=======================================
റിയാദ് അഞ്ചാമത് സൗദി മലയാളി ഖുർആൻ വിജ്ഞാന പരീക്ഷയുടെ ഭാഗമായി റിയാദിൽ നടന്ന ദേശീയ തല ഖുർആൻ ഹിഫ് ള് മത്സരത്തിൽ റിയാദ് മികവ് തെളിയിച്ചു. عم ، تبارك ജുനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ നാസിമുദ്ദീൻ നൂറുദ്ദീൻ ഒന്നാസ്ഥാനവും عم ، تبارك ، قد سمع ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അഹമ്മദ് റാഷിദ് രണ്ടാം സ്ഥാനവുംعم സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഖദീജ പർവീൻ രണ്ടാം സ്ഥനവും, ഇതേ വിഭാഗത്തിൽ ഷഹ്മ ഉസ്മാൻ മുന്നാം സ്ഥാനവും عم ، تبارك സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഫതിമ സുമയ്യ രണ്ടാം സ്ഥാനവും عم ، تبارك ، قد سمع സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സാബിറ ഖമറുദ്ദീൻ രണ്ടാം സ്ഥാനവും عم സ്ത്രീകളുകളുടെ വിഭാഗത്തിൽ അജീഷ ഷബീർ രണ്ടാം സ്ഥാനവും പുരുഷന്മാരുടെ വിഭാഗത്തിൽ അബ്ദുൽ മജീദ് മൂന്നാം സ്ഥാനവും കർസ്ഥമാക്കി.
സൗദിയിൽ ഏറ്റവുമധികം പ്രവാസി ജന പങ്കാളിത്തമുള്ള ഖുർആൻ ഹിഫ് ദ് മത്സരമാണിത്. 21 സെന്ററുകളിൽ നടത്തിയ പ്രാദേശിക മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരെയാണ് ദേശീയതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സൗദി മതകാര്യ മന്ത്രാലത്തിനു കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഓഫ് മെമ്മറൈസിംഗ് ദി ഹോളി ഖുർആൻ റിയാദ് ഘടകത്തിന്റെ മേൽ നോട്ടത്തിൽ നടന്ന ദേശീയ ഹിഫ് ദ് മത്സരത്തിന്റെ വിധികർത്താക്കളായത് മന്ത്രാലത്തിനുകീഴിലുള്ള സൗദികൾ തന്നെയായിരുന്നു.