
പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി അറിവുകളുടെ സര്‍ഗാത്മഗമായ ശ്വാംശീകരണവും പങ്കുവെക്കലുകളും സാഹിത്യ കഴിവുകളുടെ പരിപോഷണവും ലക്ഷ്യമാക്കി പുറത്തിറക്കുന്ന 'ചുവട്' കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു.
കൊച്ചു കഥകളും കവിതകളും ചിത്രങ്ങളും ലേഖനങ്ങളുമാണ് മാസികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.പാഠ്യ വിഷറ്റങ്ങളുമായി ബന്ധപ്പെട്ട രചനകള്‍ക്കാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. പഠനം സര്‍ഗാത്മകവും രചനാത്മകവുമാക്കിത്റ്റീര്‍ക്കുന്നതിന്റെ ഭാഗമാണ് കയ്യെഴുത്തു മാസികയുടെ നിര്‍മിതി. പഠന പ്രവര്‍ത്തനങ്ങളുടെ അവതരണത്തിനും പ്രകാശനത്തിനും മൂല്യനിര്‍ണയത്തിന്റെ പുതിയ രീതികളും ലക്ഷ്യം വെച്ചുള്ള വിവിധ പരിപാടികളുടെ ഒരു ഭാഗമാണ് കയ്യെഴുത്തു മാസികയും എന്ന് അധ്യാപകര്‍ പറഞ്ഞു. കഴിവു തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീനങ്ങളും പ്രോല്‍സാഹനവും നല്‍കാനുള്ള പദ്ധതികളും നടത്തുമെന്നും അവര്‍ പറഞ്ഞു.
വിദ്യാര്‍ഥികളുടെ പത്രാധിപ സമിതി തയ്യാറാക്കിയ മാസിക അര്‍ഥത്തിലും ആശയത്തിലും മികച്ചു നില്‍ക്കുന്നു. ഓരോ മാസവും കയ്യെഴുത്തുമാസിക പുറത്തിറങ്ങും.
റോഷന്‍ ഇസ്തിറാഹയില്‍ വെച്ച് നടന്ന പരിപാടിയില്‍ ദാറുല്‍ ഫുര്‍ഖാന്‍ എം ഡി ശൈഖ് അബു യാസിര്‍, പി ടി എ പ്രതിനിധി സുബൈറിന് നല്‍കിയാണ് പ്രഥമലക്കം പ്രകാശനം ചെയ്തത്.
സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍-റിയാദ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായിരുന്നു. ശൈഖ് അബു നാസിര്‍, സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍-റിയാദ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായിരുന്നു. ശൈഖ് അബു നാസിര്‍, നാസര്‍ സുല്ലമി പ്രസംഗിച്ചു.