മദ്‌റസയിലെ വിദ്യാര്‍ത്ഥികളുടെ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമവും സംഘടിതവുമായ ഇടപെടലുകള്‍ക്കുള്ള അവസരവും, കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനുമുതകുന്ന രീതിയില്‍ കുട്ടികളുടെ കൂട്ടായ്മയാണ് തിളക്കം ബാലവേദി. കുട്ടികളെ ഗ്രൂപ്പുകള്‍ തിരിച്ച് ലീഡേഴ്സിനെ തെരഞ്ഞെടുക്കുകയും കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ മല്‍സരങ്ങളിലൂടെ പഠനം എളുപ്പവും രസകരവുമാക്കിതീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളും ബാലവേദിക്ക് കീഴില്‍ നടക്കും. ബാലവേദിക്ക് കീഴില്‍ സാഹിത്യ സമാജങ്ങള്‍, വിവിധ മല്‍സരങ്ങള്‍, ക്യാമ്പുകള്‍, ഗൈഡന്‍സ് ക്ലാസുകള്‍, കയ്യെഴുത്തുമാസിക... തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ബാലവേദിക്കു കീഴില്‍ നടത്തും.തിളക്കം ബാലവേദിക്കു കീഴില്‍ വിദ്യാര്‍ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചു. ത്വയ്യിബ്, തമാം, ഖൈര്‍, സൈന്‍ എന്നീ നാലു പേരുകളിലാണ് ഗ്രൂപ്പുകള്‍. ഓരോ ഗ്രൂപ്പിനും രണ്ടു ലീഡര്‍മാര്‍ക്കു പുറമെ ഓരോ അധ്യാപകര്‍ ഇന്‍ചാര്‍ജുമുണ്ട്.
തിളക്കം ബാലവേദി കണ്‍വീനര്‍: തശിന്സെക്രട്ടറിമാര്: മൂസ പി കുഞ്ഞാലി, ശീന്‍ഷ ഷാജഹാന്‍
ഗ്രൂപ്പ് ലീഡേഴ്സ്
ത്വയ്യിബ്: സല്‍മാനുല്‍ ഫാരിസ്, ഹബീബ ആബിദീന്‍
തമാം : സിനാന്‍ യൂസുഫ് , ശുഹൈദ