റിയാദ് : പരസ്‌പര വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തില്‍ അതു തിരിച്ചുപിടിക്കാന്‍ മതവിശ്വാസത്തിലധിഷ്‌ഠിമായ ജാഗ്രത ആവശ്യമാണെന്ന്‌് മൗലവി ശഫീഖ് അസ്‌്‌ലം പറഞ്ഞു. സൗദി ഇന്ത്യന്‍ ഇസ്‌്‌ലാഹീസെന്റര്‍ റിയാദ് ഘടകം സംഘടിപ്പിച്ച പഠനക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മിക മൂല്യങ്ങളുടെ നിരാസവും മതകല്‍പനകളോടുള്ള അവഗണനയുമാണ് പരസ്‌പര വിശ്വാസവും സ്‌നേഹവും കുറഞ്ഞു വരുന്നതിന്റെ കാരണമെന്നും അവ തിരിച്ചുപിടിക്കാനുള്ള മതപരമായ ഉത്തരവാദിത്തം ഓരോ വിശ്വാസിക്കുമുണ്ടെന്നും വിശ്വാസി സമൂഹം മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. ഷാനിഫ് വാഴക്കാട് സ്വാഗതവും മുജീബ് അബ്ദുല്‍ ഗഫൂര്‍ തൃശൂര്‍ നന്ദിയും പറഞ്ഞു.