വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ ചുവട് കയ്യെഴുത്തു മാസികയില്‍ നിന്ന് ചില പേജുകള്‍...
ചുവട് കയ്യെഴുത്തു മാസികയുടെ കവര്‍
എന്റെ മദ്‌റസ
അസീസിയയിലെ ദാറുല്‍ ഫുര്‍ഖാന്‍ മദ്റസയില്‍ നാലാം ക്ലാസിലാണ് ഞാന്‍ പഠിക്കുന്നത്. വളരെ വിശാലമായ ക്ലാസ് റൂമുകളും നല്ല ഒരു ഓഡിറ്റോറിയവും ചെറിയ കുട്ടികള്‍ക്ക് കളിക്കാനുള്ള ഇടവും... നയന മനോഹരമാണ് എന്റെ മദ്‌റസ.
ഒന്നു മുതല്‍ ആറു വരെയുള്ള ക്ലാസുകളിലായി ഏകദേശം ഇരുന്നൂറോളം കുട്ടികള്‍ മത പഠനത്തിനായി ഈ മദ്‌റസയില്‍ എത്തുന്നു. സ്കൂളില്‍ പോകുന്ന കുട്ടിക്കളുടെ സൗകര്യാര്‍ഥം വ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലുമാണ് മദ്‌റസ പ്രവര്‍ത്തിക്കുന്നത്. ഉച്ച കഴിഞ്ഞ് 2:30 ന് ആരംഭിക്കുന്ന ക്ലാസ് വൈകുന്നേരം 6:00 മണിയോടെ അവസാനിക്കുന്നു. പത്തോളം അധ്യാപകരുടെ നേത്യത്വത്തില്‍ വിദഗ്ധമായ പരിശീലന ക്ലാസുകളാണ് ഇവിടെ നടക്കുന്നത്.
ദീനീ കാര്യങ്ങള്‍ക്ക് പുറമെ മലയാളവും പഠിപ്പിക്കുന്നു എന്നത് ഈ മദ്‌റസയുടെ ഒരു പ്രത്യേകതയാണ്. കുട്ടികളുടെ മാനസിക ശാരീരിക ഉന്മേഷത്തിനായി ഇസ്ലാമിക വിധി വിലാക്കുകള്‍ക്കകത്തുനിന്നുള്ള കായിക കലാമല്‍സരങ്ങളും ധാരാളം സംഘടിപ്പിക്കുകയും വിജയികള്‍ക്ക് പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്‍കാറുമുണ്ട്.
യാതൊരു ഭൗതികലാഭവും ആഗ്രഹിക്കാതെ പുതിയ തലമുറയെ ഇസ്ലാമിക മാര്‍ഗ്ഗത്തിലൂടെ കൈ പിടിച്ചുയര്‍ത്താന്‍ അഹോരാത്രം പണിയെടുക്കുന്ന ഒരു കൂട്ടം ഉസ്താദുമാരുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രമാണ് ഈ മദ്റസ.പുതിയ തലമുറയെ മാത്രമല്ല, ഞങ്ങളുടെ മാതാപിതാക്കള്‍ക്കു വേണ്ടിയും പ്രതിവാര ഖുര്‍ആന്‍ ക്ലാസുകള്‍ എന്റെ മദ്‌റസയിലെ ഉസ്താദുമാര്‍ സംഘടിപ്പിക്കാറുണ്ട്.
എന്റെ മദ്‌റസയെക്കുറിച്ച് പറയുമ്പോള്‍ റസിയ ടീച്ചറെ ഓര്‍ക്കാതെ പൂര്‍ണമാവില്ല. വിദഗ്ധമായ ഉപദേശങ്ങള്‍ കൊണ്ടും സ്നേഹാദരണീയമായ പെരുമാറ്റം കൊണ്ടും ഞങ്ങളെ ഏറ്റവും ആകര്‍ഷിച്ച റസിയ ടീച്ചറുടെ വിയോഗം എന്നും ഞാന്‍ ഒരു നൊമ്പരത്തോടെ ഓര്‍ക്കും. അകാലത്തില്‍ പൊലിഞ്ഞുപോയ ആ മഹതിക്ക് അല്ലാഹു സ്വര്‍ഗത്തിന്റെ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കട്ടെ.
നിസ്മ നാസര്‍
ക്ലാസ്: 4
ടീം: സൈന്‍
(വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ ചുവട് കയ്യെഴുത്തു മാസികയില്‍ നിന്ന് )
ആശംസകള്‍
വെളിച്ചത്തിലേക്കുള്ള വഴി
വിജയത്തിലേക്കുള്ളവാതിലാണ് വിജ്ഞാനം. ലക്ഷ്‌യ സ്ഥാനത്തെത്താന്‍ വഴി വ്യക്തമാകണം. അതിന്ന് ആ വഴിയില്‍ വെളിച്ചമുണ്ടാകണം. വിജ്ഞാനം ആ വെളിച്ചം പകര്‍ന്നുതരുന്നു.
അറിവ് വെളിച്ചമാണ്. അല്ലാഹുവിലെത്താനുള്ള അറിവോ..., കൂടുതല്‍ മഹത്തരവും.
ഭൗതിക വിദ്യാഭ്യാസത്തെ അപേക്ഷിച്ച് മദ്‌റസാവിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അതുതന്നെ.
മുസ്ലിംകളായ നമ്മെ സംബന്ധിച്ചിടത്തോളം സ്വര്‍ഗമാണ് പരമ ലക്ഷ്യം. എന്നാല്‍ അതിലേക്കുള്ള വഴി വളരെ ദുര്‍ഘടമാണ്.
വെളിച്ചവും വഴികാട്ടിയുമില്ലെങ്കില്‍ രക്ഷയില്ലാത്ത നാശത്തിലേക്കായിരിക്കും നാം പതിക്കുക (അല്ലാഹു രക്ഷിക്കട്ടെ).
അല്ലാഹുവിന്റെ 'കലാമാ'യ ഖുര്‍ആന്‍ നമുക്കിവിടെ മാര്‍ഗദര്‍ശിനിയാണ്. ഖുര്‍ആനിലൂടെ വിജയം വരിക്കാന്‍ ആഗ്രഹിച്ചാണ് നാം മദ്‌റസയില്‍ വരുന്നതും.
നമ്മുടെ മദ്‌റസയിലെ വിദ്യാര്‍ഥികളുടെ പുതുസംരംഭമായ കയ്യെഴുത്തു മാസികക്കും ബ്ലോഗിനും ആശംസകള്‍.
ആത്യന്തിക ലക്ഷ്യത്തിലെത്താന്‍ ഇവ വ്ഴി തെളിയിക്കട്ടെ.
പ്രാര്‍ഥനകളോടെ,
സിറാജ് ആസാദ്
ഞങ്ങളുടെ അധ്യാപകര്‍
മുഖ്താര്‍ ഉദരംപൊയില്‍
മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശി. കോഴിക്കോട് യൂണിവേഴ്സല്‍ ആര്‍ട്സില്‍ നിന്ന് ചിത്രകലയിലും പെയ്ന്റിങിലും പരിശീലനം. കാളികാവ് കളര്‍ മാജിക് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ അധ്യാപകനായിരുന്നു. ശലഭം മാസികയില്‍ എഡിറ്ററായും ശബാബ് വാരികയില്‍ പ്രൂഫ് റീഡറായും യുവത ബുക് ഹൗസില്‍ സബ് എഡിറ്ററായും പുടവ മാസികയില്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജായും ജോലി ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും കാര്‍ട്ടൂണുകളും പ്രസിദ്ധീകരിക്കാറുണ്ട്. 'ആനമയിലൊട്ടകം' എന്ന പേരില്‍ ഒരു കാര്‍ട്ടൂണ്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി മദ്‌റസാധ്യാപകന്‍. ഇപ്പോള്‍ സഊദി അറേബ്യയില്‍ റിയാദ് ഖുര്‍ത്തുബ ഇന്റര്‍ നാഷനല്‍ സ്കൂളില്‍ ആര്‍ടിസ്റ്റായി ജോലി ചെയ്യുന്നു.
ph: 0541132574
email: muktharuda@gmail.com
ആശംസകള്‍
പ്രിയപ്പെട്ട കൂട്ടുകാരേ...
അന്ധകാരത്തിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തെ നന്മയിലേക്ക് നയിക്കാന്‍ ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കേണ്ടത് അത്യാവശ്യമാണ്.
അതിന്നായി ചെറുപ്പം മുതലെ കുട്ടികള്‍ ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ അറിവുനേടേണ്ടിയിരിക്കുന്നു. അതിന്നുള്ള ഒരു ഇടമാണ് നമ്മുടെ മദ്‌റസ. കയ്യെഴുത്തു മാസികയും ബ്ലോഗുമെല്ലാം പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഈ ബ്ലോഗിനും ചുവട് കയ്യെഴുത്തു മാസികക്കും എന്റെ ആശംസകള്‍.
തഷിന്‍
കണ്‍വീനര്‍
തിളക്കം ബാലവേദി
അന്ധകാരത്തിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തെ നന്മയിലേക്ക് നയിക്കാന്‍ ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കേണ്ടത് അത്യാവശ്യമാണ്.
അതിന്നായി ചെറുപ്പം മുതലെ കുട്ടികള്‍ ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ അറിവുനേടേണ്ടിയിരിക്കുന്നു. അതിന്നുള്ള ഒരു ഇടമാണ് നമ്മുടെ മദ്‌റസ. കയ്യെഴുത്തു മാസികയും ബ്ലോഗുമെല്ലാം പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഈ ബ്ലോഗിനും ചുവട് കയ്യെഴുത്തു മാസികക്കും എന്റെ ആശംസകള്‍.
തഷിന്‍
കണ്‍വീനര്‍
തിളക്കം ബാലവേദി
ആശംസകള്‍
നമ്മുടെ മദ്രസയിലെ വിധ്യാര്‍ഥികള്‍ അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കിയ ഈ ബ്ലോഗിന് എല്ലാവിധ ആശംസകളും.
കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായ കയ്യെഴുത്തു മാസികക്കും ബ്ലോഗിനും കൂട്ടുകാരുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ,
ഫായിസ്
മദ്‌റസാലീഡര്‍
കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായ കയ്യെഴുത്തു മാസികക്കും ബ്ലോഗിനും കൂട്ടുകാരുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ,
ഫായിസ്
മദ്‌റസാലീഡര്‍
തിളക്കം ബാലവേദി
മദ്‌റസയിലെ വിദ്യാര്‍ത്ഥികളുടെ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമവും സംഘടിതവുമായ ഇടപെടലുകള്‍ക്കുള്ള അവസരവും, കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനുമുതകുന്ന രീതിയില്‍ കുട്ടികളുടെ കൂട്ടായ്മയാണ് തിളക്കം ബാലവേദി. കുട്ടികളെ ഗ്രൂപ്പുകള്‍ തിരിച്ച് ലീഡേഴ്സിനെ തെരഞ്ഞെടുക്കുകയും കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ മല്‍സരങ്ങളിലൂടെ പഠനം എളുപ്പവും രസകരവുമാക്കിതീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളും ബാലവേദിക്ക് കീഴില്‍ നടക്കും. ബാലവേദിക്ക് കീഴില്‍ സാഹിത്യ സമാജങ്ങള്‍, വിവിധ മല്‍സരങ്ങള്‍, ക്യാമ്പുകള്‍, ഗൈഡന്‍സ് ക്ലാസുകള്‍, കയ്യെഴുത്തുമാസിക... തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ബാലവേദിക്കു കീഴില്‍ നടത്തും.തിളക്കം ബാലവേദിക്കു കീഴില്‍ വിദ്യാര്‍ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചു. ത്വയ്യിബ്, തമാം, ഖൈര്‍, സൈന്‍ എന്നീ നാലു പേരുകളിലാണ് ഗ്രൂപ്പുകള്‍. ഓരോ ഗ്രൂപ്പിനും രണ്ടു ലീഡര്‍മാര്‍ക്കു പുറമെ ഓരോ അധ്യാപകര്‍ ഇന്‍ചാര്‍ജുമുണ്ട്.
തിളക്കം ബാലവേദി
കണ്‍വീനര്‍: തശിന്‍
തിളക്കം ബാലവേദി
കണ്‍വീനര്‍: തശിന്‍
സെക്രട്ടറിമാര്‍: മൂസ പി കുഞ്ഞാലി, ശീന്‍ഷ ഷാജഹാന്‍
ചുവട് കയ്യെഴുത്ത് മാസിക
പഠന പ്രവര്‍ത്തനത്തിന്റ്റെ ഭാഗമായി അറിവുകളുടെ സര്‍ഗാത്മഗമായ ശ്വാംശീകരണവും പങ്കുവെക്കലുകളും സാഹിത്യ കഴിവുകളുടെ പരിപോഷണവും ലക്ഷയമാക്കി പുറത്തിറക്കുന്ന കയ്യെഴുത്തു മാസികയാണ് 'ചുവട്'. വിദ്യാര്‍ഥികളുടെ പത്രാധിപ സമിതിയാണ് മാസിക പുറത്തിറക്കുക.
എഡിറ്റോറിയല്‍ ബോര്‍ഡ്
എഡിറ്റര്‍
നാസിമുദ്ദീന്‍
സബ് എഡിറ്റേഴ്സ്
ശാഹിദ് സാദ്
ഫാത്തിമ ഷഹന
എഡിറ്റോറിയല്‍ ബോര്‍ഡ്
എഡിറ്റര്‍
നാസിമുദ്ദീന്‍
സബ് എഡിറ്റേഴ്സ്
ശാഹിദ് സാദ്
ഫാത്തിമ ഷഹന
നിസ്മ നാസര്‍
എഡിറ്റോറിയല്‍ ബോര്‍ഡ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)