കെ ജി വിദ്യാര്‍ഥികള്‍


ഞങ്ങളുടെ അധ്യാപകര്‍


ഹാഫിദ് സിറാജുദ്ദീന്‍ മുഹമ്മദ് ആസാദ്

കാസര്‍കോട് ജില്ലയില്‍ കുടുലു- ആസാദ് നഗര്‍ സ്വദേശി. ബി കോം, എം ബി എ. ദര്‍സ് പഠനം, ഹാഫിദ്. വര്‍ഷങ്ങളായി അധ്യാപന രംഗത്ത് സജീവം. ഇപ്പോള്‍ റിയാദില്‍ ഹോശാന്‍ ഗ്രൂപ്പില്‍ ചീഫ് എക്കൗണ്ടന്റ്.
ph: 05093711836

ഞങ്ങളുടെ അധ്യാപകര്‍



അബ്ദുല്‍ റസാഖ് മദനി

മലപ്പുറം ജില്ലയിലെ ഉദരംപൊയില്‍ സ്വദേശി. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്‍ കോളേജില്‍ നിന്ന് അഫ്ദലുല്‍ ഉലമ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ട്രെയ്നിങ്. വര്‍ഷങ്ങളായി അധ്യാപന രംഗത്ത് സജീവം. ഇപ്പോള്‍ റിയാദില്‍ ജോലി ചെയ്യുന്നു.
ph: 0500910441

ഞങ്ങളുടെ അധ്യാപകര്‍



അബ്ദുല്‍ ഗഫൂര്‍ . എം കെ


മലപ്പുറം ജില്ലയിലെ കവളമുക്കട്ട സ്വദേശി. ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക്കോളെജില്‍ നിന്ന് എം എ. കോഴിക്കോട് ടി ടി ഐ യില്‍ നിന്ന് എല്‍ ടി ടി സി. മഞ്ചേരി നോബ്ള്‍ പബ്ലിക് സ്കൂളില്‍ അധ്യാപകനായിരുന്നു. വര്‍ഷങ്ങളായി മത-ഭാഷാ അധ്യാപകന്‍. ഇപ്പോള്‍ റിയാദ് അല്‍ ഇസ്സ ഇന്‍ട്രസ്ട്രിയേസ് കമ്പനിയില്‍ ജോലി ചെയ്യുന്നു.

ph: 0546146172

ഞങ്ങളുടെ അധ്യാപകര്‍


സലീം ചാലിയം


കോഴിക്കോട് ജില്ലയിലെ ഫറൂഖ് സ്വദേശി. ഫറൂഖ് കോളെജില്‍ നിന്ന് എം എ , മേപ്പയൂര്‍ സലഫിയ്യ കോളെജില്‍ നിന്ന് ബി എഡ്. യുവ ഗായകനും കലാകാരനും. നിരവധി വേദികളിലും റേഡിയോയിലും ടിവി ചാനലുകളിലും ആല്‍ബങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ധാരാളം ഇസ്ലാമിക ഗാനങ്ങള്‍ രചിച്ചിട്ടുള്ള സലീമിന് ഒരുപാട് അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി മത-ഭാഷാ അധ്യാപന രംഗത്ത് സജീവം. ഇപ്പോള്‍ റിയാദ് ഇന്റെര്‍ നാഷണല്‍ സ്കൂളില്‍ അധ്യാപകനാണ്.


ph: 0543369468

ഞങ്ങളുടെ അധ്യാപകര്‍



ഹബീബുര്‍റഹ്മാന്‍


മലപ്പുറം ജില്ലയിലെ മങ്കട സ്വദേശി. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയില്‍ നിന്നും അഫ്ദലുല്‍ ഉലമ, കൊല്ലം ടി ടി ഐ യില്‍ നിന്നും അറബികില്‍ എല്‍ ടി ടി സി. ഇപ്പൊള്‍ അല്‍ ആലിയ ഇന്റെര്‍ നാഷണല്‍ സ്കൂളില്‍ അധ്യാപകന്‍
ph: 0556723528

ഞങ്ങളുടെ അധ്യാപകര്‍


ഹനീഫ

മലപ്പുറം ജില്ലയില്‍ മമ്പാട് സ്വദേശി. മമ്പാട് എം ഇ എസ് കോളെജില്‍ നിന്ന് എം എ, ബി എഡ്. ഇപ്പോള്‍ റിയാദ് ഇന്റര്‍ നാഷണല്‍ സ്കൂളില്‍ അധ്യാപകന്‍.
ph: 0563860368, 014121788

ഞങ്ങളുടെ അധ്യാപകര്‍



സുല്‍ഫീക്കര്‍


മലപ്പുറം ജില്ലയിലെ മണിമൂളി സ്വദേശി. വര്‍ഷങ്ങളായി മത-ഭാഷാ അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്നു. റിയാദില്‍ ഒരു ഫര്‍ണിച്ചര്‍ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.
ph: 0500324734

ഞങ്ങളുടെ അധ്യാപകര്‍


മുഹമ്മദ് സാജിദ്

കൊച്ചിയില്‍ പനയപ്പിള്ളി സ്വദേശി. കോട്ടയം എം ജി യൂണിവേഴ്സിറ്റിയില്‍ നിന്ന് കെമസ്ട്രിയില്‍ ബി എസ് സി. ഇപ്പോള്‍ സഊദി അല്‍രാജി ഗ്രൂപ്പിന് കീഴിലുള്ള അല്‍ മാജ്ദ് മാര്‍ബ്ളില്‍ ഓട്ടോ കാഡ് ഡിസൈനര്‍.
ph: 0567339232
email: sajidmohamed27@yahoo.com

ഞങ്ങളുടെ അധ്യാപകര്‍

ഹസീന.എം

കോഴിക്കോട് ജില്ലയിലെ കടലുണ്ടി സ്വദേശി. ഫറൂഖ് കോളേജില്‍ നിന്ന് ബി എസ് സിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബി എഡും കഴിഞ്ഞു. ഇപ്പോള്‍ റിയാദ് എരിത്തിരിയന്‍ ഇന്റര്‍ നാഷനല്‍ സ്കൂളില്‍ അധ്യാപികയാണ്.
ph. 0502452494

email: ayyoob@bala.com.sa

പാഠ്യപദ്ധതി



മതപഠനം:പുതിയ പാഠ്യപദ്ധതിയും പഠനരീതിയും

ഏകദേശം ഒരു നൂറ്റാണ്ടു മുന്‍പ് കേരള മുസ്ലിംകള്‍ക്കിടയില്‍ ഉണ്ടായ ഇസ്ലാമിക നവോത്ഥാനം മത വിദ്യാഭ്യാസ രംഗത്ത് ഊന്നല്‍ നല്‍കിക്കൊണ്ടാണ് കടന്നു വന്നത്. പ്രാഥമിക മദ്റസകള്‍ ശാസ്ത്രീയമായി പരിഷ്കരിക്കുകയും അക്കാലത്ത് ലഭ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഭൗതിക വിദ്യാലയ‍ങ്ങളിലേതു പോലെത്തന്നെ മദ്റസകളിലും ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ട് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി നടപ്പില്‍ വരുത്തിയതാണ് ഇന്ന് കാണുന്ന മദ്റസാസമ്പ്രദായത്തിന്റെ അടിത്തറ.
ഇസ്ലാഹീ പ്രസ്ഥാനം സംഘടിതമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ അതിന്റെ മുഖ്യ അജണ്ടകളിലൊന്ന് മതവിദ്യാഭ്യാസം പരിപോഷിപ്പിക്കുക എന്നതായിരുന്നു. മദ്റസാ വിദ്യാഭ്യാസത്തിന് സ്ഥിരം സംവിധാനം ഉണ്ടാക്കുകയും നിര്‍ണിതമായ പാഠപുസ്തകം തയ്യാറാക്കുകയും വ്യവസ്ഥാപിതമായി പൊതുപരീക്ഷകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ട് ഈ രംഗത്ത് പരിവര്‍ത്തനം സ്യഷ്ടിച്ചു.പിന്നീട് വിവിധ ഘട്ടങ്ങളില്‍ പാഠപുസ്തകങ്ങളില്‍ പരിഷ്കരണം വരുത്തുകയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് പൊതുവിദ്യാഭ്യാസ രംഗത്ത് നടന്നു വരുന്ന സമഗ്രമായ പരിഷ്കരണങ്ങള്‍ക്ക് അനുസ്യതമായി മതവിദ്യാഭ്യാസ രംഗത്തും മാറ്റങ്ങള്‍ അനിവാര്യമാണ്.
മദ്റസാ വിദ്യാഭ്യാസം കാര്യക്ഷമമാക്കിയും പൊതുവിദ്യാഭ്യാസ രംഗത്തെ ആധുനിക സങ്കേതങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയും, കൂടുതല്‍ ആകര്‍ഷകവും പ്രായോഗികവുമായി പുതിയ തലമുറക്ക് മതവിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് -സി ഐ ഇ ആര്‍- എന്ന സമിതിക്ക് രൂപം നല്‍കുകയുണ്ടായി.
സി ഐ ഇ ആര്‍ ന്റെ കീഴില്‍ കാലിക സ്വഭാവമുള്ള ഒരു സമീപന രേഖയുടെയും കരിക്കുലത്തിന്റെയും അടിസ്ഥാനത്തില്‍ പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചു. ഈ സംരംഭത്തില്‍ വിദ്യാഭ്യാസ വിചക്ഷണരും പരിചയസമ്പന്നരായ വിദ്യാഭ്യാസ പ്രവര്‍ത്തകരും സംഘടനാ നേത്യത്വവും മദ്റസാഅധ്യാപക പ്രതിനിധികളും പങ്കു വഹിച്ചിട്ടുണ്ട്. സി ഐ ഇ ആര്‍ തയ്യാറാക്കിയ പാഠപുസ്തകങ്ങളും പഠനരീതിയുമാണ് നമ്മുടെ മദ്റസയില്‍ അവലംപിക്കുന്നത്.
കരിക്കുലവും സിലബസും

പ്രാഥമിക മദ്റസകളിലേക്കുള്ള പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ മുന്നോടിയായി വിദ്യാഭ്യാസ സമീപനരേഖ തയ്യാറാക്കുകയാണ് ആദ്യം ചെയ്തത്. മദ്റസാ പഠനം കോണ്ടുള്ള ലക്ഷ്യവും ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ ഈ രംഗത്തെ മൊത്തത്തിലുള്ള കാഴ്ചപ്പാടും ഈ സമീപന രേഖ വ്യക്തമാക്കുന്നു.

വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക എന്നതാണ് മതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇതിന്നായി ഖുര്ആ‍ന്റെ ഭാഷയായ അറബി പഠിക്കുക എന്നത് അനിവാര്യമത്രെ.അതിനാല്‍ സിലബസില്‍ അറബി ഭാഷാ പഠനത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്നു. ഒന്നാം തരത്തില്‍ നിന്നു തന്നെ ഇത് ആരംപിക്കുന്നു.ഇസ്ലാമിനെപ്പറ്റി മൗലികമായ കാര്യങ്ങള്‍ ലളിതമായി കുട്ടി ഉള്‍ക്കൊള്ളണ്ടതുണ്ട്. വിശേഷിച്ചും വിശ്വാസം, സ്വഭാവം , എന്നീ മേഖലകള്‍. ഇസ്ലാംകാര്യവും ഈമാന്‍കാര്യവും ചരിത്രത്തിന്റെ ചില ശകലങ്ങളും കുട്ടി സ്വായത്തമാക്കേണ്ടതുണ്ട്. അതിന്നായി ഭാഷാ പുസ്തകത്തിനു പുറമെ ഇസ്ലാമിക ബാലപാഠങ്ങള്‍ എന്ന പേരില്‍ ആകര്‍ഷകമായ പുസ്തകങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു .
കരിക്കുലത്തില്‍,പാഠ്യപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ , പഠന ബോധന അന്തരീക്ഷം എന്നിങ്ങനെ ഓരോ മേഖലയിലും മൂന്നു തരത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.

ഭാഷാബോധന രംഗത്തുണ്ടായിട്ടുള്ള പുതിയ കണ്ടെത്തലുകളും തിരിച്ചറിവുകളും കാഴ്ച്ചപ്പാടുകളും ശാസ്ത്രീയമായ നിഗമനങ്ങളും ബോധന തന്ത്രങ്ങളും നമ്മുടെ ഭാഷാപുസ്തകത്തില്‍ സ്വീകരിച്ചിട്ടുണ്ട്. ആയതിനാല്‍, ഒന്നാം തരം മുതല്‍ പരമ്പരാഗതമായി നാം സ്വീകരിച്ച ചില രീതികള്‍ക്ക് മാറ്റം അനിവാര്യമാവുന്നു.

പുതിയ പാഠ്യപദ്ധതിയും പഠനരീതിയും പ്രസക്തവും ഏറെ ഫലപ്രദവുമാണ്.

പഠന ക്യാമ്പില്‍ നിന്ന്


വിദ്യാര്ത്ഥികള്‍്ക്കായി സംഘടിപ്പിച്ച പഠന ക്യാമ്പ് സിറാജ് മൗലവി ഉദ്ഘാടനം ചെയ്യുന്നു .

പഠന ക്യാമ്പില്‍ നിന്ന്


ക്യാമ്പംഗങ്ങള്‍ ഭക്ഷണം കഴിക്കുന്നു.

പഠന ക്യാമ്പില്‍ നിന്ന്


ക്യാമ്പംഗങ്ങള്‍ ഭക്ഷണം കഴിക്കുന്നു.

ഹിഫ്ദ് ക്യാമ്പില്‍ നിന്ന്‍


ഖുര്‍‌ആന്‍ പഠനം

ഹിഫ്ദ് ക്യാമ്പില്‍ നിന്ന്‍



സുബ്‌ഹിക്ക് ശേഷമുള്ള ഖുര്‍‌ആന്‍ പഠനം

ഹിഫ്ദ് ക്യാമ്പില്‍ നിന്ന്‍


സുബ്‌ഹിക്ക് ശേഷമുള്ള ഖുര്‍‌ആന്‍ പഠനം

ഹിഫ്ദ് ക്യാമ്പില്‍ നിന്ന്‍


ക്യാമ്പംഗങ്ങള്‍ ഭക്ഷണം കഴിക്കുന്നു.

ഹിഫ്ദ് ക്യാമ്പില്‍ നിന്ന്‍


ക്യാമ്പംഗങ്ങള്‍ ഭക്ഷണം കഴിക്കുന്നു.

ക്ലാസ് മുറിയില്‍ നിന്ന്‍


ക്ലാസ് മുറിയില്‍ നിന്ന്‍


ക്ലാസ് മുറിയില്‍ നിന്ന്‍


അധ്യാപകനോടൊപ്പം


അധ്യാപകനുമായിഒരു ആശയവിനിമയം

ഹിഫ്ദ് കാമ്പില്‍ നിന്ന്‍


ക്യാമ്പംഗങ്ങള്‍ ഭക്ഷണം കഴിക്കുന്നു.

ഹിഫ്ദ് കാമ്പില്‍ നിന്ന്‍


ക്യാമ്പംഗങ്ങള്‍ ഭക്ഷണം കഴിക്കുന്നു.

ഹിഫ്ദ് കാമ്പില്‍ നിന്ന്‍


ക്യാമ്പംഗങ്ങള്‍ ഭക്ഷണം കഴിക്കുന്നു.

ആമുഖം

മദ്രസയെക്കുറിച്ച്

കോഴിക്കോട് മര്‍്ക്കസുദ്ദവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സി ഐ ഇ ആര്‍ പാഠ്യപദ്ദതിയും പഠനരീതിയുമനുസരിച്ച് സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ - റിയാദ് നു കീഴില്‍ റിയാദ് - അസീസിയയില്‍ പ്രവാസി വിദ്യാര്ത്ഥി്കള്ക്കായി നടത്തപ്പെടുന്ന മതപഠന സംരംന്ബമാന്ന്‍ ദാറുല്‍ ഫുര്‍്ഖാന്‍് മദ്രസ. 1995നവംബറില്‍ ആരംപിച്ച മദ്രസ ഇന്ന്‍ വളരെ കാര്യക്ഷമമായും ആസൂത്രിദമായും നടത്തപ്പെടുന്നു. പതിനാലു കുട്ടികളുമായി ആരംഭിച്ച മദ്രസയില്‍ ഇന്ന്‍ നൂറ്റി ഇരുപതിലതികം വിദ്ദ്യാര്ത്ഥികള്‍് പഠിക്കുന്നുണ്ട്.
ഒന്നാം ക്ലാസിനു മുന്പ് ഒരു ക്ലാസും ഒന്നാം ക്ലാസ് രണ്ടു ടിവിശനുമടക്കം എട്ടു ക്ലാസുകളുണ്ട്. മൂന്ന്‍ അദ്ദ്യാപികമാരടക്കം പന്ത്രണ്ട് അദ്ധ്യാപകരും മദ്രസയില്‍ സേവനം ചെയ്യുന്നുണ്ട്. അസീസിയയിലെ ദാറുല്‍ ഫുര്ഖാന്‍് തഹ്ഫീലുല്‍് ഖുര്‍ ആനുമായി സഹകരിച്ചാണ് മദ്രസയുടെ പ്രവര്‍ത്തനം.

പുതിയ പ്രവര്‍ത്തനങ്ങള്‍


അടുത്ത ചില മാസങ്ങളിലായി ദാറുല്‍ ഫുര്‍ഖാന്‍ മദ്രസ നടത്താന്‍ ഉദ്ധേശിക്കുന്നതുംനടത്തിക്കൊണ്ടിരിക്കുന്നതുമായ പ്രവര്ത്തനങ്ങള്‍്.

ബാലവേദി രൂപീകരണം
മദ്രസയിലെ വിദ്യാര്‍്ത്ഥികളുടെ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമവും സംഘടിതവുമായ ഇടപെടലുകള്‍ക്കുള്ള അവസരവും, കുട്ടികളുടെ സര്ഗാത്മകവുമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനു മുതകുന്ന രീതിയില്‍ കുട്ടികളുടെ കൂട്ടായ്മയാണ് ബാലവേദി. കുട്ടികളെ ഗ്രൂപ്പുകള്‍ തിരിച്ച് ലീടേഴ്സിനെ തെരഞ്ഞെടുക്കുകയും കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ മല്സരങ്ങളിലൂടെ പഠനം എളുപ്പവും രസകരവുമാക്കിതീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളും ബാലവേദിക്ക് കീഴില്‍ നടത്തും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ബാലവേദിക്ക് കീഴില്‍ സാഹിത്യ സമാജങ്ങളും വിവിധ മല്‍സരങ്ങളും ക്യാമ്പുകളും ഗൈഡന്‍സ് ക്ലാസുകളും കയ്യെഴുത്തുമാസികയും.. തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തും.
മദ്രസയുടെ ബ്ലോഗ്
മദ്രസയുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകളും ഫോട്ടോകളും വീഡിയോ ക്ളിപ്പിങ്ങുകളും കുട്ടികളുടെ സൃഷ്ടികളും വിദ്യാഭ്യാസ ചിന്തകളും പഠന പട്യേതര പ്രവര്‍ത്തനങ്ങളുടെ രൂപരെഖകളും പുതിയ കാഴ്ചപ്പാടുകളും പഠന പ്രവര്‍ത്തനങ്ങളുടെ മോടലുകളും തുടങ്ങി സമഗ്രമായ ഒരു ബ്ലോങാണ്ണ്‍ ആഗ്രഹിക്കുന്നാദ്. മദ്രസയുടെ പ്രവര്‍ത്തനങ്ങളുടെ പ്രജാരനത്ത്തിനപ്പുരം മതപടനതിന്റെ പുതിയ രീതികളെയും കാഴ്ച്ചപ്പാടുകലെയം ജനങ്ങളിതിക്കുകയും മടപടന രണ്ങത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോതനം നല്കുകയും ഇവ്വിഷയകമായി ഞങ്ങളുടെ ചിന്തകളും കാഴ്ചപ്പാടുകളും കൈമാറ്റം
പാരെന്‍സ് മീട്ടിന്ഗ്
കുട്ടികളുടെ പഠന പാട്യെതര പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ സാനിത്യത്ത്തിന്റെ പ്രസക്തി ബോത്യപ്പെടുത്താനും അവരുടെ രചനാത്മകമായ ഇടപെടലുകള്‍ക്ക് പ്രചോതനവും അവസരങ്ങളും സൃഷ്ടിക്കാനും കുട്ടികളുടെ സ്വഭാവ സംസ്കാര രൂപീകരണത്തിലും അവരുടെ പഠന പാട്യെതര പ്രവര്‍ത്തനങ്ങളിലും കൂട്ടായ പ്രവതനങ്ങങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ആശയ കൈമാട്ടങ്ങല്‍ക്കുമുള്ള അവസരമെന്ന നിലയില്‍ കാര്യക്ഷമമായി പ്രവര്ത്തിക്കുന്ന കൂട്ടായ്മകളും കൂടിച്ചേരലുകളും.
വ്യക്തിത്ത്വ വികസന -ഗൈഡന്‍സ് - കലാസാഹിത്യ ക്യാമ്പുകള്‍
കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും കലാസാഹിത്യ സര്‍ഗ വാസനകള്‍ പരിപോഷിപ്പിക്കുന്നതിനുമുള്ള ക്ലാസുകളും ക്യാമ്പുകളും ബാലവേടിക്ക് കീഴില്‍ സങ്ങടിപ്പിക്കുക. മദ്രസക്ക് പുറത്തുള്ള വിദ്യാര്‍ത്തികള്‍ക്ക് കൂടി ഉപയോഗപ്പെടും വിധം ഇത്തരം ക്ലാസുകളും ക്യാമ്പുകളും സങ്ങടിപ്പിക്കുക.
സാഹിത്യ സമാജം
കുട്ടികളുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതോടൊപ്പം പഠന pരാവര്‍ത്ത്താനങ്ങളുടെയും മൂല്യ നിര്‍യാത്ത്തിന്റെയും പുതിയ രീതികള്‍ ആവിഷ്കരിക്കുകയും നടപ്പില്‍ വരുതുകയുമെന്ന നിലയില്‍ ക്രിയാത്മകവും കാര്യക്ഷമവുമായ രീതിയില്‍ സാഹിത്യ സമാജങ്ങള്‍ നടത്തുക. പഠന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരിപാടികല്‍ക്കാന്‍ സാഹിത്യ സമാജങ്ങളില്‍ അവതരിപ്പിക്കുക. എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ചകളില്‍ സാഹിത്ത്യസമാജങ്ങള്‍ നടത്തപ്പെടുക.
അര്‍ദ്ധവാര്‍ഷിക പരീക്ഷ
ഫെബ്രുവരിയില്‍ അര്‍ദ്ധവാര്‍ഷിക പരീക്ഷ നടത്തും
കയ്യെഴുത്ത് മാസിക
പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി അറിവുകളുടെ സര്ങത്മങമായ ശ്വാംശീകരണവും പങ്ങുവേക്കലുകളും സാഹിത്യ കഴിവുകളുടെ പരിപോഷണവും ലക്ഷ്യമാക്കി ഓരോ മാസവും കയ്യെഴുത്ത് മാസിക പുറത്തിറക്കും. വിദ്യാര്‍ത്ത്തികളുടെ പത്രാടിപ സമിതിയാന്‍ മാസിക പുറത്തിറക്കുക.