ഉണര്‍‌വ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഉണര്‍‌വ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഉണര്‍‌വില്‍ നിന്ന്...

ദാറുല്‍ ഫുര്‍ഖാന്‍ എം ഡി അബൂയാസിറിന് ഒരു ഉപഹാര സമര്‍പ്പണം..

സദസ്സ്


സദസ്സ്



ബ്ലോഗിനെക്കുറിച്ച്
മുഖ്താര്‍ ഉദരം‌പൊയില്‍

സദസ്സ്


ഹുസൈന്‍ മൗലവി അഥിതികളുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നു.

പ്രകാശനം - വീഡിയോ



ബ്ലോഗിന്റെയും ചുവട് കയ്യെഴുത്തു മാസികയുടെയും പ്രകാശനത്തിന്റെ വീഡിയോ

'ഉണര്‍‌വ്' നവ്യാനുഭവമായി



ദാറുല്‍ ഫുര്‍ഖാന്‍ മദ്‌റസയിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂടിച്ചേരല്‍ 'ഉണര്‍‌വ്' നവ്യാനുഭവമായി.

പാട്ടുപാടിയും കഥപറഞ്ഞും എഴുതിയും വരച്ചും കളിച്ചും കൊച്ചുകൂട്ടുകാര്‍ ഒരുക്കിയ സര്‍ഗവിരുന്ന് കണ്ണിന് കുളിര്‍മയും ഹ്യദയങ്ങള്‍ക്ക് ആനന്ദവുമായി. രണ്ട് ദിവസങ്ങളിലായി നടന്ന കലാ സാഹിത്യ കായിക മല്‍സരങ്ങളില്‍ പ്രതിഭകളുടെ മാറ്റുരക്കലാണ് നടന്നത്. വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ 'തിളക്കം' ബാലവേദിക്ക് കീഴിലാണ് പരിപാടികള്‍ നടന്നത്. വിദ്യാര്‍‌ഥികളെ ത്വയ്യിബ്, തമാം, ഖൈര്‍, സൈന്‍ എന്നീ നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മല്‍സരം. വ്യത്യസ്ഥവും പുതുമയാര്‍ന്നതുമായ മല്‍സരങ്ങളും കലാപരിപാടികളുമാണ് അവതരിപ്പിക്കപ്പെട്ടത്.

ചില്‍ഡ്രന്‍, സബ്ജൂനിയര്‍, ജൂനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍ നടന്നത്. ജൂനിയര്‍ വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍‌കുട്ടികള്‍ക്കും പ്രത്യേകം മല്‍സരങ്ങളുണ്ടായിരുന്നു. പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട മല്‍സരങ്ങള്‍ക്കായിരുന്നു കലാ മല്‍സരങ്ങളില്‍ പ്രാധാന്യം നല്‍കിയിരുന്നത്.

കലാ- സാഹിത്യ മല്‍സരങ്ങള്‍ വ്യാഴാഴ്ച ദാറുല്‍ ഫുര്‍ഖാന്‍ മദ്റസയില്‍ വെച്ചും കായിക മല്‍സരങ്ങള്‍ വെള്ളിയാഴ്ച റോഷന്‍ ഇസ്തിറാഹയില്‍ വെച്ചുമാണ് നടന്നത്.

വെള്ളിയാഴ്ച നടന്ന പരിപാടിയില്‍ ജുമുഅ നമസ്കാരത്തിന് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍‌-റിയാദ് സെക്രട്ടറി നാസര്‍ സുല്ലമി നേത്യത്വം നല്‍കി. ശേഷം നടന്ന പാരന്റ്‌സ് മീറ്റില്‍ മുഖ്താര്‍ ഉദരം‌പൊയില്‍ ക്ലാസെടുത്തു. മദ്‌റസാ സദര്‍ മുദര്‍‌രിസ് സിറാജ് ആസാദ് അധ്യക്ഷനായിരുന്നു. സീനിയര്‍ അധ്യാപകന്‍ റസാഖ് മദനി സ്വാഗതവും അയ്യൂബ് കടലുണ്ടി നന്ദിയും പറഞ്ഞു.


ഏറ്റവും കൂടുതല്‍ പോയിന്റ് നേടി തമാം ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടി. ത്വയ്യിബ് ഗ്രൂപ്പിനാണ് രണ്ടാം സ്ഥാനം. ചില്‍ഡ്രന്‍ വിഭാഗത്തില്‍ ലബീബ്, സബ്ജൂനിയര്‍ വിഭാഗത്തില്‍ സഈദ് ആബിദീന്‍ , ജൂനിയര്‍ (ആണ്‍) വിഭാഗത്തില്‍ നാസിമുദ്ദീന്‍ , ജൂനിയര്‍ (പെണ്‍) വിഭാഗത്തില്‍ നശ്‌വ എന്നിവര്‍ വ്യക്തികത ചാമ്പ്യന്മാരായി.

ബ്ലോഗ് പ്രകാശനം ചെയ്തു



ദാറുല്‍ ഫുര്‍ഖാന്‍ മദ്റസയിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ മദ്‌റസയുടെ ബ്ലോഗ് പ്രകാശനം ചെയ്തു. മദ്‌റസയിലെ വിദ്യാര്‍‌ത്ഥികളുടെ പഠന‌ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമവും സംഘടിതവുമായ ഇടപെടലുകള്‍ക്കുള്ള അവസരവും, കുട്ടികളുടെ സര്‍‌ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനുമുതകുന്ന രീതിയില്‍ കുട്ടികളുടെ കൂട്ടായ്മയായ തിളക്കം ബാലവേദിയാണ് അധ്യാപകരുടെ സഹായത്തോടെ ബ്ലോഗ് തയ്യാറാക്കിയത്.

പഠനത്തില്‍ ദ്യശ്യ-ശ്രാവ്യ മാധ്യമങ്ങളുടെയും ആധുനിക സാങ്കേതിക വിദ്യകളുടെയും ഗുണപരമായ ഉപയോഗം സാധ്യമാക്കുന്നതിനും ഫലപ്രദമായ അവതരണത്തിനും വിദ്യാര്‍ഥികളെ പ്രാപ്തമാക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ് ബ്ലോഗ്.

മദ്രസയുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകളും ഫോട്ടോകളും വീഡിയോ ക്ളിപ്പിങ്ങുകളും കുട്ടികളുടെ സൃഷ്ടികളും വിദ്യാഭ്യാസ ചിന്തകളും പഠന പഠ്യേതര പ്രവര്‍ത്തനങ്ങളുടെ രൂപരേഖകളും പുതിയ കാഴ്ചപ്പാടുകളും പഠന പ്രവര്‍ത്തനങ്ങളുടെ മോഡലുകളും ഉള്‍പ്പെടുത്തിയിട്ടുള്ള സമഗ്രമായ ഒരു ബ്ലോഗാണ് ഒരുക്കിയിട്ടുള്ളത്. മദ്രസയുടെ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനപ്പുറം മതപഠനത്തിന്റെ പുതിയ രീതികളെയും കാഴ്ച്ചപ്പാടുകളെയും ജനങ്ങളിലെത്തിക്കുകയും മതപഠനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനം നല്കുകയും ഇവ്വിഷയകമായുള്ള ചിന്തകളും കാഴ്ചപ്പാടുകളും കൈമാറ്റം ചെയ്യപ്പെടുകയുമാണ് ബ്ലോഗിന്റെ ലക്ഷ്യം.

ആമുഖം, പാഠ്യപദ്ധതി, പ്രവര്‍ത്തനങ്ങള്‍ , ഞങ്ങളുടെ അധ്യാപകര്‍, അധ്യാപകര്‍‌ക്കുപറയാനുള്ളത്, ഫോട്ടോ ഗാലെറി,വീഡിയോ ആല്‍ബം, തിളക്കം ബാലവേദി, ചുവട് കയ്യെഴുത്തു മാസിക,ഉണര്‍‌വ്, വിദ്യാര്‍ഥികളുടെ രചനകള്‍ തുടങ്ങിയ ലേബലുകളിലായി അന്‍പതിലധികം പോസ്റ്റുകള്‍ ബ്ലോഗിലുണ്ട്.

വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മതപഠന കേന്ദ്രങ്ങള്‍ക്കും വെബ്സൈറ്റുകള്‍ ഉണ്ടെങ്കിലും ഒരു പ്രാഥമിക മതപഠനകേന്ദ്രമായ മദ്‌റസക്ക് ഒരു ബ്ലോഗ് ആദ്യത്തേതും പുതിയ ആശയവുമാണ്.

റോഷന്‍ ഇസ്തിറാഹയില്‍ നടന്ന 'ഉണര്‍‌വ്' സംഗമത്തില്‍ ശൈഖ് അബു നാസിര്‍ ബ്ലോഗ് പ്രകാശനം ചെയ്തു.
സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍‌-റിയാദ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായിരുന്നു. ശൈഖ് അബു യാസിര്‍, നാസര്‍ സുല്ലമി പ്രസംഗിച്ചു.

കയ്യെഴുത്തുമാസിക പ്രകാശനം ചെയ്തു



പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി അറിവുകളുടെ സര്‍ഗാത്മഗമായ ശ്വാംശീകരണവും പങ്കുവെക്കലുകളും സാഹിത്യ കഴിവുകളുടെ പരിപോഷണവും ലക്ഷ്യമാക്കി പുറത്തിറക്കുന്ന 'ചുവട്' കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു.
കൊച്ചു കഥകളും കവിതകളും ചിത്രങ്ങളും ലേഖനങ്ങളുമാണ് മാസികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.പാഠ്യ വിഷറ്റങ്ങളുമായി ബന്ധപ്പെട്ട രചനകള്‍ക്കാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. പഠനം സര്‍ഗാത്മകവും രചനാത്മകവുമാക്കിത്റ്റീര്‍ക്കുന്നതിന്റെ ഭാഗമാണ് കയ്യെഴുത്തു മാസികയുടെ നിര്‍മിതി. പഠന പ്രവര്‍ത്തനങ്ങളുടെ അവതരണത്തിനും പ്രകാശനത്തിനും മൂല്യനിര്‍ണയത്തിന്റെ പുതിയ രീതികളും ലക്ഷ്യം വെച്ചുള്ള വിവിധ പരിപാടികളുടെ ഒരു ഭാഗമാണ് കയ്യെഴുത്തു മാസികയും എന്ന് അധ്യാപകര്‍ പറഞ്ഞു. കഴിവു തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീനങ്ങളും പ്രോല്‍സാഹനവും നല്‍കാനുള്ള പദ്ധതികളും നടത്തുമെന്നും അവര്‍ പറഞ്ഞു.
വിദ്യാര്‍ഥികളുടെ പത്രാധിപ സമിതി തയ്യാറാക്കിയ മാസിക അര്‍ഥത്തിലും ആശയത്തിലും മികച്ചു നില്‍ക്കുന്നു. ഓരോ മാസവും കയ്യെഴുത്തുമാസിക പുറത്തിറങ്ങും.
റോഷന്‍ ഇസ്തിറാഹയില്‍ വെച്ച് നടന്ന പരിപാടിയില്‍ ദാറുല്‍ ഫുര്‍ഖാന്‍ എം ഡി ശൈഖ് അബു യാസിര്‍, പി ടി എ പ്രതിനിധി സുബൈറിന് നല്‍കിയാണ് പ്രഥമലക്കം പ്രകാശനം ചെയ്തത്.
സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍‌-റിയാദ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായിരുന്നു. ശൈഖ് അബു നാസിര്‍, സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍‌-റിയാദ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായിരുന്നു. ശൈഖ് അബു നാസിര്‍, നാസര്‍ സുല്ലമി പ്രസംഗിച്ചു.