വെക്കേഷന്‍ ക്ലാസ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വെക്കേഷന്‍ ക്ലാസ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ശാനിഫ് വാഴക്കാട് ക്ളാസെടുക്കുന്നു


ലക്ഷ്യം അറിഞ്ഞു വേണം ഭാവി നിര്‍ണ്ണയം - റഷീദ് അലി





റിയാദ്: വിദ്യാര്‍ഥിയുടെ കഴിവിനും അഭിരുചിക്കുമനുസരിച്ചേ ഗോള്‍ സെറ്റ്
ചെയ്യാവൂ...രക്ഷിതാക്കളുടെ സഹായത്തോടെ വേണം ഭാവി നിര്‍ണ്ണയിക്കാന്‍
വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും രക്ഷിതാക്കളോട്
പങ്ക് വെക്കണം. "വേനലവധി നന്മയുടെ നേര്‍ വഴി" ദാറുല്‍ ഫുര്‍ഖാന്‍ മദ്റസാ
വെകേഷന്‍ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു
അദ്ദെഹം.ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ജൂലൈ 29 ന് സമാപിക്കും , ക്യാമ്പിനോടനുബന്ധിച്ച് നടക്കുന്ന പിക്നിക്കില്‍ പങ്കെടുക്കുന്ന
വിദ്യാര്‍ഥികള്‍ നേരത്തെ പെര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ക്യാമ്പ്
ഡയരക്ടര്‍ അറിയിച്ചു.

വേനലവധി നന്മയുടെ നേര്‍വഴി

വേനലവധി നന്മയുടെ നേര്‍വഴി അവധിക്കാല മത പഠന ക്ളാസ് ആരംഭിച്ചു
ഇന്ത്യന്‍ ഇസ് ലാഹി സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഫുര്‍ഖാന്‍ മദ്രസയുടെ കീഴില്‍ വേനലവധി നന്മയുടെ നേര്‍വഴി എന്ന പ്രമേയത്തില്‍ അവധിക്കാല മത പഠന ക്ളാസ് ആരംഭിച്ചു.
8/7/2011 വെള്ളിയാഴ്ച്ച അസര്‍ നമസ് കാരാനന്തരം മദ്രസാ ഹാളില്‍ വെച്ച് ഉദ് ഘാടനം നടന്നു . മലയാളം റിയാദ് ബ്യൂറോ ചീഫ് കെ.യു ഇഖ് ബാല്‍ ഉദ് ഘാടനം നിര്‍വഹിച്ചു . മദ്രസാ പ്രധാനധ്യാപകനും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറിയുമായ അഷ് റഫ് മരുത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉപകാരപ്രതമായ ഉദ് ബോധന പ്രസംഗം നടത്തി . കെ എം സി സി ജനറല്‍ സെക്രട്ടറി മൊയ് ദീന്‍ കോയ , മദ്രസാ പി ടി എ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു . കാമ്പ് കണ്‍വീനര്‍ റസാഖ് മദനി അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഹ്സിന്‍ ഗാനമാലപിച്ചു . ബാലവേധി കണ്‍വീനര്‍ ഷഹസാദ് സ്വാഗതവും മദ്രസാ കണ്‍വീനര്‍ റഹീം പന്നൂര്‍ നന്ദിയും പറഞ്ഞു . ജുലൈ 7 നു തുടങിയ ക്ളാസ് 29 വരെ നീണ്ടു നില്‍ക്കും . ആഴച്ചയില്‍ വ്യാഴവും വെള്ളിയുമാണ് ക്ളാസ് നടക്കുക . ഖുര്‍ആന്‍ പഠനം,പ്രാര്‍ത്ഥനാ പഠനം , ചുമര്‍പത്ര നിര്‍മ്മാണം , ഡിക്ഷണറി നിര്‍മ്മാണം , റിപ്പോര്‍ട്ട് വായന , വാര്‍ത്താ വായന , ഡയറി എഴുത്ത് , കയ്യെഴുത്ത് മാഗസിന്‍ , എക് സിബിഷന്‍ , ക്വിസ്, കഥാ രചന , കവിത രചന ,ആര്‍ട്സ് , പ്രൊജെക്റ്റ് വര്‍ക്ക് എന്നിവ ഉള്‍ക്കൊള്ളുന്ന ക്ളാസ് കുട്ടികളിലെ ബുദ്ധിയും ചിന്തയും ഉണര്‍ത്തുവാനും അവരിലെ കഴിവിനെ ഉയര്‍ത്തുവാനും ഉതകുന്നതരത്തിലുള്ളതാണ് .
എല്ലാവരുടേയും സൗകര്യാര്‍ത്ഥം ഉദ്ഘാടനം വെള്ളിയാഴ്ചയാണ് നടന്നതെങ്കിലും ക്ളാസ് 7 ആം തിയ്യതി വ്യാഴായ്ച്ച തന്നെ ആരംഭിച്ചിരുന്നു . സ്വര്‍ഗത്തിന്റെ താക്കോല്‍ എന്ന വിഷയത്തില്‍ അഷറഫ് ഉസ് താദാണ് വ്യാഴായ്ച്ച ക്ളാസ് എടുത്തത്‌ . വിജ്ഞാനപ്രതവും ഉപകാരപ്രതവുമായിരുന്നു . സ്വര്‍ഗത്തിന്റെ താക്കോലിനു ചില ശര്‍ത്തുകള്‍ ഉണ്ട് . അറിവ് , ദ്രഢത , സ്വീകര്യത, വിധേയത്വം , സത്യസന്ധത ,നിഷ് കളങ്കത ,സ്നേഹം ,താഗൂത്തുകളില്‍ അവിശ്വസിക്കുക എന്നിവയാണവ . വെള്ളിയാഴ്ച്ച സൂറത്തുല്‍ ഫാത്തിഹ തജ് വീദോടും , അക്ഷരസ്ഫുടതയോടും കൂടി എങനെ ഓതണമെന്ന് റസാഖ് ഉസ്താദ് പഠിപ്പിച്ചു . കാമ്പിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ സാജിദ് ഉസ്താദിന്റെ നേത്രത്വത്തില്‍ ഗ്രൂപ്പ് തിരിക്കലും ഗ്രൂപ്പ് പ്രധിനിധികളെ തിരഞ്ഞെടുക്കലുകളോക്കെ നടന്നു. എല്ലാ കുട്ടികളും ഗ്രൂപ്പടിസ്ഥാനത്തില്‍ വളരെ ആരോഗ്യകരമായ മത്സര ബുദ്ധിയോടും വാശിയോടും കൂടി പഠിക്കുവാനും മത്സരങളില്‍ പങ്കെടുക്കുവനും തീരുമനിച്ചു . അങനെ വളരെ വിരഹവും ഒരു ഗുണവുമില്ലാത്ത മറ്റ് പ്രവര്‍ത്തനങളില്‍ പെട്ട് ബോറാകുമായിരുന്ന അവധിക്കാലം രസകരവും പഠനാര്‍ഹവും ആസ്വാദകരവും ആക്കുവാന്‍ കഴിഞ്ഞതില്‍ കുട്ടികളെല്ലാം വളരെ സന്തോഷത്തിലാണ് . ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഉസ് താദുമാര്‍ക്കും മറ്റെല്ലാവര്‍ക്കും അല്ലഹു തൗഫീഖ് നല്‍കട്ടെ ......ആമീന്‍

റിപ്പോര്‍ട്ട് അവതരിപ്പിച്ചത്
സുല്‍ത്താന
( സബൂര്‍ ഗ്രൂപ്പ്)

അല്ലാഹുവിനെ അറിയുക


അല്ലാഹുവിനെ മനസ്സിലാക്കന്‍ اية الكرسي പഠിക്കുക.പഠന ക്യമ്പില്‍ സമീര്‍ സ്വലാഹിയുടെ ക്ലാസ് വളരെ ശ്രദ്ധേയമായി.സർവലോക രക്ഷിതാവായ അല്ലാഹുവിന്റെ പ്രകൃതി ഏകകമാണ്. ഭൂമിയിൽ അവന്റെ അറിവോ സമ്മതമോ ഇല്ലാതെ യാതൊന്നും ചലിക്കുകയോ സ്പന്ദിക്കുകയോ ഇല്ല. മനുഷ്യന്റെ ചിന്തകളും നിശ്വാസങ്ങളും അവനറിയുന്നു. മാതാവിന്റെ ഗർഭപാത്രത്തിലെ രൂപം പ്രാപിക്കുന്ന ഭ്രൂണത്തിന്റെ സ്പന്ദനം പോലും അവന്റെ കേൾവിയിലുണ്ട്. അതിൽ രൂപം കൊള്ളുന്ന ഓരോ അണുവിലും ഓരോ മൗലിക ഗണത്തിലും സൂക്ഷ്മ ഗണത്തിലും അവന്റെ ഇടപെടലുകളുണ്ട്. അതിനാൽ അവൻ സകലതും ദർശിക്കുന്നവനും സകലതും കേൾക്കുന്നവനുമാണ്.അദ്ദേഹം സൂചിപ്പിച്ചു.ബുഖൈരിയ ഇസ്ലാമിക് സെ ന്‍ററില്‍ മലയാള വിഭാഗം പ്രബോധകനാണദ്ദേഹം

മീഡിയ എന്ത് എന്തല്ല


'വേനലവധി നന്മയുടെ നേര്‍ വഴി' എന്ന പ്രമേയത്തെ ആസ്പതമാക്കി ദാറുല്‍ ഫുര്ഖാന്‍ മദ്റസയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന അവധിക്കാല മതപഠന ക്യാമ്പില്‍ സാമൂഹ്യ പ്രവര്‍ത്തകനും മാധ്യമ പത്രത്തിന്റെ റിപോര്‍ട്ടറുമായ നജീം കൊച്ചുകലുങ്ക് പ്രസംഗിച്ചു.
ഒരു നല്ല പത്ര പ്രവര്‍ത്തകന്‍റെ ധര്‍മ്മം ആത്മാര്‍ഥ സേവനമാണ് .ന്യൂസ് എന്നാല്‍ പുതിയ വിവരം എന്നാണ്.പൊതുജനങ്ങളോടുള്ള പത്രപ്രവര്‍ത്തകന്‍റെ കടമ വളരെ വലുതാണ്.പുതിയ വാര്‍ത്തകള്‍ ഉണ്ടാക്കുമ്പോള്‍ തന്‍റെ കഴിവ് തെളിയിക്കുന്നതിലുപരി താന്‍ പടച്ചുവിടുന്ന വാര്ത്തകള്‍ സമൂഹത്തിന് എന്ത് ഗുണം ലഭിക്കുമെന്ന് പുനരാലോചിക്കണം.ക്യാമ്പ് ഡയരക്ടര്‍ അബ്ദുല്‍ റസാക് അഷ്റഫ് മരുത എന്നിവര്‍ വേദി നിയന്ത്രിച്ചു .


لا اله الله യുടെ നിബന്ധനകള്‍


കലിമത്തു തൗഹീദില്‍ വിശ്വസിക്കുന്നവര്‍ അറിഞ്ഞിരിക്കെണ്ട പ്രധാന
കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അശ് റഫ് മരുത വിശദീകരിച്ചു. അറിവ്,ദൃഢത,സ്വീകാര്യത,വിധേയത്വം,സത്യസന്ധത,നിഷ്കളങ്കത,സ്നേഹം,ത്വാഗൂത്തുകളില്‍
അവിശ്വസിക്കുക എന്നിവയാണ് لااله الاالله യുടെ നിബന്ധനകള്‍
വിദ്യാര്‍ഥികളില്‍ വിശ്വാസം ദൃഢമാക്കാന്‍ വളരെ ഉപകാരമായി ഈ
സെഷന്‍.സ്ലൈഡുകള്‍ ഉപയോഗിച്ചായിരുന്നു അവതരണം

സ്വഭാവ സംസ്കരണം കുട്ടികളില്‍



വെക്കേഷന്‍ ക്യാമ്പില്‍ ‍ഐ എസ് എം സംസ്ഥാന ട്രഷററും പാറാല്‍ അറബി കോളെജ് അധ്യാപകനുമായ ഇസ്മാഈല്‍ കരിയാട് 'സ്വഭാവ സംസ്കാരം ' എന്ന വിഷയം അവതരിപ്പിച്ചു.
വിശ്വാസം കഴിഞ്ഞാല്‍ പിന്നെ ജീവിതലുണ്ടായിരിക്കേണ്ട ഒരു മഹത്തായ കാര്യമാണ് സ്വഭാവ മഹിമ. നമസ്കാരം എല്ലാ ചീത്ത സ്വഭാവങ്ങളില്‍ നിന്നും ദുശ്ചൈതികളില്‍ നിന്നും മനുഷ്യനെ തടഞ്ഞ് നിര്‍ത്തുമെന്ന് ഖുര്‍ആന്‍ പറയുന്നു.ജീവിതത്തില്‍ ഇത്തരം ദുസ്വഭാവം നമുക്ക് മാറ്റിയെടുക്കാന്‍ കഴിയുന്നില്ലാ എങ്കില്‍ നമ്മുടെ നമസ്കാരം യഥാര്‍ത്ത ലക്ഷ്യം കാണുന്നില്ല എന്നതാണ്. 'വായാടിക്ക് നാശം' എന്ന് നബി(സ)ഒരിക്കല്‍ പറയുകയുണ്ടായി. അത്യാവശ്യ കാര്യങ്ങള്‍ മത്രം സംസാരിക്കുകയും ഉപകാരമില്ലാത്ത വിഷയങ്ങള്‍ നാം വെടിയുകയും ചെയ്യണം.ഒരു മനുഷ്യനെ അളക്കുന്നത് അവന്‍റെ സ്വഭാവത്തിലൂടെയാണ്. നബിയുടെ സ്വഭാവം ഖുര്‍ ആനായിരുന്നു.ഖുര്‍ആനിന്‍റെ വാഹകരായ നാം നല്ല സ്വഭാവത്തിന്‍റെയും വാഹകരുമാവണം കുട്ടികളായ നാം അതിന് മാതൃകയാവേണ്ടതുണ്ട് അദ്ദേഹം സുചിപ്പിച്ചു.

പ്രൗഡഗംഭീരമായ തുടക്കം.മലയാളം











വേനലവധി നന്മയുടെ നേര്‍ വഴി എന്ന പ്രമേയത്തെ ആസ്പതമാക്കി ദാറുല്‍ ഫുര്ഖാന്‍ മദ്റസയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അവധിക്കാല മത പഠന ക്യാമ്പിന് പ്രൗഡഗംഭീരമായ തുടക്കം.മലയാളം ചീഫ് ഇന്‍ ബ്യൂറോ കെ യു ഇഖ്ബാല്‍ കാമ്പയില്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ഇസ്ലാം സാമൂഹ്യ പ്രതിബദ്ധതയുടെ മതമാണെന്നും സമൂഹത്തിന്റെ പ്രശ്നങ്ങളോടും പ്രതിസന്ധികളോടും പ്രതിപദ്ധതയുള്ള ഒരു ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഇത്തരം കാമ്പയിനുകള്‍ക്ക് കഴിയട്ടെ എന്ന് അദ്ധേഹം സൂചിപ്പിച്കു.ഒഴിവുവേളകളെ ആനന്ദത്തിനുമാത്രം വിട്ടുകൊടുക്കതെ വിജ്ഞാനപ്രദമായ കാര്യങ്ങള്‍ക്കും വായനക്കും കൂടി കുട്ടികള്‍ സമയത്തെ ക്രമീകരിക്കണമെന്നും അതിനുള്ള അവസരങ്ങളും പ്രോത്സാഹനവും രക്ഷിതാക്കള്‍ നല്‍കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
രക്ഷിതാക്കളില്‍ നിന്നും മക്കള്‍ക് ലഭിക്കേണ്ട സ്നേഹവും കാരുണ്യവും നഷ്റ്റമാവുന്നത് ഭാവിയില്‍ അക്രമവാസനയിലേക്കുള്ള പാത സുഖമമാക്കൂമെന്ന് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടറി അശ്റഫ് മരുത സൂചിപ്പിച്ചു.ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്യാമ്പ് ഡയറക്ടര്‍ അബ്ദുല്‍ റസാക് മദനി അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ എം സി സി ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കോയ,ദാറുല്‍ ഫുര്‍ഖാന്‍ മദ്റസ പി ടി എ പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ എന്നിവര്‍ ആശസകള്‍ അര്‍പ്പിച്ചുസംസാരിച്ചു.മുഹ്സിന്‍ ഗാനമാലപിക്കുയും ശഹ്സാദ് സ്വാഗതവും അബ്ദുല്‍ റഹീം പന്നൂര്‍ നന്ദിയും പറഞ്ഞു.

അവധിക്കാല പഠനക്യാമ്പ്‌ ജൂലൈ 15 ന്‌ തുടങ്ങും

വേനലവധി നന്‍മയുടെ നേര്‍വഴി
റിയാദ്‌: ദാറുല്‍ ഫുര്‍ഖാന്‍ മദ്‌റസയുടെ അവധിക്കാല പഠനക്യാമ്പ്‌ ജൂലൈ 15 ന്‌ ആരംഭിക്കുന്നു. ആധുനിക വിദ്യാഭ്യാസ കാഴ്‌ചപ്പാടുകളുടെയും മനശ്ശാസ്‌ത്ര സമീപനങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രായോഗിക പരിശീലനങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കി കാര്യക്ഷമവും ഫലപ്രദവുമായ ധാര്‍മിക വിദ്യാഭ്യാസം സാധ്യമാക്കുന്ന ക്‌ളാസുകളും പ്രവര്‍ത്തനങ്ങളുമാണ്‌ ക്യാമ്പില്‍ നടക്കുക.

മതവിദ്യാഭ്യാസത്തിന്‌ പുതിയ രൂപവും ഭാവവും പകര്‍ന്ന സി ഐ ഇ ആര്‍ അവധിക്കാല പഠനത്തിനായി പ്രത്യേകം തയ്യാറാക്കിയ ധാര്‍മിക പാഠങ്ങള്‍ എന്ന പുസ്‌തകത്തെ ആസ്‌പദമാക്കി ചര്‍ച്ചകള്‍ക്കും പഠനപ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാവും ക്‌ളാസുകള്‍.

വേനലവധി നന്‍മയുടെ നേര്‍വഴി എന്ന പ്രമേയത്തില്‍ കേരളത്തിലും പുറത്തും നടക്കുന്ന അവധിക്കാല ക്യാമ്പുകളുടെ ഭാഗമായാണ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. അധാര്‍മികതകളിലേക്കാകര്‍ഷിക്കപ്പെടുകയും വഴിതെറ്റി നടക്കാന്‍ പ്രചോദനമാകുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തെ പ്രലോഭനങ്ങളെ ചെറുത്തു നില്‍ക്കാനും നന്‍മകളിലേക്ക്‌ വഴികാണിക്കാനും അവസരങ്ങളും സാഹചര്യങ്ങളും നിര്‍മിക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന ക്യാമ്പ്‌, അവധിക്കാലം ക്രിയാത്മകവും രചനാത്മകവുമാക്കിത്തീര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ പ്രചോദനവും അവസരവുമായിത്തീരും.

ജീവിതത്തെ ഉള്‍ക്കാഴ്‌ചയോടെ സമീപിക്കാനും സാമൂഹികജീവിതത്തില്‍ നന്മയുടെ പ്രതിഫലനം കാത്തുസൂക്ഷിക്കാനും ആവശ്യമായ തിരിച്ചറിവുകള്‍ പകരുന്നതാവും ക്യാമ്പ്‌. നന്മകള്‍ കണ്ടെടുക്കാനും തിന്‍മകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും അതുവഴി ധാര്‍മിക ജീവിതം സാധ്യമാക്കാനുമുള്ള ക്രിയാത്മക ഇടപെടലുകളാവും ക്യാമ്പില്‍ നടക്കുക. ടി വിയിലെ പൈങ്കിളി പരിപാടികളുടെ മായാവലയത്തില്‍ നിന്നും കംപ്യൂട്ടര്‍ ഗെയിമിന്റെ നിര്‍ജീവതയില്‍ നിന്നും യാഥാര്‍ഥ്യങ്ങളിലേക്കുള്ള പറിച്ചുനടലിനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ക്യാമ്പ്‌.

കഴിഞ്ഞ മൂന്നു വര്‍ഷമായി വിജയകരമായി നടന്നു വരുന്ന ദാറുല്‍ഫുര്‍ഖാന്‍ അവധിക്കാല ക്യാമ്പ്‌ ഈ വര്‍ഷം കൂടുതല്‍ പുതുമകളോടെ വിപുലമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.
പ്രഗല്‍ഭരും പരിചയ സമ്പന്നരുമായ അധ്യാപകരുടെ സാന്നിധ്യം ക്യാമ്പിലുണ്ടാവും. കളിയും പഠനവും സംയോജിപ്പിച്ചുകൊണ്ടുള്ള, വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്നവിധമാകും ക്യാമ്പ്‌.

ഖുര്‍ആന്‍ പാരായണ പരിശീലനം, ഖുര്‍ആനും പ്രാര്‍ഥനകളും മനപ്പാഠമാക്കല്‍, ആരാധനാ കര്‍മങ്ങളുടെ പ്രായോഗിക പരിശീലനം എന്നിവക്കു പുറമെ കലാ- സാഹിത്യ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും ആവശ്യമായ പ്രവര്‍ത്തനങ്ങളും ക്‌ളാസുകളും , ചുമര്‍പത്രം, ഡിഷ്‌നറി നിര്‍മാണം, പ്രൊജക്‌റ്റ്‌ വര്‍ക്കുകള്‍, കയ്യെഴുത്ത്‌ മാഗസിന്‍, എക്‌സിബിഷന്‍ തുടങ്ങിയ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ പദപ്പയറ്റ്‌, ക്വിസ്‌, രചനാ മല്‍സരങ്ങളും കലാ സാഹിത്യ പരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടക്കും.

ജൂലൈ 15 മുതല്‍ ആഗസ്‌ത്‌ 6 വരെയുള്ള വ്യാഴം വെള്ളി ദിവസങ്ങളിലാണ്‌ ക്യാമ്പ്‌. വ്യാഴാഴ്‌ചക്‌ളില്‍ ഉച്ചക്കു ശേഷം 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെയും വെള്ളിയാഴ്‌ചക്‌ളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെയും അസീസിയയിലെ ദാറുല്‍ ഫുര്‍ഖാന്‍ മദ്‌റസില്‍ വെച്ചാണ്‌ ക്യാമ്പ്‌ നടക്കുക.
ഔപചാരികമായി മദ്‌റസാ വിദ്യാഭ്യാസം നേടിയിട്ടുള്ളവര്‍ക്കും വ്യവസ്ഥാപിതമായ മതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം.

ക്യാമ്പിന്റെ ഭാഗമായി നടക്കുന്ന പ്രത്യേക ഹിഫ്‌ദ്‌ ക്‌ളാസുകള്‍ ജൂലൈ 17 ന്‌ ആരംഭിക്കും. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെയാണ്‌ ഹിഫ്‌ദ്‌ ക്‌ളാസ്‌.

സി ഐ ഇ ആര്‍ സിലബസും പാഠ്യപദ്ധതിയുമനുസരിച്ച്‌ സൗദി ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിനു കീഴില്‍ മലയാളീ വിദ്യാര്‍ഥികള്‍ക്കായുള്ള മത പഠന സംരംഭമാണ്‌ ദാറുല്‍ ഫുര്‍ഖാന്‍ മദ്‌റസ. അഞ്ചു വര്‍ഷമായി റിയാദ്‌, അസീസിയയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന മദ്‌റസയുടെ പ്രവര്‍ത്തം ഇതിനകം തന്നെ സ്വദേശികളുടെയും വിദേശികളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്‌. ആധുനികവും മനശ്ശാസ്‌ത്രപരവുമായ പാഠ്യ പദ്ധതിയും പഠനരീതിയും അവലംഭിച്ചുള്ള പഠനമാണ്‌ മദ്‌റസയില്‍ നടക്കുന്നത്‌. പഠനത്തോടെപ്പം കലാ കായിക ശേഷികള്‍ പരിപോഷിപ്പിക്കുന്നതിനും അവസരമൊരുക്കാറുണ്ട്‌.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0565479452, 0500910441, 0507283618 എന്നീ നമ്പറില്‍ ബന്ധപ്പെടുക.

സെന്റര്‍ ഭാരവാഹികളായ മുഹമ്മദ്‌ ഹാഷിം, ഷാനിഫ്‌ വാഴക്കാട്‌, ശരീഫ്‌ പാലത്ത്‌, മദ്‌റസാ കണ്‍വീനര്‍ റഹീം പന്നൂര്‍, അധ്യാപകരായ ഹനീഫ്‌ മാസ്റ്റര്‍, മുഖ്‌താര്‍ ഉദരംപൊയില്‍, റസാഖ്‌ മദനി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.