമീപന രേഖയിലെ കാഴ്‌ചപ്പാടുകളോട്‌ എത്രത്തോളം യോജിക്കുന്നു?
43. സലഫീ മദ്‌റസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പൊതുവെ ഖുര്‍ആന്‍ പാരായണത്തില്‍(തജ്‌വീദ്‌) പിന്നാക്കമാണെന്ന ധാരണ എത്രത്തോളം ശരിയാണ്‌? അതിന്റെ കാരണം എന്ത്‌? പരിഹാരമായി എന്തു നിര്‍ദേശിക്കാനുണ്ട്‌?
44. ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്‌തകവും പഠനരീതിയുമനുസരിച്ച്‌ പഠനം നടക്കുമ്പോള്‍ പഴയ രീതിയെ അപേക്ഷിച്ച്‌ വായിക്കാനും എഴുതാനുമുള്ള ശേഷി കുറയുമെന്ന പരാതിയെക്കുറിച്ച്‌ എന്തു പറയുന്നു ? അതെന്തുമാത്രം ശരിയാണ്‌? എന്താണ്‌ പരിഹാരം?
45. പാഠപുസ്‌തകത്തിലെ ചോദ്യങ്ങളും പഠനപ്രവര്‍ത്തനങ്ങളും മൂല്യനിര്‍ണയത്തിനുതകുംവിധം കുട്ടികളെക്കൊണ്ട്‌ സ്വയം ചെയ്യിക്കുന്നതില്‍ എത്രമാത്രം ശ്രദ്ധിക്കാറുണ്ട്‌?
46. ചോദ്യോത്തരങ്ങള്‍ അടയാളപ്പെടുത്തി കൊടുക്കുകയോ പറഞ്ഞുകൊടുക്കുകയോ എഴുതിക്കൊടുക്കുകയോ ചെയ്യുന്ന രീതി തുടരുന്നുണ്ടോ? ഉണ്ടെങ്കില്‍ അങ്ങനെയൊരു രീതി തുടരാനുള്ള കാരണം?
47. സ്വന്തം കഴിവുകള്‍ ഉപയോഗപ്പെടുത്തി ക്ലാസുകള്‍ രസകരവും ആയാസരഹിതവുമാക്കാന്‍ ശ്രമിക്കാറുണ്ടോ? ക്ലാസുകള്‍ സര്‍ഗാത്മകവും രചനാത്മകവുമാക്കാന്‍ എന്തു ചെയ്യുന്നു?
48. ഓരോ പാഠങ്ങളോടും അനുബന്‌ധമായി പഠന പ്രവര്‍ത്തനങ്ങള്‍ സ്വയം തയാറാക്കാറുണ്ടോ? ഉണ്ടെങ്കില്‍ അതെത്രമാത്രം ഫലപ്രദമാണ്‌?
49. പാഠപുസ്‌തകങ്ങള്‍ നോക്കി വായിച്ചുകൊടുക്കുകയും ചോദ്യോത്തരങ്ങള്‍ അടയാളപ്പെടുത്തി കൊടുക്കുകയും ചെയ്യുന്ന രീതിക്ക്‌ ജീവനില്ലെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ടോ? പുതിയരീതികളും പുതിയ ശൈലികളും സ്വയം ആവിഷ്‌കരിക്കാന്‍ ശ്രമിക്കാറുണ്ടോ?
50. പരീക്ഷകള്‍ പഠനനിലവാരം മാത്രമല്ല, അധ്യാപകന്റെ അധ്യാപന നിലവാരവും അളക്കുന്നുണ്ടെന്ന്‌ പറഞ്ഞാല്‍.......?
51. വിദ്യാര്‍ഥികള്‍ക്ക്‌ തന്റെ ക്ലാസിനെ വിലയിരുത്താന്‍ അവസരം നല്‍കാറുണ്ടോ? വിദ്യാര്‍ഥികള്‍ തന്റെ ക്ലാസില്‍ എന്തെങ്കിലും അപാകതകള്‍ ചൂണ്ടിക്കാണിച്ചാല്‍ എന്തു ചെയ്യും?
52. ഓരോ ക്ലാസും തനിക്ക്‌ സംതൃപ്‌തി നല്‍കുന്നതാണോ? ഇല്ലെങ്കില്‍ എന്താണ്‌ കാരണം? ആ പിഴവുകള്‍ അടുത്ത ക്ലാസില്‍ നികത്താന്‍ ശ്രമിക്കാറുണ്ടോ?
53. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പുറത്തു കൊണ്ടുവരുന്നതിനും പരിപോഷിപ്പിക്കുന്നതിനും, ആ കഴിവുകളെ ഇസ്‌ലാമികമായ വഴികളിലേക്ക്‌ തിരിച്ചുവിടുന്നതിനും എന്തു നിലപാടുകളാണ്‌ ക്ലാസില്‍ എടുക്കാറുള്ളത്‌?
54. വിദ്യാലയത്തില്‍ പൊതുവെ അത്തരമൊരുദ്ദേശ്യ സാക്ഷാത്‌കാരത്തിന്‌ എന്തെല്ലാം ചെയ്യാന്‍ കഴിയും?
55. മതപഠനം കാര്യക്ഷമവും ഫലപ്രദവുമാവാന്‍ എന്തെല്ലാം നിര്‍ദേകങ്ങളാണ്‌ നല്‍കാനുള്ളത്‌?
56. മതപഠനത്തില്‍ രക്ഷിതാക്കളുടെ പങ്ക്‌ എന്ത്‌? വിശദമാക്കാമോ?
57. അതവരെ ബോധ്യപ്പെടുത്താനും അവരുടെ സജീവമായ ഇടപെടലുകള്‍ ഇക്കാര്യത്തിലുണ്ടാവാനും നാം എന്താണ്‌ ചെയ്യേണ്ടത്‌?
58. മതാധ്യാപകര്‍ കുട്ടികള്‍ക്ക്‌ വ്യക്തമായൊരു മാതൃകയായിരിക്കണം എന്ന ചിന്താഗതിയെ കുറിച്ച്‌ എന്തു പറയുന്നു? കുട്ടികള്‍ക്ക്‌ താന്‍ തികച്ചും മാതൃകായോഗ്യനാണെന്ന്‌ തോന്നുന്നുണ്ടോ?
59. വിദ്യാഭ്യാസം ഒരു ആജീവനാന്ത സംസ്‌കരണ പ്രക്രിയയാണെന്ന കാഴ്‌ചപ്പാടിനെ എങ്ങനെ കാണു ന്നു? അത്‌ പ്രായോഗികമാവാന്‍ എന്തു ചെയ്യണം?

[ ഇതില്‍ ഉള്‍പെട്ടിട്ടില്ലാത്ത ഏെതങ്കിലും ചോദ്യം പ്രസക്തമെന്ന്‌ തോന്നുന്നുവെങ്കില്‍, ആ ചോദ്യം സ്വയം ഉള്‍പെടുത്തി വിശദമായിത്തന്നെ ഉത്തരമെഴുതുക.]

മതപഠനം: രക്ഷിതാക്കള്‍ക്കൊരു ചോദ്യാവലി

നമ്മുടെ കുട്ടികളുടെ മതപഠനം കാര്യക്ഷമവും ഫലപ്രദവുമാവാന്‍ നാം എന്തു ചെയ്യണം?
മതപഠനം കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കിത്തീര്‍ക്കുന്നതിന്‌ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും സമൂഹവും, ഇതൊരു കൂട്ടുത്തരവാദിത്തമായിക്കണ്ടണ്ട്‌ പ്രവര്‍ത്തിക്കേണ്ടണ്ടിയിരിക്കുന്നു. നമ്മുടെ മദ്‌റസയുടെ സാഹചര്യത്തില്‍ മതപഠനം എളുപ്പവും ഫലപ്രദവുമാക്കിത്തീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുകയും നടപ്പില്‍ വരുത്തിക്കൊണ്ടണ്ടിരിക്കുകയും ചെയ്‌തുവരുന്നതിന്റെ തുടര്‍ച്ചയാണീ ചോദ്യാവലിയും. രക്ഷിതാക്കളെന്ന നിലയില്‍ നിങ്ങളുടെ ചിന്തകളും കാഴ്‌ചപ്പാടുകളും നമ്മുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന്‌ ഏറെ സഹാകരമാവും മാതാപിതാക്കളും കുട്ടികളും കൂടിയിരുന്ന്‌ ചര്‍ച്ച ചെയ്‌ത്‌ ഉത്തരമെഴുതുന്നതില്‍ ശ്രദ്ധിക്കുമല്ലോ. ആവശ്യത്തിന്‌ ഷീറ്റുകള്‍ ചേര്‍ത്ത്‌ വിശദമായിത്തന്നെ എഴുതുക
01. പിതാവിന്റെ പേര്‌, വയസ്‌, തൊഴില്‍,
02. താമസ സ്‌ഥലം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍
03. മാതാവിന്റെ പേര്‌, വയസ്‌ , തൊഴില്‍
04. ആകെ എത്ര മക്കള്‍ , ആണ്‍, പെണ്‍
05 വിദ്യാര്‍ഥി(നി)കള്‍ എത്ര?
06 വിദ്യാര്‍ഥി(നി)യുടെ പേര്‌, വയസ്‌, പഠിക്കുന്ന ക്ലാസ്‌ (സ്‌കൂള്‍, മദ്‌റസ)
07. കുട്ടികളുടെ ഭൗതിക വിദ്യാഭ്യാസത്തിനായി പ്രതിമാസം ചെലവഴിക്കുന്ന ആകെ തുക
08. കുട്ടികളുടെ മത വിദ്യാഭ്യാസത്തിനായി പ്രതിമാസം ചെലവഴിക്കുന്ന ആകെ തുക
09. കുട്ടികളെ എത്ര അധ്യാപകര്‍ പഠിപ്പിക്കുന്നുവെന്നും, ഓരോ അധ്യാപകര്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ ഏതൊക്കെയെന്നും അറിയുമോ?
10. അധ്യാപകരില്‍ എത്ര പേരുടെ പേര്‍ അറിയാം? എത്ര പേരെ നേരിട്ട്‌ അറിയാം?
11. എത്ര അധ്യാപകരുമായി ഉറ്റ സൗഹൃദം പുലര്‍ത്തുവാന്‍ കഴിയുന്നുണ്ടണ്ട്‌ ?
12. കുട്ടികളുടെ പഠന കാര്യങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാറുണ്ടേണ്ടാ?
13. കുട്ടികളുടെ പഠന കാര്യങ്ങള്‍ മാതാപിതാക്കളെന്ന നിലയില്‍ നിങ്ങള്‍ എങ്ങനെയൊക്കെ ചര്‍ച്ച ചെയ്യുന്നു?
14. കുട്ടികളുടെ പഠന കാര്യങ്ങള്‍ അധ്യാപകരുമായി ചര്‍ച്ച ചെയ്യാറുണ്ടേണ്ടാ? അതിന്‌ അവസരം ഉണ്ടാവാറുണ്ടോ?
15. വിദ്യാഭ്യാസരംഗത്തെ ഏറ്റവും നൂതനവും ആധുനികവുമായ കാഴ്‌ചപ്പാടുകളുടെ അടിസ്ഥാ നത്തില്‍ തയാറാക്കിയ പാഠപുസ്‌തകവും പഠനരീതിയുമനുസരിച്ചാണ്‌ നമ്മുടെ മദ്‌റസയി പഠനം നടക്കുന്നത്‌. പഴയ രീതിയും പുതിയ രീതിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കി യിട്ടുണ്ടേണ്ടാ? അതിനായി ശ്രമിച്ചിട്ടുണ്ടേണ്ടാ? കുട്ടികളുടെ പാഠപുസ്‌തകം ശ്രദ്ധിച്ചിട്ടുണ്ടോ?
16. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി നിങ്ങള്‍ കാണുന്നത്‌ : ?
17. മതപഠനത്തിന്റെ ലക്ഷ്യമായി നിങ്ങള്‍ കാണുന്നത്‌ : ?
18. ഇന്ന്‌ ഏററവും കൂടുതല്‍ അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ പ്രതികളാവുന്നത്‌ മുസ്‌ലിം സമൂ ഹത്തിലെ അംഗങ്ങളാണെന്നത്‌ പത്രവാര്‍ത്തകള്‍ ദിവസവും ഓര്‍മപ്പെടുത്തിക്കൊണ്ടണ്ടിരി ക്കുന്നു. ചെറുപ്പം മുതലേ മതപഠനം നല്‍കാന്‍ സൗകര്യവും സാഹചര്യവുമുണ്ടായിട്ടും അതിന്‌ തക്കതായ ഗുണം സമൂഹത്തില്‍ കാണുന്നില്ലെന്ന്‌ തോന്നാറുണ്ടോ? പ്രശ്‌നമായി നിങ്ങള്‍ കാണുന്നതെന്താണ്‌? പരിഹാരമായി നിര്‍ദേശിക്കാനുള്ളതെന്താണ്‌ ?
19. ഇസ്‌ലാമിക സംസ്‌കാരമനുസരിച്ച്‌ ജീവിതത്തെ ചിട്ടപ്പെടുത്താന്‍ ശ്രമിക്കാറുണ്ടേണ്ടാ? കര്‍മാനുഷ്‌ഠാനങ്ങളില്‍ എത്രമാത്രം സൂക്ഷ്‌മത പുലര്‍ത്തുന്നു?കുട്ടികളെ അത്തരം കാര്യ ങ്ങള്‍ക്ക്‌ പ്രചോദനം നല്‍കാറുണ്ടേണ്ടാ?
20. വീട്ടില്‍ ഇസ്‌ലാമിക സംസ്‌കാരത്തിനകത്തുനിന്നുള്ള ഒരു ജീവിത ചുറ്റുപാട്‌ വാര്‍ത്തെടു ക്കുന്നതില്‍ എത്രമാത്രം വിജയിച്ചിട്ടുണ്ടണ്ട്‌?
21. കുട്ടികളെ കര്‍മാനുഷ്‌ഠാനങ്ങള്‍ക്കും ഇസ്‌ലാമിക വ്യക്തിത്വത്തിനും മതപഠനത്തിനും പ്രേ രിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതുമായ സാഹചര്യമാണോ നമ്മുടെ വീടുകളിലുള്ളത്‌?
22. കുട്ടികള്‍ക്ക്‌ തീര്‍ത്തും മാതൃകയാണ്‌ തങ്ങളെന്ന്‌ തോന്നുന്നുണ്ടേണ്ടാ? ഇല്ലെങ്കില്‍ എന്തു കൊണ്ടണ്ട്‌?
23. കുട്ടികളുടെ ദുഃഖങ്ങളും സന്തോഷങ്ങളും പങ്കുവെക്കുവാനും അവരുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും തിരിച്ചറിയാനും അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വീട്ടിനക ത്ത്‌?അവസരവും സാഹചര്യവുമുണ്ടേണ്ടാ?
24. കുട്ടികള്‍ അവരുടെ എന്തു പ്രശ്‌നങ്ങളും തുറന്നുപറയും വിധമുള്ള ഒരു സൗഹൃദാന്തരീ ക്ഷം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടേണ്ടാ?
25. കുട്ടികളുടെ സുഹൃത്തുക്കള്‍ ആരൊക്കെയെന്നും അവരുടെ കുടുംബപശ്ചാതലവും സ്വഭാ വവും എന്തെന്നും അറിയുമോ? അവരില്‍ എത്ര പേരെ നല്ല പരിചയമുണ്ടണ്ട്‌? എത്ര പേരു മായി ബന്ധം പുലര്‍ത്തുന്നു?
26. വീട്ടിനകത്ത്‌ കിടപ്പ്‌,പഠിപ്പ്‌, വ്യായാമം, വിനോദം മുതലായവക്ക്‌ എന്തെല്ലാം സൗകര്യങ്ങളുണ്ട്‌ണ്ട്‌?
27. പഠനത്തിനാവശ്യമായ പുസ്‌തകങ്ങള്‍,സ്റ്റേഷനറികള്‍, മറ്റു അവശ്യവസ്‌തുക്കള്‍ മുതലായവ കൃത്യസമയത്ത്‌ വാങ്ങി നല്‍കുന്നതില്‍ എത്രമാത്രം ശ്രദ്ധിക്കാറുണ്ടണ്ട്‌?
28. സമാധാനത്തോടെ ഇരുന്ന്‌ പഠിക്കാനുള്ള സൗകര്യവും സാഹചര്യവുമാണോ വീട്ടിലുള്ളത്‌
29. പഠന വിഷയത്തില്‍ കുട്ടികളെ എത്രമാത്രം സഹായിക്കുന്നു? അവരുടെ സംശയങ്ങള്‍ കരിക്കുന്നതിലും പുതിയ അറിവുകള്‍ നല്‍കുന്നതിനും ശ്രദ്ധിക്കാറുണ്ടേണ്ടാ?
30. പഠനേതര പ്രവര്‍ത്തനങ്ങള്‍ക്ക്‌ കുട്ടികളെ പ്രേരിപ്പിക്കാറുണ്ടേണ്ടാ?
31. വിദ്യാര്‍ഥികളുടെ ഭാഗത്ത്‌ ഉത്തരവാദിത്ത ബോധവും കാര്യക്ഷമതയും നഷ്‌ടപ്പെട്ടു കൊ ണ്ടണ്ടിരിക്കുന്നു എന്ന്‌ തോന്നുന്നുണ്ടേണ്ടാ? ആ കുറവ്‌ എങ്ങനെ പരിഹരിക്കാം? 32. അധ്യാപകരുടെ ഉത്തരവാദിത്തവും ഉത്സാഹവും കാര്യക്ഷമതയും കൃത്യനിഷ്‌ഠയും കുറ ഞ്ഞുവരുന്നതായി തോന്നുന്നുണ്ടോ? അവ വീണ്ടെണ്ടടുക്കാന്‍ എന്താണ്‌ നിര്‍ദേശിക്കാനുള്ളത്‌?
33. രക്ഷിതാക്കള്‍ക്ക്‌ ഉത്തരവാദിത്ത ബോധം കുറഞ്ഞുവരുന്നു എന്ന്‌ തോന്നുന്നുണ്ടേണ്ടാ? ഉണ്ടെണ്ടങ്കില്‍ പരിഹാരമായി എന്ത്‌ തോന്നുന്നു?
34. ഇപ്പോള്‍ നടക്കുന്ന പരീക്ഷാ സമ്പ്രദായവും മൂല്യനിര്‍ണയ രീതിയും പഠനവിഷയത്തില്‍ കുട്ടി എവിടെ നില്‍ക്കുന്നുവെന്ന ബോധം തരുന്നുണ്ടേണ്ടാ?
35. പരീക്ഷ യാന്ത്രികവും മടുപ്പുളവാക്കുന്നതും ഉള്ളില്‍ ഭയമുളവാക്കുന്നതുമാണോ? ആണെ ങ്കില്‍ അതിനുള്ള കാരണങ്ങള്‍? എപ്രകാരം പരീക്ഷകള്‍ നടത്തിയാല്‍ ഏറെ പ്രയോജനക രമാവുമെന്നാണ്‌ കരുതുന്നത്‌?
36. നമ്മുടെ മദ്‌റസയിലെ പഴയ പരീക്ഷാരീതിയും പുതിയപരീക്ഷാരീതിയും തമ്മിലുള്ള വ്യത്യാ സം തിരിച്ചറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? പുതിയ പരീക്ഷാരീതി എത്രമാത്രം ഫലപ്രദമാണ്‌?
37. കുട്ടികളുടെ പഠന നിലവാരമളക്കുന്നതിന്‌ പരീക്ഷകളില്‍ ലഭിക്കുന്നമാര്‍ക്കുകള്‍ മാത്രം പരിഗണിച്ചാല്‍ മതിയോ? മൂല്യ നിര്‍ണയത്തില്‍ പരിഗണിക്കപ്പെടേണ്ടണ്ട മറ്റുകാര്യങ്ങള്‍ എ ന്തൊക്കെയാണ്‌?
38. കുട്ടികളുടെ പ്രശ്‌നങ്ങളില്‍ സഹതാപപൂര്‍വം അന്വേഷണം നടത്താനും ആവശ്യങ്ങള്‍ പങ്കുവെക്കാനും ഉപദേശങ്ങള്‍ നല്‍കാനും ശ്രദ്ധിക്കാറുണ്ടേണ്ടാ?
39. പഠന വിഷയത്തിലും വ്യക്തിജീവിതത്തിലും മക്കളുടെ പ്രശ്‌നങ്ങള്‍ വ്യക്തമായി മനസിലാ ക്കി മാര്‍ഗ നിര്‍ദേശം നല്‍കാന്‍ എന്തുചെയ്യുന്നു? അക്കാര്യത്തില്‍, പുറത്തു നിന്നുള്ള സ ഹായം തേടാറുണ്ടേണ്ടാ? ഏതു വിധത്തില്‍?
40. എന്താണ്‌ മുഖ്യമായ ജീവിത ലക്ഷ്യം? കുട്ടികള്‍ക്ക്‌ നാം നല്‍കുന്ന വിദ്യാഭ്യാസം മുഖ്യമാ യ ജീവിത ലക്ഷ്യത്തെ സാക്ഷാത്‌കരിക്കാന്‍ സഹായിക്കുന്നതായി തോന്നുന്നുണ്ടേണ്ടാ?
41. ഖുര്‍ആനും മത കാര്യങ്ങളും പഠിക്കാനുള്ള അവസരങ്ങളെ നിങ്ങള്‍ എത്രമാത്രം ഉപയോ ഗപ്പെടുത്തുന്നു? അത്തരം അവസരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ടേണ്ടാ?
42. മാതാപിതാക്കളും അധ്യാപകരും കുട്ടികളെ മനസിലാക്കുന്നില്ല എന്ന പരാതിയെക്കുറിച്ച്‌: ?
43. എത്ര വയസു മുതല്‍ കുട്ടികള്‍ക്ക്‌ ഔപചാരിക വിദ്യാ?്യാസം കൊടുത്തു തുടങ്ങണമെന്നാ ണ്‌ നിങ്ങള്‍ കരുതുന്നത്‌?
44. കുട്ടികളിലെ സദ്‌ഗുണങ്ങളെ പുറത്തുകൊണ്ടണ്ടുവരുന്നതിനും ദുര്‍ഗുണങ്ങളെ ഇല്ലാതാക്കുന്ന തിനും ഏതു വിധത്തിലുള്ള സമീപനമാണ്‌ നിങ്ങള്‍ പുലര്‍ത്തുന്നത്‌?
45. കുട്ടികളില്‍ യാഥാര്‍ഥ്യ ബോധമില്ലാതാവുകയും സ്വാര്‍ഥ താത്‌പര്യങ്ങള്‍ കൂടുകയും സമൂ ഹത്തോട്‌ ഉത്തരവാദിത്തം കുറയുകയും ചെയ്യുന്നു എന്ന പരാതിയെക്കുറിച്ച്‌ എന്തു പറ യുന്നു?പരിഹാരമായി നിര്‍ദേശിക്കാനുള്ളത്‌?
46. കുട്ടികള്‍ക്ക്‌ ലഭിക്കേണ്ടണ്ടതായ സ്‌നേഹവും പരിചരണവും ശിക്ഷണവും യഥാവിധി നല്‍കു ന്നതില്‍ ജാഗ്രത പുലര്‍ത്താറുണ്ടേണ്ടാ?
47. അവരുടെ സ്വഭാവദൂഷ്യങ്ങളെ തിരുത്തുവാനും വൈകാരികമായ അവശതകളെ പരിഹരി ക്കുന്നതിനും പഠിപ്പ്‌ പ്രയോജനകരമാക്കുന്നതിനും ഫലപ്രദമായ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശ ങ്ങളും നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ടേണ്ടാ?
48.കുട്ടികളെ ശിക്ഷിക്കാറുണ്ടേണ്ടാ? ഉണ്ടെണ്ടങ്കില്‍ എപ്രകാരമുള്ള ശിക്ഷയാണ്‌ നല്‍കാറുള്ളത്‌?
49. സ്‌നേഹത്തിലൂടെയുള്ള അടുത്തിടപഴകലിലൂടെ ശിക്ഷക്കു പകരം ആരോഗ്യകരമായ തി രുത്തല്‍ നല്‍കാമെന്ന്‌ കരുതുന്നുണ്ടേണ്ടാ? ഉണ്ടെണ്ടങ്കില്‍ അതെങ്ങനെയാണ്‌ നിര്‍വഹിക്കുന്നത്‌?
50. കൂടുതല്‍ അറിവ്‌ നേടുന്നതിനും നല്ല വായനക്കുമുള്ള അവസരം വീട്ടിലുണ്ടേണ്ടാ?
51. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ അമിത സ്വാധീനം കുട്ടികളില്‍പ്രതിഫലിക്കുന്നുണ്ടേണ്ടാ? ഉണ്ടെണ്ടങ്കില്‍ എന്തു പരിഹാരമാണ്‌ നിങ്ങള്‍ സ്വീകരിക്കുന്നത്‌?
52. കുട്ടികള്‍ അനുസരണ ശീലമില്ലാത്തവരും സ്വഭാവദൂഷ്യമുള്ളവരുമാണെന്ന്‌ തോന്നിയിട്ടു ണ്ടേണ്ടാ? ഉണ്ടെണ്ടങ്കില്‍ അങ്ങനെ ഒരവസ്ഥയില്‍ അവരെ എത്തിച്ച സാഹചര്യം എന്താണ്‌ ? ര ക്ഷിതാവെന്ന നിലയല്‍ ഒരു സ്വയം വിമര്‍ശനം ആവശ്യമാണണെന്ന്‌ തോന്നുന്നുണ്ടേണ്ടാ?
53. മതപഠനം കാര്യക്ഷമവും ഫലപ്രദവുമാക്കുവാന്‍ എന്തൊക്കെ നിര്‍ദേശങ്ങളാണ്‌ നല്‍കാ നുള്ളത്‌?

ഇതില്‍ ഉള്‍പെട്ടിട്ടില്ലാത്ത ഏെതങ്കിലും ചോദ്യം പ്രസക്തമെന്ന്‌ തോന്നുന്നുവെങ്കില്‍, ആ ചോദ്യം സ്വയം ഉള്‍പെടത്തി വിശദമായിത്തന്നെ ഉത്തരമെഴുതുക

ഉണര്‍‌വില്‍ നിന്ന്...

ദാറുല്‍ ഫുര്‍ഖാന്‍ എം ഡി അബൂയാസിറിന് ഒരു ഉപഹാര സമര്‍പ്പണം..

സദസ്സ്


സദസ്സ്ബ്ലോഗിനെക്കുറിച്ച്
മുഖ്താര്‍ ഉദരം‌പൊയില്‍

സദസ്സ്


ഹുസൈന്‍ മൗലവി അഥിതികളുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നു.

പ്രകാശനം - വീഡിയോബ്ലോഗിന്റെയും ചുവട് കയ്യെഴുത്തു മാസികയുടെയും പ്രകാശനത്തിന്റെ വീഡിയോ

'ഉണര്‍‌വ്' നവ്യാനുഭവമായിദാറുല്‍ ഫുര്‍ഖാന്‍ മദ്‌റസയിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂടിച്ചേരല്‍ 'ഉണര്‍‌വ്' നവ്യാനുഭവമായി.

പാട്ടുപാടിയും കഥപറഞ്ഞും എഴുതിയും വരച്ചും കളിച്ചും കൊച്ചുകൂട്ടുകാര്‍ ഒരുക്കിയ സര്‍ഗവിരുന്ന് കണ്ണിന് കുളിര്‍മയും ഹ്യദയങ്ങള്‍ക്ക് ആനന്ദവുമായി. രണ്ട് ദിവസങ്ങളിലായി നടന്ന കലാ സാഹിത്യ കായിക മല്‍സരങ്ങളില്‍ പ്രതിഭകളുടെ മാറ്റുരക്കലാണ് നടന്നത്. വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ 'തിളക്കം' ബാലവേദിക്ക് കീഴിലാണ് പരിപാടികള്‍ നടന്നത്. വിദ്യാര്‍‌ഥികളെ ത്വയ്യിബ്, തമാം, ഖൈര്‍, സൈന്‍ എന്നീ നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മല്‍സരം. വ്യത്യസ്ഥവും പുതുമയാര്‍ന്നതുമായ മല്‍സരങ്ങളും കലാപരിപാടികളുമാണ് അവതരിപ്പിക്കപ്പെട്ടത്.

ചില്‍ഡ്രന്‍, സബ്ജൂനിയര്‍, ജൂനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍ നടന്നത്. ജൂനിയര്‍ വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍‌കുട്ടികള്‍ക്കും പ്രത്യേകം മല്‍സരങ്ങളുണ്ടായിരുന്നു. പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട മല്‍സരങ്ങള്‍ക്കായിരുന്നു കലാ മല്‍സരങ്ങളില്‍ പ്രാധാന്യം നല്‍കിയിരുന്നത്.

കലാ- സാഹിത്യ മല്‍സരങ്ങള്‍ വ്യാഴാഴ്ച ദാറുല്‍ ഫുര്‍ഖാന്‍ മദ്റസയില്‍ വെച്ചും കായിക മല്‍സരങ്ങള്‍ വെള്ളിയാഴ്ച റോഷന്‍ ഇസ്തിറാഹയില്‍ വെച്ചുമാണ് നടന്നത്.

വെള്ളിയാഴ്ച നടന്ന പരിപാടിയില്‍ ജുമുഅ നമസ്കാരത്തിന് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍‌-റിയാദ് സെക്രട്ടറി നാസര്‍ സുല്ലമി നേത്യത്വം നല്‍കി. ശേഷം നടന്ന പാരന്റ്‌സ് മീറ്റില്‍ മുഖ്താര്‍ ഉദരം‌പൊയില്‍ ക്ലാസെടുത്തു. മദ്‌റസാ സദര്‍ മുദര്‍‌രിസ് സിറാജ് ആസാദ് അധ്യക്ഷനായിരുന്നു. സീനിയര്‍ അധ്യാപകന്‍ റസാഖ് മദനി സ്വാഗതവും അയ്യൂബ് കടലുണ്ടി നന്ദിയും പറഞ്ഞു.


ഏറ്റവും കൂടുതല്‍ പോയിന്റ് നേടി തമാം ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടി. ത്വയ്യിബ് ഗ്രൂപ്പിനാണ് രണ്ടാം സ്ഥാനം. ചില്‍ഡ്രന്‍ വിഭാഗത്തില്‍ ലബീബ്, സബ്ജൂനിയര്‍ വിഭാഗത്തില്‍ സഈദ് ആബിദീന്‍ , ജൂനിയര്‍ (ആണ്‍) വിഭാഗത്തില്‍ നാസിമുദ്ദീന്‍ , ജൂനിയര്‍ (പെണ്‍) വിഭാഗത്തില്‍ നശ്‌വ എന്നിവര്‍ വ്യക്തികത ചാമ്പ്യന്മാരായി.

ബ്ലോഗ് പ്രകാശനം ചെയ്തുദാറുല്‍ ഫുര്‍ഖാന്‍ മദ്റസയിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ മദ്‌റസയുടെ ബ്ലോഗ് പ്രകാശനം ചെയ്തു. മദ്‌റസയിലെ വിദ്യാര്‍‌ത്ഥികളുടെ പഠന‌ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമവും സംഘടിതവുമായ ഇടപെടലുകള്‍ക്കുള്ള അവസരവും, കുട്ടികളുടെ സര്‍‌ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനുമുതകുന്ന രീതിയില്‍ കുട്ടികളുടെ കൂട്ടായ്മയായ തിളക്കം ബാലവേദിയാണ് അധ്യാപകരുടെ സഹായത്തോടെ ബ്ലോഗ് തയ്യാറാക്കിയത്.

പഠനത്തില്‍ ദ്യശ്യ-ശ്രാവ്യ മാധ്യമങ്ങളുടെയും ആധുനിക സാങ്കേതിക വിദ്യകളുടെയും ഗുണപരമായ ഉപയോഗം സാധ്യമാക്കുന്നതിനും ഫലപ്രദമായ അവതരണത്തിനും വിദ്യാര്‍ഥികളെ പ്രാപ്തമാക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ് ബ്ലോഗ്.

മദ്രസയുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകളും ഫോട്ടോകളും വീഡിയോ ക്ളിപ്പിങ്ങുകളും കുട്ടികളുടെ സൃഷ്ടികളും വിദ്യാഭ്യാസ ചിന്തകളും പഠന പഠ്യേതര പ്രവര്‍ത്തനങ്ങളുടെ രൂപരേഖകളും പുതിയ കാഴ്ചപ്പാടുകളും പഠന പ്രവര്‍ത്തനങ്ങളുടെ മോഡലുകളും ഉള്‍പ്പെടുത്തിയിട്ടുള്ള സമഗ്രമായ ഒരു ബ്ലോഗാണ് ഒരുക്കിയിട്ടുള്ളത്. മദ്രസയുടെ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനപ്പുറം മതപഠനത്തിന്റെ പുതിയ രീതികളെയും കാഴ്ച്ചപ്പാടുകളെയും ജനങ്ങളിലെത്തിക്കുകയും മതപഠനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനം നല്കുകയും ഇവ്വിഷയകമായുള്ള ചിന്തകളും കാഴ്ചപ്പാടുകളും കൈമാറ്റം ചെയ്യപ്പെടുകയുമാണ് ബ്ലോഗിന്റെ ലക്ഷ്യം.

ആമുഖം, പാഠ്യപദ്ധതി, പ്രവര്‍ത്തനങ്ങള്‍ , ഞങ്ങളുടെ അധ്യാപകര്‍, അധ്യാപകര്‍‌ക്കുപറയാനുള്ളത്, ഫോട്ടോ ഗാലെറി,വീഡിയോ ആല്‍ബം, തിളക്കം ബാലവേദി, ചുവട് കയ്യെഴുത്തു മാസിക,ഉണര്‍‌വ്, വിദ്യാര്‍ഥികളുടെ രചനകള്‍ തുടങ്ങിയ ലേബലുകളിലായി അന്‍പതിലധികം പോസ്റ്റുകള്‍ ബ്ലോഗിലുണ്ട്.

വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മതപഠന കേന്ദ്രങ്ങള്‍ക്കും വെബ്സൈറ്റുകള്‍ ഉണ്ടെങ്കിലും ഒരു പ്രാഥമിക മതപഠനകേന്ദ്രമായ മദ്‌റസക്ക് ഒരു ബ്ലോഗ് ആദ്യത്തേതും പുതിയ ആശയവുമാണ്.

റോഷന്‍ ഇസ്തിറാഹയില്‍ നടന്ന 'ഉണര്‍‌വ്' സംഗമത്തില്‍ ശൈഖ് അബു നാസിര്‍ ബ്ലോഗ് പ്രകാശനം ചെയ്തു.
സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍‌-റിയാദ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായിരുന്നു. ശൈഖ് അബു യാസിര്‍, നാസര്‍ സുല്ലമി പ്രസംഗിച്ചു.

കയ്യെഴുത്തുമാസിക പ്രകാശനം ചെയ്തുപഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി അറിവുകളുടെ സര്‍ഗാത്മഗമായ ശ്വാംശീകരണവും പങ്കുവെക്കലുകളും സാഹിത്യ കഴിവുകളുടെ പരിപോഷണവും ലക്ഷ്യമാക്കി പുറത്തിറക്കുന്ന 'ചുവട്' കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു.
കൊച്ചു കഥകളും കവിതകളും ചിത്രങ്ങളും ലേഖനങ്ങളുമാണ് മാസികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.പാഠ്യ വിഷറ്റങ്ങളുമായി ബന്ധപ്പെട്ട രചനകള്‍ക്കാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. പഠനം സര്‍ഗാത്മകവും രചനാത്മകവുമാക്കിത്റ്റീര്‍ക്കുന്നതിന്റെ ഭാഗമാണ് കയ്യെഴുത്തു മാസികയുടെ നിര്‍മിതി. പഠന പ്രവര്‍ത്തനങ്ങളുടെ അവതരണത്തിനും പ്രകാശനത്തിനും മൂല്യനിര്‍ണയത്തിന്റെ പുതിയ രീതികളും ലക്ഷ്യം വെച്ചുള്ള വിവിധ പരിപാടികളുടെ ഒരു ഭാഗമാണ് കയ്യെഴുത്തു മാസികയും എന്ന് അധ്യാപകര്‍ പറഞ്ഞു. കഴിവു തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീനങ്ങളും പ്രോല്‍സാഹനവും നല്‍കാനുള്ള പദ്ധതികളും നടത്തുമെന്നും അവര്‍ പറഞ്ഞു.
വിദ്യാര്‍ഥികളുടെ പത്രാധിപ സമിതി തയ്യാറാക്കിയ മാസിക അര്‍ഥത്തിലും ആശയത്തിലും മികച്ചു നില്‍ക്കുന്നു. ഓരോ മാസവും കയ്യെഴുത്തുമാസിക പുറത്തിറങ്ങും.
റോഷന്‍ ഇസ്തിറാഹയില്‍ വെച്ച് നടന്ന പരിപാടിയില്‍ ദാറുല്‍ ഫുര്‍ഖാന്‍ എം ഡി ശൈഖ് അബു യാസിര്‍, പി ടി എ പ്രതിനിധി സുബൈറിന് നല്‍കിയാണ് പ്രഥമലക്കം പ്രകാശനം ചെയ്തത്.
സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍‌-റിയാദ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായിരുന്നു. ശൈഖ് അബു നാസിര്‍, സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍‌-റിയാദ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായിരുന്നു. ശൈഖ് അബു നാസിര്‍, നാസര്‍ സുല്ലമി പ്രസംഗിച്ചു.