തിളക്കം ബാലവേദി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തിളക്കം ബാലവേദി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കളിക്കൂടാരം 2011 ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റിയാദ് കരസ്ഥമാക്കി















കളിക്കൂടാരം 2011 ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റിയാദ് കരസ്ഥമാക്കി റിയാദ്:തിളക്കം ബാലവേദി സംഘടിപ്പിച്ച കളിക്കൂടാരം 2011 സമാപ്പിച്ചു.നവംബര്‍ 25 ന് റിയാദില്‍ വെച്ചാണ് ഈ മാറ്റുരക്കല്‍ അറങ്ങേറിയത്.സൗദിയില്‍ ഇതാദ്യമായാണ് മദ്റസ വിദ്യാര്‍ഥികള്‍ക്കായി ദേശീയ തല മത്സരം സംഘടിപ്പിക്കുന്നത്.കോഴിക്കോട് 'മര്‍കസ്സുദ്ദഅവ' ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ററല്‍ ഫൊര്‍ ഇസ്ലാമിക് എജുകേഷന്‍ ആന്‍റ് റിസേര്‍ച്ച് (CIER)ല്‍ രജിസ്റ്റര്‍ ചെയ്തതടക്കം 17 ല്‍ പരം മദ്റസകള്‍ മത്സരത്തില്‍ പങ്കെടുത്തു.147 പോയന്‍റോടെ ദാറുല്‍ ഫുര്‍ഖാന്‍ മദ്റസ റിയാദ് ഓവറോള്‍ ചാമ്പ്യന്‍ ഷിപിന് അര്‍ഹമായി തൊട്ടുപിറകെലായി ജുബൈല്‍,ജിദ്ദ യധാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.കിഡ്സ്,ചില്‍ഡ്രന്‍സ്, സബ്ജൂനിയര്‍ വിഭാങ്ങള്‍ക്ക് പ്രത്യേകം മത്സരങ്ങളായിരുന്നു.CIER സൗദി ചാപ്റ്റര്‍ കണ്‍ വീനര്‍ ഷബീര്‍ വെള്ളാടത്ത്,സിറജുദ്ദീന്‍ കാസര്‍ഗോട്,ഹനീഫ മഷ്,സലീം ചാലിയം,വലീദ്,സാജിദ് കൊച്ചി,ഷംസുദ്ദീന്‍ മദനി എന്നിവര്‍ ബോയ്സ് വിഭാഗത്തിനും സമീന,ഹിബ,റാബിയ,ഖമറുന്നിസ എന്നിവര്‍ ഗേള്‍സ് വിഭാഗത്തിന്നും നേതൃത്വം നല്‍കി.റഷീദ് ഉഗ്രപുരം,കോയ ഹായില്‍,റഹീം ഫാറൂഖി,ഷംുദ്ദന്‍ കണ്ണൂര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു


ദാറുല്‍ ഫുര്‍ഖാന്‍ വിദ്യാര്‍ഥികള്‍ ട്രോഫിയുമായി








ശ്രദ്ധ്രേയമായ എക്സിബിഷന്‍


കേരളമണ്ണിന് തെങ്ങിന്‍റെ മണം ഇന്ന് അന്യമായികൊണ്ടിരുക്കുന്നു.നിരന്നു കിടക്കുന്ന തെങ്ങിന്‍ തോപ്പുകളില്‍ സ്ഥിരമായി തേങ്ങ വലിക്കുന്ന പണിക്കാരുണ്ടായിരുന്നു പണ്ടുകാലത്ത്.ഇന്ന് സ്ഥിയാകെ മാറി ചാറ്റിലരക്കാന്‍ ചായിപ്പില്‍ തേങ്ങ പോയിട്ട് ചകിരി പോലുമില്ല അടുപ്പ് കത്തിക്കാന്‍.സ്വന്തം തെങ്ങില്‍നിന്ന് ഇന്ന് തേങ്ങ വലിക്കാനും ആളെ കിട്ടാത്ത അവസ്ഥ. തെങ്ങിന്‍റെ മഹാത്മ്യം അതി മഹത്തരമാണ്. തെങ്ങിനെ പോലെ എല്ലാഭാഗങ്ങളും ഉപകാരപ്പെടുത്തുന്ന മറ്റൊരു വൃക്ഷം കാണാന്‍ പ്രയാസമാണ് പ്രത്യേകിച്ച് കേരളത്തില്‍.പനവിഭാഗത്തില്‍ പെടുന്ന ഈ കേര വൃക്ഷത്തിന് ഏകദേശം 18 മുതല്‍ 20 മീറ്റര്‍ വരെയാണ് നീളം.കൊമ്പും ചില്ലുകളുമില്ലാത്ത ഈ ഒറ്റത്തടി കേരളീയന്‍റെ സാമ്പത്തിക സൂചിയെ നിയന്ത്രിച്ച് നിര്‍ത്തുന്ന ഫല വൃക്ഷമാണ്.

നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച എക്സിബിഷന്‍ കാണികള്‍ക്ക് അല്‍ഭുതമായി ദാറുല്‍ ഫുര്‍ഖാന്‍ മദ്രസ നാലാം ക്ലാസ് വിദ്യാര്‍ഥികളാണ് കേരള വൃക്ഷത്തെ ആസ്പതമാക്കിയുള്ള എക്സിബിഷന്‍ സഘടിപ്പിച്ചത്.പന ഇനത്തില്‍ ഉള്‍പെടുന്ന തെങ്ങിന്‍റെ ചരിത്രവും വിവിധയിനം തെങ്ങുകളുടെ വിവരങ്ങളും കേരളത്തിലെ തെങ്ങിന്‍റെ ശരാശരി വലുപ്പം, തെങ്ങിനെ ബാധിക്കുന്ന വിവിധയിനം രോഗങ്ങള്‍, അത്യപൂ ര്‍ വ്വമായി കണ്‍ടുവരുന്ന ശിഖിരങ്ങളുള്ള തെങ്ങിനെ കുറിച്ചു ള്ള വിവരങ്ങള്‍ തുടങ്ങിയ ഒട്ടനവതി കാര്യങ്ങള്‍ അദീബ,ഫാത്വിമ എന്നിവര്‍ തയ്യാറാക്കിയ സ്ളൈടുകള്‍ കാണികള്‍ക്ക് പല പുതിയ വിവരങ്ങളും നല്‍കി.ചിരട്ട കൊണ്ടു നിര്‍മ്മിച്ച കരണ്ടി ,പഴയ ചിരവ, കയര്‍ ഉല്പ്പന്നങ്ങളുടെ നിര്‍മ്മാണ രീതി,ഓല കൊണ്ടു നിര്‍മ്മിക്കുന്ന വിത്യസ്ഥ കളിപ്പാട്ടങ്ങള്‍ എന്നിവ `പ്രവാസി വിദ്യാര്‍ഥികള്‍ക്ക് കൗതുകമായി,പുതു തലമുറക്ക് അറിയാത്ത പല വിവരങ്ങളും ഈ കൊച്ചു മക്കള്‍ കാണികളുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.

























കണ്ണീരൊപ്പാന്‍ കൈ കോര്‍ക്കുക

കണ്ണീരൊപ്പാന്‍ കൈ കോര്‍ക്കുക ഫണ്ട് സൗദി ഇന്ത്യന്‍ ഇസ്ലാഹി

സെന്‍റര്‍ സെക്രട്ടറി ശനിഫ് വാഴക്കാടിന് കൈമാറുന്നു

പുതിയ അധ്യായന വര്‍ഷത്തേക്കുള്ള ഫണ്ട് ഉദ്ഘാടനം

കണ്ണീരൊപ്പാന്‍ കൈ കോര്‍ക്കുക ഫണ്ട് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സെക്രട്ടറി ശനിഫ് വാഴക്കാടിന് കൈമാറുന്നുകുഞ്ഞു മനസ്സുകള്‍ കണ്ണീരിന്‍റെ വില അറിയുന്നു.പാവപ്പെട്ടവരും നിരാലംബരുമായ മാറാരോഗികളെ കൈ പിടിച്ചുയര്‍ത്താന്‍ ഈ കുരുന്നുകളും രംഗത്തുവന്നു.ദാറുല്‍ ഫുര്‍ഖാന്‍ മദ് റസയിലെ വിദ്യാര്‍ഥികള്‍ രൂപം നല്‍കിയ കണ്ണീരൊപ്പാന്‍ കൈ കോര്‍ക്കുക സഹായ ഫണ്ട് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സെക്രട്ടറി ശാനിഫ് വഴക്കാടിന് ചെയര്‍മാന്‍ ഫൈസല്‍ ബഷീര്‍ നല്‍കി തിളക്കംബാലവേദി റിയാദ് ഘടകം സ്വരൂപിച്ച ഈ സംഖ്യ മര്‍കസ്സുദ്ദ വഴി പെയിന്‍ ആന്‍റ് പാലിയേറ്റീവിന് കൈമാറുമെന്ന് പധാന അഡ്യാപകന്‍ അശ്റഫ് മരുദ അറിയിച്ചു. പുതിയ അധ്യായന വര്‍ഷത്തേക്കുള്ള ഫണ്ട് ഉദ്ഘാടനം ഒന്നാം ക്ലാസ് വിദ്യാര്‍ഥി ഷാഹിന്‍ മുഹമ്മദുകുട്ടി നിര്‍വ്വഹിച്ചു അദ്യാപക്രായ ഹനീഫ, അസീസ് മുസ്ലിയാര്‍മാഷ്,റ്സാക് മദനി,സലീം ചാലിയം,സിറജ് ചെറുമുക്ക്,അസീസ് മാഷ്, വലീദ്,അസ്മ,ഷറീന,ലുബൈബ,ഖമറുന്നീസ എന്നിവര്‍ പങ്കെടുത്തു..


കളിക്കൂടാരം കുളിര്‍മയുടെ അനുഭവം

ബാലകൌതുകം മാഗസിന്‍ പ്രകാശനം ചെയ്യുന്നു.


റിയാദ് : സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റെറിന്റെ വിദ്യാര്‍ഥി വിഭാഗമായ തിളക്കം ബാലവേധിയുടെ ആഭിമുഖ്യത്തില്‍ നമ്മുടെ ബാല്യം നന്മയുടെ കാലം എന്ന പ്രമേയത്തെ ആസ്പതമാക്കി " കളിക്കൂടാരം" ദേശീയതല ബാലസമ്മേളനം സംഘടിപ്പിച്ചു .കുട്ടികളുടെ സജീവതയില്‍ ശ്രദ്ധയാകര്‍ഷിച്ച സമ്മേളനം കുളിര്‍മയുടെ അനുഭവമായി മാറി . നജ്റാന്‍ ‍പ്രബോധകന്‍ അബ്ദുല്‍ ലത്തീഫ് മൌലവി കളിക്കൂടാരം ഉദ്ഘാടനം ചെയ്തു . ധാര്‍മിക മൂല്യങ്ങള്‍ നിലനിര്‍ത്തി സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സദസ്സുകളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ കൈകളിലാണ് ലോകത്തിന്റെ ഭാവിയെന്നും അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സമ്മേളനങ്ങളില്‍ കുട്ടികള്‍ അവരുടെ പ്രാതിനിത്യം നിലനിര്തനമെന്നു അദ്ദേഹം കുട്ടികള്‍ക്ക് ഉപദേശം നല്‍കി .സൌദിയുടെ വിവിധ മേഘലകളില്‍ നിന്ന് എത്തിയ നൂറോളം പ്രധിനിധികളെ ഖുര്‍ആന്‍ , ഫുര്‍ഖാന്‍ , നൂര്‍ , ഹുദ എന്നീ നാലു ഗ്രൂപുകളായി തിരിച്ചു വിവിധ മത്സരങ്ങള്‍ നടത്തി . അര മണിക്കൂര്‍ കൊണ്ട് കുട്ടികള്‍ തയ്യാറാക്കിയ ബാലകൌതുകം മാഗസിന്‍ സമ്മേളനത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു .കഥ എഴുതിയും കവിതകള്‍ കുറിച്ചും ചിത്രം വരച്ചും തുടങ്ങിയ വിവിത തരത്തിലുള്ള അവരുടെ കഴിവുകള്‍ ഓരോ കുട്ടികളും പ്രദര്‍ശിപ്പിച്ചു .സമാപന സമ്മേളനത്തില്‍ ബാലകൌതുകം മാഗസിന്‍ മക്ക ഇസ്ലാഹി സെന്റെര്‍ പ്രബോധകന്‍ സജാദ് ഫാറൂഖി പ്രകാശനം ചെയ്തു . സലിം ചാലിയം , ഷബീര് ദമ്മാം ,ഉബൈദ് ഫാറൂഖി ,സാജിദ് കൊച്ചി എന്നിവര്‍ സമ്മേളനത്തിന് നേത്രത്വം നല്‍കി

മദ്‌റസാ ലീഡര്‍


ഫായിസ് അബ്ദുര്‍‌റഹീം

സ്പോര്‍ട്സ് ക്യാപ്റ്റന്‍


ശാഹിന്‍ സാദ്

തിളക്കം ബാലവേദി

മദ്‌റസയിലെ വിദ്യാര്‍‌ത്ഥികളുടെ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമവും സംഘടിതവുമായ ഇടപെടലുകള്‍ക്കുള്ള അവസരവും, കുട്ടികളുടെ സര്‍‌ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനുമുതകുന്ന രീതിയില്‍ കുട്ടികളുടെ കൂട്ടായ്മയാണ് തിളക്കം ബാലവേദി. കുട്ടികളെ ഗ്രൂപ്പുകള്‍ തിരിച്ച് ലീഡേഴ്സിനെ തെരഞ്ഞെടുക്കുകയും കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ മല്‍‌സരങ്ങളിലൂടെ പഠനം എളുപ്പവും രസകരവുമാക്കിതീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളും ബാലവേദിക്ക് കീഴില്‍ നടക്കും. ബാലവേദിക്ക് കീഴില്‍ സാഹിത്യ സമാജങ്ങള്‍, വിവിധ മല്‍സരങ്ങള്‍, ക്യാമ്പുകള്‍, ഗൈഡന്‍സ് ക്ലാസുകള്‍, കയ്യെഴുത്തുമാസിക... തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ബാലവേദിക്കു കീഴില്‍ നടത്തും.തിളക്കം ബാലവേദിക്കു കീഴില്‍ വിദ്യാര്‍‌ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചു. ത്വയ്യിബ്, തമാം, ഖൈര്‍, സൈന്‍ എന്നീ നാലു പേരുകളിലാണ് ഗ്രൂപ്പുകള്‍. ഓരോ ഗ്രൂപ്പിനും രണ്ടു ലീഡര്‍മാര്‍ക്കു പുറമെ ഓരോ അധ്യാപകര്‍ ഇന്‍ചാര്‍ജുമുണ്ട്.
തിളക്കം ബാലവേദി
കണ്‍‌വീനര്‍: തശിന്‍

‍സെക്രട്ടറിമാര്‍: മൂസ പി കുഞ്ഞാലി, ശീന്‍ഷ ഷാജഹാന്‍






ഗ്രൂപ്പ് ലീഡേഴ്സ്
ത്വയ്യിബ്: സല്‍മാനുല്‍ ഫാരിസ്, ഹബീബ ആബിദീന്‍




തമാം : സിനാന്‍ യൂസുഫ് , ശുഹൈദ




ഖൈര്‍ : മുഹമ്മദ് ഫൈസല്‍, നശ്‌വ ശറഫ്




സൈന്‍ : മുഅ`തസ് അശ്റഫ്, ഹസീന ആബിദീന്‍


ചുവട് കയ്യെഴുത്ത് മാസിക

പഠന പ്രവര്‍ത്തനത്തിന്റ്റെ ഭാഗമായി അറിവുകളുടെ സര്‍ഗാത്മഗമായ ശ്വാംശീകരണവും പങ്കുവെക്കലുകളും സാഹിത്യ കഴിവുകളുടെ പരിപോഷണവും ലക്ഷയമാക്കി പുറത്തിറക്കുന്ന കയ്യെഴുത്തു മാസികയാണ് 'ചുവട്'. വിദ്യാര്‍ഥികളുടെ പത്രാധിപ സമിതിയാണ് മാസിക പുറത്തിറക്കുക.

എഡിറ്റോറിയല്‍ ബോര്‍ഡ്

എഡിറ്റര്‍


നാസിമുദ്ദീന്‍

സബ് എഡിറ്റേഴ്സ്

ശാഹിദ് സാദ്



ഫാത്തിമ ഷഹന

നിസ്മ നാസര്‍
എഡിറ്റോറിയല്‍ ബോര്‍ഡ്
മുനീര്‍ ബുര്‍ഹാനുദ്ദീന്‍

അന്‍ഷിദ സിറാജ്

റാഷിദ് സുലൈമാന്‍