ഞങ്ങളുടെ അധ്യാപകര്‍
ഹാഫിദ് സിറാജുദ്ദീന്‍ മുഹമ്മദ് ആസാദ്
കാസര്‍കോട് ജില്ലയില്‍ കുടുലു- ആസാദ് നഗര്‍ സ്വദേശി. ബി കോം, എം ബി എ. ദര്‍സ് പഠനം, ഹാഫിദ്. വര്‍ഷങ്ങളായി അധ്യാപന രംഗത്ത് സജീവം. ഇപ്പോള്‍ റിയാദില്‍ ഹോശാന്‍ ഗ്രൂപ്പില്‍ ചീഫ് എക്കൗണ്ടന്റ്.
ph: 05093711836
email: sajazad@gmail.com
ഞങ്ങളുടെ അധ്യാപകര്‍
അബ്ദുല്‍ റസാഖ് മദനി
മലപ്പുറം ജില്ലയിലെ ഉദരംപൊയില്‍ സ്വദേശി. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്‍ കോളേജില്‍ നിന്ന് അഫ്ദലുല്‍ ഉലമ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ട്രെയ്നിങ്. വര്‍ഷങ്ങളായി അധ്യാപന രംഗത്ത് സജീവം. ഇപ്പോള്‍ റിയാദില്‍ ജോലി ചെയ്യുന്നു.
ph: 0500910441
email: abdulrasaak@yahoo.com
ഞങ്ങളുടെ അധ്യാപകര്‍
അബ്ദുല്‍ ഗഫൂര്‍ . എം കെ
മലപ്പുറം ജില്ലയിലെ കവളമുക്കട്ട സ്വദേശി. ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക്കോളെജില്‍ നിന്ന് എം എ. കോഴിക്കോട് ടി ടി ഐ യില്‍ നിന്ന് എല്‍ ടി ടി സി. മഞ്ചേരി നോബ്ള്‍ പബ്ലിക് സ്കൂളില്‍ അധ്യാപകനായിരുന്നു. വര്‍ഷങ്ങളായി മത-ഭാഷാ അധ്യാപകന്‍. ഇപ്പോള്‍ റിയാദ് അല്‍ ഇസ്സ ഇന്‍ട്രസ്ട്രിയേസ് കമ്പനിയില്‍ ജോലി ചെയ്യുന്നു.
ph: 0546146172
email: mkgfr@yahoo.com
ഞങ്ങളുടെ അധ്യാപകര്‍
സലീം ചാലിയം
കോഴിക്കോട് ജില്ലയിലെ ഫറൂഖ് സ്വദേശി. ഫറൂഖ് കോളെജില്‍ നിന്ന് എം എ , മേപ്പയൂര്‍ സലഫിയ്യ കോളെജില്‍ നിന്ന് ബി എഡ്. യുവ ഗായകനും കലാകാരനും. നിരവധി വേദികളിലും റേഡിയോയിലും ടിവി ചാനലുകളിലും ആല്‍ബങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ധാരാളം ഇസ്ലാമിക ഗാനങ്ങള്‍ രചിച്ചിട്ടുള്ള സലീമിന് ഒരുപാട് അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി മത-ഭാഷാ അധ്യാപന രംഗത്ത് സജീവം. ഇപ്പോള്‍ റിയാദ് ഇന്റെര്‍ നാഷണല്‍ സ്കൂളില്‍ അധ്യാപകനാണ്.
ph: 0543369468
ഞങ്ങളുടെ അധ്യാപകര്‍
ഞങ്ങളുടെ അധ്യാപകര്‍
ഞങ്ങളുടെ അധ്യാപകര്‍
ഞങ്ങളുടെ അധ്യാപകര്‍
മുഹമ്മദ് സാജിദ്
കൊച്ചിയില്‍ പനയപ്പിള്ളി സ്വദേശി. കോട്ടയം എം ജി യൂണിവേഴ്സിറ്റിയില്‍ നിന്ന് കെമസ്ട്രിയില്‍ ബി എസ് സി. ഇപ്പോള്‍ സഊദി അല്‍രാജി ഗ്രൂപ്പിന് കീഴിലുള്ള അല്‍ മാജ്ദ് മാര്‍ബ്ളില്‍ ഓട്ടോ കാഡ് ഡിസൈനര്‍.
ph: 0567339232
email: sajidmohamed27@yahoo.com
കൊച്ചിയില്‍ പനയപ്പിള്ളി സ്വദേശി. കോട്ടയം എം ജി യൂണിവേഴ്സിറ്റിയില്‍ നിന്ന് കെമസ്ട്രിയില്‍ ബി എസ് സി. ഇപ്പോള്‍ സഊദി അല്‍രാജി ഗ്രൂപ്പിന് കീഴിലുള്ള അല്‍ മാജ്ദ് മാര്‍ബ്ളില്‍ ഓട്ടോ കാഡ് ഡിസൈനര്‍.
ph: 0567339232
email: sajidmohamed27@yahoo.com
ഞങ്ങളുടെ അധ്യാപകര്‍
ഹസീന.എം
കോഴിക്കോട് ജില്ലയിലെ കടലുണ്ടി സ്വദേശി. ഫറൂഖ് കോളേജില്‍ നിന്ന് ബി എസ് സിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബി എഡും കഴിഞ്ഞു. ഇപ്പോള്‍ റിയാദ് എരിത്തിരിയന്‍ ഇന്റര്‍ നാഷനല്‍ സ്കൂളില്‍ അധ്യാപികയാണ്.
ph. 0502452494
email: ayyoob@bala.com.sa
കോഴിക്കോട് ജില്ലയിലെ കടലുണ്ടി സ്വദേശി. ഫറൂഖ് കോളേജില്‍ നിന്ന് ബി എസ് സിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബി എഡും കഴിഞ്ഞു. ഇപ്പോള്‍ റിയാദ് എരിത്തിരിയന്‍ ഇന്റര്‍ നാഷനല്‍ സ്കൂളില്‍ അധ്യാപികയാണ്.
ph. 0502452494
email: ayyoob@bala.com.sa
പാഠ്യപദ്ധതി
മതപഠനം:പുതിയ പാഠ്യപദ്ധതിയും പഠനരീതിയും
ഏകദേശം ഒരു നൂറ്റാണ്ടു മുന്‍പ് കേരള മുസ്ലിംകള്‍ക്കിടയില്‍ ഉണ്ടായ ഇസ്ലാമിക നവോത്ഥാനം മത വിദ്യാഭ്യാസ രംഗത്ത് ഊന്നല്‍ നല്‍കിക്കൊണ്ടാണ് കടന്നു വന്നത്. പ്രാഥമിക മദ്റസകള്‍ ശാസ്ത്രീയമായി പരിഷ്കരിക്കുകയും അക്കാലത്ത് ലഭ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഭൗതിക വിദ്യാലയങ്ങളിലേതു പോലെത്തന്നെ മദ്റസകളിലും ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ട് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി നടപ്പില്‍ വരുത്തിയതാണ് ഇന്ന് കാണുന്ന മദ്റസാസമ്പ്രദായത്തിന്റെ അടിത്തറ.
ഇസ്ലാഹീ പ്രസ്ഥാനം സംഘടിതമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ അതിന്റെ മുഖ്യ അജണ്ടകളിലൊന്ന് മതവിദ്യാഭ്യാസം പരിപോഷിപ്പിക്കുക എന്നതായിരുന്നു. മദ്റസാ വിദ്യാഭ്യാസത്തിന് സ്ഥിരം സംവിധാനം ഉണ്ടാക്കുകയും നിര്‍ണിതമായ പാഠപുസ്തകം തയ്യാറാക്കുകയും വ്യവസ്ഥാപിതമായി പൊതുപരീക്ഷകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ട് ഈ രംഗത്ത് പരിവര്‍ത്തനം സ്യഷ്ടിച്ചു.പിന്നീട് വിവിധ ഘട്ടങ്ങളില്‍ പാഠപുസ്തകങ്ങളില്‍ പരിഷ്കരണം വരുത്തുകയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് പൊതുവിദ്യാഭ്യാസ രംഗത്ത് നടന്നു വരുന്ന സമഗ്രമായ പരിഷ്കരണങ്ങള്‍ക്ക് അനുസ്യതമായി മതവിദ്യാഭ്യാസ രംഗത്തും മാറ്റങ്ങള്‍ അനിവാര്യമാണ്.
മദ്റസാ വിദ്യാഭ്യാസം കാര്യക്ഷമമാക്കിയും പൊതുവിദ്യാഭ്യാസ രംഗത്തെ ആധുനിക സങ്കേതങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയും, കൂടുതല്‍ ആകര്‍ഷകവും പ്രായോഗികവുമായി പുതിയ തലമുറക്ക് മതവിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് -സി ഐ ഇ ആര്‍- എന്ന സമിതിക്ക് രൂപം നല്‍കുകയുണ്ടായി.
സി ഐ ഇ ആര്‍ ന്റെ കീഴില്‍ കാലിക സ്വഭാവമുള്ള ഒരു സമീപന രേഖയുടെയും കരിക്കുലത്തിന്റെയും അടിസ്ഥാനത്തില്‍ പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചു. ഈ സംരംഭത്തില്‍ വിദ്യാഭ്യാസ വിചക്ഷണരും പരിചയസമ്പന്നരായ വിദ്യാഭ്യാസ പ്രവര്‍ത്തകരും സംഘടനാ നേത്യത്വവും മദ്റസാഅധ്യാപക പ്രതിനിധികളും പങ്കു വഹിച്ചിട്ടുണ്ട്. സി ഐ ഇ ആര്‍ തയ്യാറാക്കിയ പാഠപുസ്തകങ്ങളും പഠനരീതിയുമാണ് നമ്മുടെ മദ്റസയില്‍ അവലംപിക്കുന്നത്.
കരിക്കുലവും സിലബസും
പ്രാഥമിക മദ്റസകളിലേക്കുള്ള പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ മുന്നോടിയായി വിദ്യാഭ്യാസ സമീപനരേഖ തയ്യാറാക്കുകയാണ് ആദ്യം ചെയ്തത്. മദ്റസാ പഠനം കോണ്ടുള്ള ലക്ഷ്യവും ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ ഈ രംഗത്തെ മൊത്തത്തിലുള്ള കാഴ്ചപ്പാടും ഈ സമീപന രേഖ വ്യക്തമാക്കുന്നു.
വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക എന്നതാണ് മതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇതിന്നായി ഖുര്ആന്റെ ഭാഷയായ അറബി പഠിക്കുക എന്നത് അനിവാര്യമത്രെ.അതിനാല്‍ സിലബസില്‍ അറബി ഭാഷാ പഠനത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്നു. ഒന്നാം തരത്തില്‍ നിന്നു തന്നെ ഇത് ആരംപിക്കുന്നു.ഇസ്ലാമിനെപ്പറ്റി മൗലികമായ കാര്യങ്ങള്‍ ലളിതമായി കുട്ടി ഉള്‍ക്കൊള്ളണ്ടതുണ്ട്. വിശേഷിച്ചും വിശ്വാസം, സ്വഭാവം , എന്നീ മേഖലകള്‍. ഇസ്ലാംകാര്യവും ഈമാന്‍കാര്യവും ചരിത്രത്തിന്റെ ചില ശകലങ്ങളും കുട്ടി സ്വായത്തമാക്കേണ്ടതുണ്ട്. അതിന്നായി ഭാഷാ പുസ്തകത്തിനു പുറമെ ഇസ്ലാമിക ബാലപാഠങ്ങള്‍ എന്ന പേരില്‍ ആകര്‍ഷകമായ പുസ്തകങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു .
കരിക്കുലത്തില്‍,പാഠ്യപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ , പഠന ബോധന അന്തരീക്ഷം എന്നിങ്ങനെ ഓരോ മേഖലയിലും മൂന്നു തരത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
ഭാഷാബോധന രംഗത്തുണ്ടായിട്ടുള്ള പുതിയ കണ്ടെത്തലുകളും തിരിച്ചറിവുകളും കാഴ്ച്ചപ്പാടുകളും ശാസ്ത്രീയമായ നിഗമനങ്ങളും ബോധന തന്ത്രങ്ങളും നമ്മുടെ ഭാഷാപുസ്തകത്തില്‍ സ്വീകരിച്ചിട്ടുണ്ട്. ആയതിനാല്‍, ഒന്നാം തരം മുതല്‍ പരമ്പരാഗതമായി നാം സ്വീകരിച്ച ചില രീതികള്‍ക്ക് മാറ്റം അനിവാര്യമാവുന്നു.
പുതിയ പാഠ്യപദ്ധതിയും പഠനരീതിയും പ്രസക്തവും ഏറെ ഫലപ്രദവുമാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)