അധ്യാപകര്‍‌ക്കുപറയാനുള്ളത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അധ്യാപകര്‍‌ക്കുപറയാനുള്ളത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ആശംസകള്‍



വെളിച്ചത്തിലേക്കുള്ള വഴി
വിജയത്തിലേക്കുള്ളവാതിലാണ് വിജ്ഞാനം. ലക്ഷ്‌യ സ്ഥാനത്തെത്താന്‍ വഴി വ്യക്തമാകണം. അതിന്ന് ആ വഴിയില്‍ വെളിച്ചമുണ്ടാകണം. വിജ്ഞാനം ആ വെളിച്ചം പകര്‍‌ന്നുതരുന്നു.
അറിവ് വെളിച്ചമാണ്. അല്ലാഹുവിലെത്താനുള്ള അറിവോ..., കൂടുതല്‍ മഹത്തരവും.
ഭൗതിക വിദ്യാഭ്യാസത്തെ അപേക്ഷിച്ച് മദ്‌റസാവിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അതുതന്നെ.
മുസ്ലിംകളായ നമ്മെ സംബന്ധിച്ചിടത്തോളം സ്വര്‍ഗമാണ് പരമ ലക്ഷ്യം. എന്നാല്‍ അതിലേക്കുള്ള വഴി വളരെ ദുര്‍ഘടമാണ്.
വെളിച്ചവും വഴികാട്ടിയുമില്ലെങ്കില്‍ രക്ഷയില്ലാത്ത നാശത്തിലേക്കായിരിക്കും നാം പതിക്കുക (അല്ലാഹു രക്ഷിക്കട്ടെ).
അല്ലാഹുവിന്റെ 'കലാമാ'യ ഖുര്‍‌ആന്‍ നമുക്കിവിടെ മാര്‍ഗദര്‍ശിനിയാണ്. ഖുര്‍‌ആനിലൂടെ വിജയം വരിക്കാന്‍ ആഗ്രഹിച്ചാണ് നാം മദ്‌റസയില്‍ വരുന്നതും.
നമ്മുടെ മദ്‌റസയിലെ വിദ്യാര്‍ഥികളുടെ പുതുസം‌രം‌ഭമായ കയ്യെഴുത്തു മാസികക്കും ബ്ലോഗിനും ആശംസകള്‍.
ആത്യന്തിക ലക്ഷ്യത്തിലെത്താന്‍ ഇവ വ്ഴി തെളിയിക്കട്ടെ.
പ്രാര്‍ഥനകളോടെ,
സിറാജ് ആസാദ്