പ്രവര്‍ത്തനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രവര്‍ത്തനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അവധിക്കാല പഠനക്യാമ്പ്‌ ജൂലൈ 15 ന്‌ തുടങ്ങും

വേനലവധി നന്‍മയുടെ നേര്‍വഴി
റിയാദ്‌: ദാറുല്‍ ഫുര്‍ഖാന്‍ മദ്‌റസയുടെ അവധിക്കാല പഠനക്യാമ്പ്‌ ജൂലൈ 15 ന്‌ ആരംഭിക്കുന്നു. ആധുനിക വിദ്യാഭ്യാസ കാഴ്‌ചപ്പാടുകളുടെയും മനശ്ശാസ്‌ത്ര സമീപനങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രായോഗിക പരിശീലനങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കി കാര്യക്ഷമവും ഫലപ്രദവുമായ ധാര്‍മിക വിദ്യാഭ്യാസം സാധ്യമാക്കുന്ന ക്‌ളാസുകളും പ്രവര്‍ത്തനങ്ങളുമാണ്‌ ക്യാമ്പില്‍ നടക്കുക.

മതവിദ്യാഭ്യാസത്തിന്‌ പുതിയ രൂപവും ഭാവവും പകര്‍ന്ന സി ഐ ഇ ആര്‍ അവധിക്കാല പഠനത്തിനായി പ്രത്യേകം തയ്യാറാക്കിയ ധാര്‍മിക പാഠങ്ങള്‍ എന്ന പുസ്‌തകത്തെ ആസ്‌പദമാക്കി ചര്‍ച്ചകള്‍ക്കും പഠനപ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാവും ക്‌ളാസുകള്‍.

വേനലവധി നന്‍മയുടെ നേര്‍വഴി എന്ന പ്രമേയത്തില്‍ കേരളത്തിലും പുറത്തും നടക്കുന്ന അവധിക്കാല ക്യാമ്പുകളുടെ ഭാഗമായാണ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. അധാര്‍മികതകളിലേക്കാകര്‍ഷിക്കപ്പെടുകയും വഴിതെറ്റി നടക്കാന്‍ പ്രചോദനമാകുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തെ പ്രലോഭനങ്ങളെ ചെറുത്തു നില്‍ക്കാനും നന്‍മകളിലേക്ക്‌ വഴികാണിക്കാനും അവസരങ്ങളും സാഹചര്യങ്ങളും നിര്‍മിക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന ക്യാമ്പ്‌, അവധിക്കാലം ക്രിയാത്മകവും രചനാത്മകവുമാക്കിത്തീര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ പ്രചോദനവും അവസരവുമായിത്തീരും.

ജീവിതത്തെ ഉള്‍ക്കാഴ്‌ചയോടെ സമീപിക്കാനും സാമൂഹികജീവിതത്തില്‍ നന്മയുടെ പ്രതിഫലനം കാത്തുസൂക്ഷിക്കാനും ആവശ്യമായ തിരിച്ചറിവുകള്‍ പകരുന്നതാവും ക്യാമ്പ്‌. നന്മകള്‍ കണ്ടെടുക്കാനും തിന്‍മകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും അതുവഴി ധാര്‍മിക ജീവിതം സാധ്യമാക്കാനുമുള്ള ക്രിയാത്മക ഇടപെടലുകളാവും ക്യാമ്പില്‍ നടക്കുക. ടി വിയിലെ പൈങ്കിളി പരിപാടികളുടെ മായാവലയത്തില്‍ നിന്നും കംപ്യൂട്ടര്‍ ഗെയിമിന്റെ നിര്‍ജീവതയില്‍ നിന്നും യാഥാര്‍ഥ്യങ്ങളിലേക്കുള്ള പറിച്ചുനടലിനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ക്യാമ്പ്‌.

കഴിഞ്ഞ മൂന്നു വര്‍ഷമായി വിജയകരമായി നടന്നു വരുന്ന ദാറുല്‍ഫുര്‍ഖാന്‍ അവധിക്കാല ക്യാമ്പ്‌ ഈ വര്‍ഷം കൂടുതല്‍ പുതുമകളോടെ വിപുലമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.
പ്രഗല്‍ഭരും പരിചയ സമ്പന്നരുമായ അധ്യാപകരുടെ സാന്നിധ്യം ക്യാമ്പിലുണ്ടാവും. കളിയും പഠനവും സംയോജിപ്പിച്ചുകൊണ്ടുള്ള, വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്നവിധമാകും ക്യാമ്പ്‌.

ഖുര്‍ആന്‍ പാരായണ പരിശീലനം, ഖുര്‍ആനും പ്രാര്‍ഥനകളും മനപ്പാഠമാക്കല്‍, ആരാധനാ കര്‍മങ്ങളുടെ പ്രായോഗിക പരിശീലനം എന്നിവക്കു പുറമെ കലാ- സാഹിത്യ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും ആവശ്യമായ പ്രവര്‍ത്തനങ്ങളും ക്‌ളാസുകളും , ചുമര്‍പത്രം, ഡിഷ്‌നറി നിര്‍മാണം, പ്രൊജക്‌റ്റ്‌ വര്‍ക്കുകള്‍, കയ്യെഴുത്ത്‌ മാഗസിന്‍, എക്‌സിബിഷന്‍ തുടങ്ങിയ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ പദപ്പയറ്റ്‌, ക്വിസ്‌, രചനാ മല്‍സരങ്ങളും കലാ സാഹിത്യ പരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടക്കും.

ജൂലൈ 15 മുതല്‍ ആഗസ്‌ത്‌ 6 വരെയുള്ള വ്യാഴം വെള്ളി ദിവസങ്ങളിലാണ്‌ ക്യാമ്പ്‌. വ്യാഴാഴ്‌ചക്‌ളില്‍ ഉച്ചക്കു ശേഷം 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെയും വെള്ളിയാഴ്‌ചക്‌ളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെയും അസീസിയയിലെ ദാറുല്‍ ഫുര്‍ഖാന്‍ മദ്‌റസില്‍ വെച്ചാണ്‌ ക്യാമ്പ്‌ നടക്കുക.
ഔപചാരികമായി മദ്‌റസാ വിദ്യാഭ്യാസം നേടിയിട്ടുള്ളവര്‍ക്കും വ്യവസ്ഥാപിതമായ മതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം.

ക്യാമ്പിന്റെ ഭാഗമായി നടക്കുന്ന പ്രത്യേക ഹിഫ്‌ദ്‌ ക്‌ളാസുകള്‍ ജൂലൈ 17 ന്‌ ആരംഭിക്കും. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെയാണ്‌ ഹിഫ്‌ദ്‌ ക്‌ളാസ്‌.

സി ഐ ഇ ആര്‍ സിലബസും പാഠ്യപദ്ധതിയുമനുസരിച്ച്‌ സൗദി ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിനു കീഴില്‍ മലയാളീ വിദ്യാര്‍ഥികള്‍ക്കായുള്ള മത പഠന സംരംഭമാണ്‌ ദാറുല്‍ ഫുര്‍ഖാന്‍ മദ്‌റസ. അഞ്ചു വര്‍ഷമായി റിയാദ്‌, അസീസിയയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന മദ്‌റസയുടെ പ്രവര്‍ത്തം ഇതിനകം തന്നെ സ്വദേശികളുടെയും വിദേശികളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്‌. ആധുനികവും മനശ്ശാസ്‌ത്രപരവുമായ പാഠ്യ പദ്ധതിയും പഠനരീതിയും അവലംഭിച്ചുള്ള പഠനമാണ്‌ മദ്‌റസയില്‍ നടക്കുന്നത്‌. പഠനത്തോടെപ്പം കലാ കായിക ശേഷികള്‍ പരിപോഷിപ്പിക്കുന്നതിനും അവസരമൊരുക്കാറുണ്ട്‌.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0565479452, 0500910441, 0507283618 എന്നീ നമ്പറില്‍ ബന്ധപ്പെടുക.

സെന്റര്‍ ഭാരവാഹികളായ മുഹമ്മദ്‌ ഹാഷിം, ഷാനിഫ്‌ വാഴക്കാട്‌, ശരീഫ്‌ പാലത്ത്‌, മദ്‌റസാ കണ്‍വീനര്‍ റഹീം പന്നൂര്‍, അധ്യാപകരായ ഹനീഫ്‌ മാസ്റ്റര്‍, മുഖ്‌താര്‍ ഉദരംപൊയില്‍, റസാഖ്‌ മദനി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

രക്ഷിതാക്കളോട്

അസ്സലാമു അലൈകും

നമ്മുടെ മദ്‌റസയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടാവുമല്ലോ.
വിദ്യാര്‍ഥികള്‍ക്ക്‌്‌ വിതരണം ചെയ്‌്‌ത എന്റെ പുസ്‌കവും ശ്രദ്ധിച്ചുകാണുമെന്ന്‌ കരുതുന്നു. അതില്‍രക്ഷിതാക്കളുടെ ഇടപെടലുകള്‍ സമയബന്ധിതമായിത്തന്നെ നടത്തുന്നതില്‍ വീഴ്‌ച വരുത്തില്ലെന്ന്‌പ്രതീക്ഷിക്കുന്നു.

ധാര്‍മികതയുടെ വീണ്ടെടുപ്പ്‌ വീടകങ്ങളില്‍ നിന്ന്‌ തുടങ്ങുക കെ എം ഫൈസി തരിയോട്‌



റിയാദ്‌ : ധാര്‍മികതയുടെ വീണ്ടെടുപ്പിന്‌ വീടകങ്ങളില്‍ മതവിശ്വാസത്തിലധിഷ്‌ഠിതമായ ചെറുത്തുനില്‍പ്‌ ആവശ്യമാണെന്നും കുടുംബത്തിനകത്തുണ്ടാവുന്ന പരിവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ശക്തമായ പ്രതിഫലനമുണ്ടാക്കുമെന്നും പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ കെ എം ഫൈസി തരിയോട്‌പറഞ്ഞു.

സൗദി ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ റിയാദ്‌ ഘടകം ന്യൂ സനയ്യ ജാലിയാത്തില്‍ സംഘടിപ്പിച്ച, ധാര്‍മികതയുടെ വീണ്ടെടുപ്പ്‌ കുടുംബങ്ങളിലൂടെ കാംപെയിന്‍ ഉദ്‌ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണംനടത്തുകയായിരുന്നു അദ്ദേഹം. അനുകാലിക സാഹചര്യത്തില്‍ അധാര്‍മികതകള്‍ക്കെതിരെ കനത്തജാഗ്രത ആവശ്യമാണെന്നും പുതുതലമുറയെ ധാര്‍മികതയിലേക്ക്‌ വഴിനടത്തുന്ന സാഹചര്യംസൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ജാലിയാത്ത്‌ അസി. ഡയറക്ടര്‍ ശൈഖ്‌്‌ ഫവാസ്‌ ഇബ്‌നു അലി അല്‍ ഖുലൈഫി ഉദ്‌ഘാടനംചെയ്‌തു. അബ്ദുല്‍ അസീസ്‌ മുസ്ലിയാര്‍, ഹുസൈന്‍ മൗലവി വയനാട്‌, മുഖ്‌താര്‍ ഉദരംപൊയില്‍സംസാരിച്ചു. ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹാഷിം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറിഅശ്‌റഫ്‌ മരുത സ്വാഗതവും മുജീബ്‌ അബ്ദുല്‍ ഗഫൂര്‍ തൃശൂര്‍ നന്ദിയും പറഞ്ഞു.

പുതിയ പ്രവര്‍ത്തനങ്ങള്‍


അടുത്ത ചില മാസങ്ങളിലായി ദാറുല്‍ ഫുര്‍ഖാന്‍ മദ്രസ നടത്താന്‍ ഉദ്ധേശിക്കുന്നതുംനടത്തിക്കൊണ്ടിരിക്കുന്നതുമായ പ്രവര്ത്തനങ്ങള്‍്.

ബാലവേദി രൂപീകരണം
മദ്രസയിലെ വിദ്യാര്‍്ത്ഥികളുടെ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമവും സംഘടിതവുമായ ഇടപെടലുകള്‍ക്കുള്ള അവസരവും, കുട്ടികളുടെ സര്ഗാത്മകവുമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനു മുതകുന്ന രീതിയില്‍ കുട്ടികളുടെ കൂട്ടായ്മയാണ് ബാലവേദി. കുട്ടികളെ ഗ്രൂപ്പുകള്‍ തിരിച്ച് ലീടേഴ്സിനെ തെരഞ്ഞെടുക്കുകയും കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ മല്സരങ്ങളിലൂടെ പഠനം എളുപ്പവും രസകരവുമാക്കിതീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളും ബാലവേദിക്ക് കീഴില്‍ നടത്തും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ബാലവേദിക്ക് കീഴില്‍ സാഹിത്യ സമാജങ്ങളും വിവിധ മല്‍സരങ്ങളും ക്യാമ്പുകളും ഗൈഡന്‍സ് ക്ലാസുകളും കയ്യെഴുത്തുമാസികയും.. തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തും.
മദ്രസയുടെ ബ്ലോഗ്
മദ്രസയുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകളും ഫോട്ടോകളും വീഡിയോ ക്ളിപ്പിങ്ങുകളും കുട്ടികളുടെ സൃഷ്ടികളും വിദ്യാഭ്യാസ ചിന്തകളും പഠന പട്യേതര പ്രവര്‍ത്തനങ്ങളുടെ രൂപരെഖകളും പുതിയ കാഴ്ചപ്പാടുകളും പഠന പ്രവര്‍ത്തനങ്ങളുടെ മോടലുകളും തുടങ്ങി സമഗ്രമായ ഒരു ബ്ലോങാണ്ണ്‍ ആഗ്രഹിക്കുന്നാദ്. മദ്രസയുടെ പ്രവര്‍ത്തനങ്ങളുടെ പ്രജാരനത്ത്തിനപ്പുരം മതപടനതിന്റെ പുതിയ രീതികളെയും കാഴ്ച്ചപ്പാടുകലെയം ജനങ്ങളിതിക്കുകയും മടപടന രണ്ങത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോതനം നല്കുകയും ഇവ്വിഷയകമായി ഞങ്ങളുടെ ചിന്തകളും കാഴ്ചപ്പാടുകളും കൈമാറ്റം
പാരെന്‍സ് മീട്ടിന്ഗ്
കുട്ടികളുടെ പഠന പാട്യെതര പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ സാനിത്യത്ത്തിന്റെ പ്രസക്തി ബോത്യപ്പെടുത്താനും അവരുടെ രചനാത്മകമായ ഇടപെടലുകള്‍ക്ക് പ്രചോതനവും അവസരങ്ങളും സൃഷ്ടിക്കാനും കുട്ടികളുടെ സ്വഭാവ സംസ്കാര രൂപീകരണത്തിലും അവരുടെ പഠന പാട്യെതര പ്രവര്‍ത്തനങ്ങളിലും കൂട്ടായ പ്രവതനങ്ങങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ആശയ കൈമാട്ടങ്ങല്‍ക്കുമുള്ള അവസരമെന്ന നിലയില്‍ കാര്യക്ഷമമായി പ്രവര്ത്തിക്കുന്ന കൂട്ടായ്മകളും കൂടിച്ചേരലുകളും.
വ്യക്തിത്ത്വ വികസന -ഗൈഡന്‍സ് - കലാസാഹിത്യ ക്യാമ്പുകള്‍
കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും കലാസാഹിത്യ സര്‍ഗ വാസനകള്‍ പരിപോഷിപ്പിക്കുന്നതിനുമുള്ള ക്ലാസുകളും ക്യാമ്പുകളും ബാലവേടിക്ക് കീഴില്‍ സങ്ങടിപ്പിക്കുക. മദ്രസക്ക് പുറത്തുള്ള വിദ്യാര്‍ത്തികള്‍ക്ക് കൂടി ഉപയോഗപ്പെടും വിധം ഇത്തരം ക്ലാസുകളും ക്യാമ്പുകളും സങ്ങടിപ്പിക്കുക.
സാഹിത്യ സമാജം
കുട്ടികളുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതോടൊപ്പം പഠന pരാവര്‍ത്ത്താനങ്ങളുടെയും മൂല്യ നിര്‍യാത്ത്തിന്റെയും പുതിയ രീതികള്‍ ആവിഷ്കരിക്കുകയും നടപ്പില്‍ വരുതുകയുമെന്ന നിലയില്‍ ക്രിയാത്മകവും കാര്യക്ഷമവുമായ രീതിയില്‍ സാഹിത്യ സമാജങ്ങള്‍ നടത്തുക. പഠന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരിപാടികല്‍ക്കാന്‍ സാഹിത്യ സമാജങ്ങളില്‍ അവതരിപ്പിക്കുക. എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ചകളില്‍ സാഹിത്ത്യസമാജങ്ങള്‍ നടത്തപ്പെടുക.
അര്‍ദ്ധവാര്‍ഷിക പരീക്ഷ
ഫെബ്രുവരിയില്‍ അര്‍ദ്ധവാര്‍ഷിക പരീക്ഷ നടത്തും
കയ്യെഴുത്ത് മാസിക
പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി അറിവുകളുടെ സര്ങത്മങമായ ശ്വാംശീകരണവും പങ്ങുവേക്കലുകളും സാഹിത്യ കഴിവുകളുടെ പരിപോഷണവും ലക്ഷ്യമാക്കി ഓരോ മാസവും കയ്യെഴുത്ത് മാസിക പുറത്തിറക്കും. വിദ്യാര്‍ത്ത്തികളുടെ പത്രാടിപ സമിതിയാന്‍ മാസിക പുറത്തിറക്കുക.