വേനലവധി നന്മയുടെ നേര്‍വഴി

വേനലവധി നന്മയുടെ നേര്‍വഴി അവധിക്കാല മത പഠന ക്ളാസ് ആരംഭിച്ചു
ഇന്ത്യന്‍ ഇസ് ലാഹി സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഫുര്‍ഖാന്‍ മദ്രസയുടെ കീഴില്‍ വേനലവധി നന്മയുടെ നേര്‍വഴി എന്ന പ്രമേയത്തില്‍ അവധിക്കാല മത പഠന ക്ളാസ് ആരംഭിച്ചു.
8/7/2011 വെള്ളിയാഴ്ച്ച അസര്‍ നമസ് കാരാനന്തരം മദ്രസാ ഹാളില്‍ വെച്ച് ഉദ് ഘാടനം നടന്നു . മലയാളം റിയാദ് ബ്യൂറോ ചീഫ് കെ.യു ഇഖ് ബാല്‍ ഉദ് ഘാടനം നിര്‍വഹിച്ചു . മദ്രസാ പ്രധാനധ്യാപകനും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറിയുമായ അഷ് റഫ് മരുത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉപകാരപ്രതമായ ഉദ് ബോധന പ്രസംഗം നടത്തി . കെ എം സി സി ജനറല്‍ സെക്രട്ടറി മൊയ് ദീന്‍ കോയ , മദ്രസാ പി ടി എ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു . കാമ്പ് കണ്‍വീനര്‍ റസാഖ് മദനി അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഹ്സിന്‍ ഗാനമാലപിച്ചു . ബാലവേധി കണ്‍വീനര്‍ ഷഹസാദ് സ്വാഗതവും മദ്രസാ കണ്‍വീനര്‍ റഹീം പന്നൂര്‍ നന്ദിയും പറഞ്ഞു . ജുലൈ 7 നു തുടങിയ ക്ളാസ് 29 വരെ നീണ്ടു നില്‍ക്കും . ആഴച്ചയില്‍ വ്യാഴവും വെള്ളിയുമാണ് ക്ളാസ് നടക്കുക . ഖുര്‍ആന്‍ പഠനം,പ്രാര്‍ത്ഥനാ പഠനം , ചുമര്‍പത്ര നിര്‍മ്മാണം , ഡിക്ഷണറി നിര്‍മ്മാണം , റിപ്പോര്‍ട്ട് വായന , വാര്‍ത്താ വായന , ഡയറി എഴുത്ത് , കയ്യെഴുത്ത് മാഗസിന്‍ , എക് സിബിഷന്‍ , ക്വിസ്, കഥാ രചന , കവിത രചന ,ആര്‍ട്സ് , പ്രൊജെക്റ്റ് വര്‍ക്ക് എന്നിവ ഉള്‍ക്കൊള്ളുന്ന ക്ളാസ് കുട്ടികളിലെ ബുദ്ധിയും ചിന്തയും ഉണര്‍ത്തുവാനും അവരിലെ കഴിവിനെ ഉയര്‍ത്തുവാനും ഉതകുന്നതരത്തിലുള്ളതാണ് .
എല്ലാവരുടേയും സൗകര്യാര്‍ത്ഥം ഉദ്ഘാടനം വെള്ളിയാഴ്ചയാണ് നടന്നതെങ്കിലും ക്ളാസ് 7 ആം തിയ്യതി വ്യാഴായ്ച്ച തന്നെ ആരംഭിച്ചിരുന്നു . സ്വര്‍ഗത്തിന്റെ താക്കോല്‍ എന്ന വിഷയത്തില്‍ അഷറഫ് ഉസ് താദാണ് വ്യാഴായ്ച്ച ക്ളാസ് എടുത്തത്‌ . വിജ്ഞാനപ്രതവും ഉപകാരപ്രതവുമായിരുന്നു . സ്വര്‍ഗത്തിന്റെ താക്കോലിനു ചില ശര്‍ത്തുകള്‍ ഉണ്ട് . അറിവ് , ദ്രഢത , സ്വീകര്യത, വിധേയത്വം , സത്യസന്ധത ,നിഷ് കളങ്കത ,സ്നേഹം ,താഗൂത്തുകളില്‍ അവിശ്വസിക്കുക എന്നിവയാണവ . വെള്ളിയാഴ്ച്ച സൂറത്തുല്‍ ഫാത്തിഹ തജ് വീദോടും , അക്ഷരസ്ഫുടതയോടും കൂടി എങനെ ഓതണമെന്ന് റസാഖ് ഉസ്താദ് പഠിപ്പിച്ചു . കാമ്പിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ സാജിദ് ഉസ്താദിന്റെ നേത്രത്വത്തില്‍ ഗ്രൂപ്പ് തിരിക്കലും ഗ്രൂപ്പ് പ്രധിനിധികളെ തിരഞ്ഞെടുക്കലുകളോക്കെ നടന്നു. എല്ലാ കുട്ടികളും ഗ്രൂപ്പടിസ്ഥാനത്തില്‍ വളരെ ആരോഗ്യകരമായ മത്സര ബുദ്ധിയോടും വാശിയോടും കൂടി പഠിക്കുവാനും മത്സരങളില്‍ പങ്കെടുക്കുവനും തീരുമനിച്ചു . അങനെ വളരെ വിരഹവും ഒരു ഗുണവുമില്ലാത്ത മറ്റ് പ്രവര്‍ത്തനങളില്‍ പെട്ട് ബോറാകുമായിരുന്ന അവധിക്കാലം രസകരവും പഠനാര്‍ഹവും ആസ്വാദകരവും ആക്കുവാന്‍ കഴിഞ്ഞതില്‍ കുട്ടികളെല്ലാം വളരെ സന്തോഷത്തിലാണ് . ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഉസ് താദുമാര്‍ക്കും മറ്റെല്ലാവര്‍ക്കും അല്ലഹു തൗഫീഖ് നല്‍കട്ടെ ......ആമീന്‍

റിപ്പോര്‍ട്ട് അവതരിപ്പിച്ചത്
സുല്‍ത്താന
( സബൂര്‍ ഗ്രൂപ്പ്)