ധാര്‍മികതയുടെ വീണ്ടെടുപ്പ്‌ വീടകങ്ങളില്‍ നിന്ന്‌ തുടങ്ങുക കെ എം ഫൈസി തരിയോട്‌



റിയാദ്‌ : ധാര്‍മികതയുടെ വീണ്ടെടുപ്പിന്‌ വീടകങ്ങളില്‍ മതവിശ്വാസത്തിലധിഷ്‌ഠിതമായ ചെറുത്തുനില്‍പ്‌ ആവശ്യമാണെന്നും കുടുംബത്തിനകത്തുണ്ടാവുന്ന പരിവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ശക്തമായ പ്രതിഫലനമുണ്ടാക്കുമെന്നും പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ കെ എം ഫൈസി തരിയോട്‌പറഞ്ഞു.

സൗദി ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ റിയാദ്‌ ഘടകം ന്യൂ സനയ്യ ജാലിയാത്തില്‍ സംഘടിപ്പിച്ച, ധാര്‍മികതയുടെ വീണ്ടെടുപ്പ്‌ കുടുംബങ്ങളിലൂടെ കാംപെയിന്‍ ഉദ്‌ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണംനടത്തുകയായിരുന്നു അദ്ദേഹം. അനുകാലിക സാഹചര്യത്തില്‍ അധാര്‍മികതകള്‍ക്കെതിരെ കനത്തജാഗ്രത ആവശ്യമാണെന്നും പുതുതലമുറയെ ധാര്‍മികതയിലേക്ക്‌ വഴിനടത്തുന്ന സാഹചര്യംസൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ജാലിയാത്ത്‌ അസി. ഡയറക്ടര്‍ ശൈഖ്‌്‌ ഫവാസ്‌ ഇബ്‌നു അലി അല്‍ ഖുലൈഫി ഉദ്‌ഘാടനംചെയ്‌തു. അബ്ദുല്‍ അസീസ്‌ മുസ്ലിയാര്‍, ഹുസൈന്‍ മൗലവി വയനാട്‌, മുഖ്‌താര്‍ ഉദരംപൊയില്‍സംസാരിച്ചു. ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹാഷിം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറിഅശ്‌റഫ്‌ മരുത സ്വാഗതവും മുജീബ്‌ അബ്ദുല്‍ ഗഫൂര്‍ തൃശൂര്‍ നന്ദിയും പറഞ്ഞു.