വിദ്യാര്‍ഥികളുടെ രചനകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിദ്യാര്‍ഥികളുടെ രചനകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞാൻ മനസ്സിലാക്കിയ ഒട്ടകം




ഒട്ടകങ്ങള്‍ മരുഭൂമിയിലാണ് ജീവിക്കുന്നത് മരുഭൂമിയിലെ കപ്പല്‍ എന്നാണ് ഒട്ടകം അറിയപ്പെടുന്നത് .അറബി ഭാഷയില്‍ ഒട്ടകത്തിന് ജമല്‍ എന്നാണ് പറയുന്നത്.അറബ് രജ്യങ്ങളിലെല്ലാം ഒട്ടകത്തിന് പ്രത്യേക പരിഗണനയുണ്ട്. സൗദി അറേബ്യയുടെ ദോശീയ മൃഗമാണ് ഒട്ടകം വെള്ളവും ഭക്ഷണവുമില്ലാതെ ദിവസങ്ങളോളം മണലാരണ്ണ്യത്തിലൂടെ യാത്രചെയ്യാന്‍ കഴിയും.ഒറ്റ പ്രാവശ്യം 15 ലിറ്റര്‍ വരെ വെള്ളം കുടിക്കന്‍ കഴിയും. മണലില്‍ പൂഴ്ന്നുപോവാത്ത പരന്ന പാദങ്ങളും രണ്ടു നിര പീലികളുള്ള കണ്‍പോളകളും ആവശ്യാനുസൃതം തുറക്കാനും അടക്കാനും കഴിവുള്ള നാസദ്വാരങ്ങളും മരുഭൂമിയിലെ സഹജര്യങ്ങള്‍ക്ക് ഇവയെ സജ്ജരാക്കുന്നു.രണ്ടുതരം ഒട്ടകങ്ങളുണ്ട്.ഒന്ന് ഡോമെഡറി ഇവക്ക് ഒറ്റ കൂനുകളാണുള്ളത് മറ്റൊന്ന് ബാക്ട്രിയ ഇവക്ക് രണ്ട് കൂനുകളാണുള്ളത്.

തയ്യാറാക്കിയത്

ദിൽഫ സത്താർ നാലാം ക്ളാസ്

എന്റെ മദ്‌റസ



അസീസിയയിലെ ദാറുല്‍ ഫുര്‍ഖാന്‍ മദ്റസയില്‍ നാലാം ക്ലാസിലാണ് ഞാന്‍ പഠിക്കുന്നത്. വളരെ വിശാലമായ ക്ലാസ് റൂമുകളും നല്ല ഒരു ഓഡിറ്റോറിയവും ചെറിയ കുട്ടികള്‍ക്ക് കളിക്കാനുള്ള ഇടവും... നയന മനോഹരമാണ് എന്റെ മദ്‌റസ.

ഒന്നു മുതല്‍ ആറു വരെയുള്ള ക്ലാസുകളിലായി ഏകദേശം ഇരുന്നൂറോളം കുട്ടികള്‍ മത പഠനത്തിനായി ഈ മദ്‌റസയില്‍ എത്തുന്നു. സ്കൂളില്‍ പോകുന്ന കുട്ടിക്കളുടെ സൗകര്യാര്‍ഥം വ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലുമാണ് മദ്‌റസ പ്രവര്‍ത്തിക്കുന്നത്. ഉച്ച കഴിഞ്ഞ് 2:30 ന് ആരംഭിക്കുന്ന ക്ലാസ് വൈകുന്നേരം 6:00 മണിയോടെ അവസാനിക്കുന്നു. പത്തോളം അധ്യാപകരുടെ നേത്യത്വത്തില്‍ വിദഗ്ധമായ പരിശീലന ക്ലാസുകളാണ് ഇവിടെ നടക്കുന്നത്.

ദീനീ കാര്യങ്ങള്‍ക്ക് പുറമെ മലയാളവും പഠിപ്പിക്കുന്നു എന്നത് ഈ മദ്‌റസയുടെ ഒരു പ്രത്യേകതയാണ്. കുട്ടികളുടെ മാനസിക ശാരീരിക ഉന്മേഷത്തിനായി ഇസ്ലാമിക വിധി വിലാക്കുകള്‍ക്കകത്തുനിന്നുള്ള കായിക കലാമല്‍സരങ്ങളും ധാരാളം സംഘടിപ്പിക്കുകയും വിജയികള്‍ക്ക് പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്‍കാറുമുണ്ട്.

യാതൊരു ഭൗതികലാഭവും ആഗ്രഹിക്കാതെ പുതിയ തലമുറയെ ഇസ്ലാമിക മാര്‍ഗ്ഗത്തിലൂടെ കൈ പിടിച്ചുയര്‍ത്താന്‍ അഹോരാത്രം പണിയെടുക്കുന്ന ഒരു കൂട്ടം ഉസ്താദുമാരുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രമാണ് ഈ മദ്റസ.പുതിയ തലമുറയെ മാത്രമല്ല, ഞങ്ങളുടെ മാതാപിതാക്കള്‍ക്കു വേണ്ടിയും പ്രതിവാര ഖുര്‍‌ആന്‍ ക്ലാസുകള്‍ എന്റെ മദ്‌റസയിലെ ഉസ്താദുമാര്‍ സംഘടിപ്പിക്കാറുണ്ട്.

എന്റെ മദ്‌റസയെക്കുറിച്ച് പറയുമ്പോള്‍ റസിയ ടീച്ചറെ ഓര്‍ക്കാതെ പൂര്‍ണമാവില്ല. വിദഗ്ധമായ ഉപദേശങ്ങള്‍ കൊണ്ടും സ്നേഹാദരണീയമായ പെരുമാറ്റം കൊണ്ടും ഞങ്ങളെ ഏറ്റവും ആകര്‍ഷിച്ച റസിയ ടീച്ചറുടെ വിയോഗം എന്നും ഞാന്‍ ഒരു നൊമ്പരത്തോടെ ഓര്‍ക്കും. അകാലത്തില്‍ പൊലിഞ്ഞുപോയ ആ മഹതിക്ക് അല്ലാഹു സ്വര്‍ഗത്തിന്റെ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കട്ടെ.

നിസ്മ നാസര്‍
ക്ലാസ്: 4
ടീം: സൈന്‍
(വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ ചുവട് കയ്യെഴുത്തു മാസികയില്‍ നിന്ന് )

ആശംസകള്‍

പ്രിയപ്പെട്ട കൂട്ടുകാരേ...
അന്ധകാരത്തിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തെ നന്മയിലേക്ക് നയിക്കാന്‍ ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കേണ്ടത് അത്യാവശ്യമാണ്.
അതിന്നായി ചെറുപ്പം മുതലെ കുട്ടികള്‍ ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ അറിവുനേടേണ്ടിയിരിക്കുന്നു. അതിന്നുള്ള ഒരു ഇടമാണ് നമ്മുടെ മദ്‌റസ. കയ്യെഴുത്തു മാസികയും ബ്ലോഗുമെല്ലാം പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഈ ബ്ലോഗിനും ചുവട് കയ്യെഴുത്തു മാസികക്കും എന്റെ ആശംസകള്‍.

തഷിന്‍
കണ്‍‌വീനര്‍
തിളക്കം ബാലവേദി

ആശംസകള്‍

നമ്മുടെ മദ്രസയിലെ വിധ്യാര്‍ഥികള്‍ അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കിയ ഈ ബ്ലോഗിന് എല്ലാവിധ ആശംസകളും.

കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായ കയ്യെഴുത്തു മാസികക്കും ബ്ലോഗിനും കൂട്ടുകാരുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ,

ഫായിസ്

മദ്‌റസാലീഡര്‍