വെക്കേഷന്‍ ക്യാമ്പിന് സമാപനം കുറിച്ചു.






റിയാദ്:വേനലവധി നന്മയുടെ നേര്‍ വഴി എന്ന പ്രമേയത്തെ ആസ്പതമാക്കി ദാറുല്‍ ഫുര്ഖാന്‍ മദ്റസയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അവധിക്കാല മത പഠന ക്യാമ്പിന് സമാപനം കുറിച്ചു.ഒരു മാസക്കലമായി അസീസിയയിലെ ദാറുല്‍ ഫുര്‍ഖാന്‍ മദ്റസിയിലായിരുന്നു ക്യാമ്പ് .മലയാളം ചീഫ് ഇന്‍ ബ്യൂറോ കെ യു ഇഖ്ബാല്‍ സാഹിബായിരുന്നു ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തുത്.ഇസ്ലാം സാമൂഹ്യ പ്രതിബദ്ധതയുടെ മതമാണെന്നും സമൂഹത്തിന്റെ പ്രശ്നങ്ങളോടും പ്രതിസന്ധികളോടും പ്രതിപദ്ധതയുള്ള ഒരു ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഇത്തരം കാമ്പയിനുകള്‍ക്ക് കഴിയട്ടെ എന്ന് അദ്ദേഹം സൂചിപ്പിച്ചു .ഒഴിവുവേളകളെ ആനന്ദത്തിനുമാത്രം വിട്ടുകൊടുക്കതെ വിജ്ഞാനപ്രദമായ കാര്യങ്ങള്‍ക്കും വായനക്കും കൂടി കുട്ടികള്‍ സമയത്തെ ക്രമീകരിക്കണമെന്നും അതിനുള്ള അവസരങ്ങളും പ്രോത്സാഹനവും രക്ഷിതാക്കള്‍ നല്‍കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.ക്യാമ്പ് ഡയറക്ടര്‍ അബ്ദുല്‍ റസാക് മദനി അധ്യക്ഷത വഹിച്ചഉദ്ഘാടന ചടങ്ങില്‍ കെ എം സി സി ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കോയ,ദാറുല്‍ ഫുര്‍ഖാന്‍ മദ്റസ പി ടി എ പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ എന്നിവര്‍ ആശസകള്‍ അര്‍പ്പിച്ചുസംസാരിച്ചു.

വിദ്യാര്‍‌ത്ഥികളുടെ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമവും സംഘടിതവുമായ ഇടപെടലുകള്‍ക്കുള്ള അവസരവും, സര്‍‌ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനുമുതകുന്ന രീതിയിലായിരുന്നു മുഴുവന്‍ ക് ളാസുകളും . കുട്ടികളെ ഗ്രൂപ്പുകള്‍ തിരിച്ച് ലീഡേഴ്സിനെ തെരഞ്ഞെടുക്കുകയും കുട്ടികള്‍ക്കിടയില്‍ ആരോഗ്യപകരമായ മല്‍‌സരങ്ങളിലൂടെ പഠനം എളുപ്പവും രസകരവുമാക്കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ക്യാമ്പില്‍ ഉടനീളം. ഖുര്‍ ആന്‍ , സബൂര്‍ , ഇഞ്ചീല്‍ , തൗറാത്ത് എന്നിങ്ങിനെ നാലു ഗ്രൂപ്പുകളായിട്ടായിരുന്നു കുട്ടികളെ തരം തിരുച്ചിരുന്നത്.

വിശ്വാസം,ആരാധന കര്‍മ്മങ്ങളുടെ പ്രായോഗിക പരിശീലനം,ഖുര്‍ ആന്‍ - പ്രാര്‍ഥന ഹൃദ്യസ്ഥമാക്കല്‍ ,അല്ലാഹു,മീഡിയ,എങ്ങിനെ പഠിക്കണം,എന്‍റെ ജനനം,പേഴ്സനാലിറ്റി,ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,ലക്ഷ്യ സാക്ഷാത്കാരം , കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ വിഷയങ്ങളവതരിപ്പിച്ചുകൊണ്ട് സമീര്‍ സ്വലാഹി,അശ്റഫ് മരുത,നജീം കൊച്ചുകലുങ്ക്,അബ്ദുല്‍ റസാക് ഉദരം പൊയില്‍,ഷനിഫ് വാഴക്കട്,ശബീര്‍ ദമാം,ഐ എസ് എം സംസ്ഥാന്‍ ട്രഷറര്‍ ഇസ്മാഈല്‍ കരിയാട്,ശൈജു കൊല്ലം,റഷീദ് അലി,തുടങ്ങിയവര്‍ ക് ളാസുകളെടുത്തു.സമാപന ദിവസം വിദ്യാര്‍ഥികളുടെ കലാ കായിക മത്സരങ്ങളും ക്വിസ്സ് പ്രോഗ്രാമും സംഘടിപ്പിച്ചിരുന്നു ക്വിസ്സില്‍ സബൂര്‍ ഗ്രൂപ്പ് ജേതാക്കളായി.വിദ്യാര്‍ഥികള്‍ പുരത്തിറക്കിയ "ചുവട് "കയ്യെഴുത്ത് മാഗസിന്‍ ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഇസ്മാഈല്‍ കരിയാട് തിളക്കം ബാലവേദി കണ്‍ വീനര്‍ ശഹ്സാദിന് നല്‍കി പ്രകാശനംകര്‍മ്മം നിര്‍വ്വഹിച്ചു.വിത്യസ്ത വിഷയങ്ങളും ചിന്തോദ്ദീപവുമായ കലാരൂപങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ടുള്ള എക്സിബിഷന്‍ ഏറെ ശ്രദ്ദേയമായി. ഒരു മാസം നീണ്ടുനിന്ന ക്യാമ്പ് ആവേശ്വോജ്ജ്വലമായ പിക്നിക്കോടെ സമാപനം കുറിച്ചു.ഗ്രൂപ്പു തലത്തില്‍ നടന്ന പഠന പാഠ്യേതര മത്സരങ്ങളില്‍ സബൂര്‍ ഇഞ്ചീല്‍ എന്നീഗ്രൂപ്പുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.പോയന്‍റ് നില സബൂര്‍ 3327 , ഇഞ്ചീല്‍ 2881 , തൗറാത്ത് 2487 , ഖുര്‍ ആന്‍ 2370. ക്യാമ്പിന് അശ്റഫ് മരുത,അബ്ദുല്‍ റസാക് ഉദരം പൊയില്‍,അബ്ദുല്‍ റഹീം പന്നൂര്‍ , സാജി കൊച്ചി ,വലീദ് എന്നിവര്‍ നേതൃത്വം നല്‍കി.