ദാറുല്‍ ഫുര്‍ഖാന്‍ വിദ്യാര്‍ഥികള്‍ ട്രോഫിയുമായി
DARUL FURQAN MADRASA
തിളക്കം ബാലവേദിയുടെ സര്‍ഗാത്മക ഇടപെടല്‍
കളിക്കൂടാരം 2011 ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റിയാദ് കരസ്ഥമാക്കി
വെക്കേഷന്‍ ക്യാമ്പിന് സമാപനം കുറിച്ചു.
വിദ്യാര്‍ത്ഥികളുടെ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമവും സംഘടിതവുമായ ഇടപെടലുകള്‍ക്കുള്ള അവസരവും, സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനുമുതകുന്ന രീതിയിലായിരുന്നു മുഴുവന്‍ ക് ളാസുകളും . കുട്ടികളെ ഗ്രൂപ്പുകള്‍ തിരിച്ച് ലീഡേഴ്സിനെ തെരഞ്ഞെടുക്കുകയും കുട്ടികള്‍ക്കിടയില്‍ ആരോഗ്യപകരമായ മല്‍സരങ്ങളിലൂടെ പഠനം എളുപ്പവും രസകരവുമാക്കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ക്യാമ്പില്‍ ഉടനീളം. ഖുര്‍ ആന്‍ , സബൂര്‍ , ഇഞ്ചീല്‍ , തൗറാത്ത് എന്നിങ്ങിനെ നാലു ഗ്രൂപ്പുകളായിട്ടായിരുന്നു കുട്ടികളെ തരം തിരുച്ചിരുന്നത്.
വിശ്വാസം,ആരാധന കര്‍മ്മങ്ങളുടെ പ്രായോഗിക പരിശീലനം,ഖുര്‍ ആന്‍ - പ്രാര്‍ഥന ഹൃദ്യസ്ഥമാക്കല്‍ ,അല്ലാഹു,മീഡിയ,എങ്ങിനെ പഠിക്കണം,എന്‍റെ ജനനം,പേഴ്സനാലിറ്റി,ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,ലക്ഷ്യ സാക്ഷാത്കാരം , കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ വിഷയങ്ങളവതരിപ്പിച്ചുകൊണ്ട് സമീര്‍ സ്വലാഹി,അശ്റഫ് മരുത,നജീം കൊച്ചുകലുങ്ക്,അബ്ദുല്‍ റസാക് ഉദരം പൊയില്‍,ഷനിഫ് വാഴക്കട്,ശബീര്‍ ദമാം,ഐ എസ് എം സംസ്ഥാന്‍ ട്രഷറര്‍ ഇസ്മാഈല്‍ കരിയാട്,ശൈജു കൊല്ലം,റഷീദ് അലി,തുടങ്ങിയവര്‍ ക് ളാസുകളെടുത്തു.സമാപന ദിവസം വിദ്യാര്‍ഥികളുടെ കലാ കായിക മത്സരങ്ങളും ക്വിസ്സ് പ്രോഗ്രാമും സംഘടിപ്പിച്ചിരുന്നു ക്വിസ്സില്‍ സബൂര്‍ ഗ്രൂപ്പ് ജേതാക്കളായി.വിദ്യാര്‍ഥികള്‍ പുരത്തിറക്കിയ "ചുവട് "കയ്യെഴുത്ത് മാഗസിന്‍ ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഇസ്മാഈല്‍ കരിയാട് തിളക്കം ബാലവേദി കണ്‍ വീനര്‍ ശഹ്സാദിന് നല്‍കി പ്രകാശനംകര്‍മ്മം നിര്‍വ്വഹിച്ചു.വിത്യസ്ത വിഷയങ്ങളും ചിന്തോദ്ദീപവുമായ കലാരൂപങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ടുള്ള എക്സിബിഷന്‍ ഏറെ ശ്രദ്ദേയമായി. ഒരു മാസം നീണ്ടുനിന്ന ക്യാമ്പ് ആവേശ്വോജ്ജ്വലമായ പിക്നിക്കോടെ സമാപനം കുറിച്ചു.ഗ്രൂപ്പു തലത്തില്‍ നടന്ന പഠന പാഠ്യേതര മത്സരങ്ങളില്‍ സബൂര്‍ ഇഞ്ചീല്‍ എന്നീഗ്രൂപ്പുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.പോയന്‍റ് നില സബൂര്‍ 3327 , ഇഞ്ചീല്‍ 2881 , തൗറാത്ത് 2487 , ഖുര്‍ ആന്‍ 2370. ക്യാമ്പിന് അശ്റഫ് മരുത,അബ്ദുല്‍ റസാക് ഉദരം പൊയില്‍,അബ്ദുല്‍ റഹീം പന്നൂര്‍ , സാജി കൊച്ചി ,വലീദ് എന്നിവര്‍ നേതൃത്വം നല്‍കി.
ലക്ഷ്യം അറിഞ്ഞു വേണം ഭാവി നിര്‍ണ്ണയം - റഷീദ് അലി
ചെയ്യാവൂ...രക്ഷിതാക്കളുടെ സഹായത്തോടെ വേണം ഭാവി നിര്‍ണ്ണയിക്കാന്‍
വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും രക്ഷിതാക്കളോട്
പങ്ക് വെക്കണം. "വേനലവധി നന്മയുടെ നേര്‍ വഴി" ദാറുല്‍ ഫുര്‍ഖാന്‍ മദ്റസാ
വെകേഷന്‍ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു
അദ്ദെഹം.ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ജൂലൈ 29 ന് സമാപിക്കും , ക്യാമ്പിനോടനുബന്ധിച്ച് നടക്കുന്ന പിക്നിക്കില്‍ പങ്കെടുക്കുന്ന
വിദ്യാര്‍ഥികള്‍ നേരത്തെ പെര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ക്യാമ്പ്
ഡയരക്ടര്‍ അറിയിച്ചു.
ചുമര്‍പത്രങ്ങള്‍ ഉന്നത ലിലവാരം പുലര്‍ത്തി
ഒന്നാം സ്ഥാനം സബൂര്‍ ഗ്രൂപ്പ്
ബോയ്സ് 47 പോയന്റ് ഗേള്‍സ്35 പോയന്റ്
രണ്ടാം സ്ഥാനം ഇഞ്ചീല്‍
ഗേള്‍സ് 46 പോയന്റ് ബോയ്സ് 36 പോയന്റ്
തൗറാത്ത്
ബോയ്സ് 40 പോയന്റ് ഗേള്‍സ് 37 പോയന്റ്
വേനലവധി നന്മയുടെ നേര്‍വഴി
ഇന്ത്യന്‍ ഇസ് ലാഹി സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഫുര്‍ഖാന്‍ മദ്രസയുടെ കീഴില്‍ വേനലവധി നന്മയുടെ നേര്‍വഴി എന്ന പ്രമേയത്തില്‍ അവധിക്കാല മത പഠന ക്ളാസ് ആരംഭിച്ചു.
8/7/2011 വെള്ളിയാഴ്ച്ച അസര്‍ നമസ് കാരാനന്തരം മദ്രസാ ഹാളില്‍ വെച്ച് ഉദ് ഘാടനം നടന്നു . മലയാളം റിയാദ് ബ്യൂറോ ചീഫ് കെ.യു ഇഖ് ബാല്‍ ഉദ് ഘാടനം നിര്‍വഹിച്ചു . മദ്രസാ പ്രധാനധ്യാപകനും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറിയുമായ അഷ് റഫ് മരുത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉപകാരപ്രതമായ ഉദ് ബോധന പ്രസംഗം നടത്തി . കെ എം സി സി ജനറല്‍ സെക്രട്ടറി മൊയ് ദീന്‍ കോയ , മദ്രസാ പി ടി എ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു . കാമ്പ് കണ്‍വീനര്‍ റസാഖ് മദനി അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഹ്സിന്‍ ഗാനമാലപിച്ചു . ബാലവേധി കണ്‍വീനര്‍ ഷഹസാദ് സ്വാഗതവും മദ്രസാ കണ്‍വീനര്‍ റഹീം പന്നൂര്‍ നന്ദിയും പറഞ്ഞു . ജുലൈ 7 നു തുടങിയ ക്ളാസ് 29 വരെ നീണ്ടു നില്‍ക്കും . ആഴച്ചയില്‍ വ്യാഴവും വെള്ളിയുമാണ് ക്ളാസ് നടക്കുക . ഖുര്‍ആന്‍ പഠനം,പ്രാര്‍ത്ഥനാ പഠനം , ചുമര്‍പത്ര നിര്‍മ്മാണം , ഡിക്ഷണറി നിര്‍മ്മാണം , റിപ്പോര്‍ട്ട് വായന , വാര്‍ത്താ വായന , ഡയറി എഴുത്ത് , കയ്യെഴുത്ത് മാഗസിന്‍ , എക് സിബിഷന്‍ , ക്വിസ്, കഥാ രചന , കവിത രചന ,ആര്‍ട്സ് , പ്രൊജെക്റ്റ് വര്‍ക്ക് എന്നിവ ഉള്‍ക്കൊള്ളുന്ന ക്ളാസ് കുട്ടികളിലെ ബുദ്ധിയും ചിന്തയും ഉണര്‍ത്തുവാനും അവരിലെ കഴിവിനെ ഉയര്‍ത്തുവാനും ഉതകുന്നതരത്തിലുള്ളതാണ് .
എല്ലാവരുടേയും സൗകര്യാര്‍ത്ഥം ഉദ്ഘാടനം വെള്ളിയാഴ്ചയാണ് നടന്നതെങ്കിലും ക്ളാസ് 7 ആം തിയ്യതി വ്യാഴായ്ച്ച തന്നെ ആരംഭിച്ചിരുന്നു . സ്വര്‍ഗത്തിന്റെ താക്കോല്‍ എന്ന വിഷയത്തില്‍ അഷറഫ് ഉസ് താദാണ് വ്യാഴായ്ച്ച ക്ളാസ് എടുത്തത് . വിജ്ഞാനപ്രതവും ഉപകാരപ്രതവുമായിരുന്നു . സ്വര്‍ഗത്തിന്റെ താക്കോലിനു ചില ശര്‍ത്തുകള്‍ ഉണ്ട് . അറിവ് , ദ്രഢത , സ്വീകര്യത, വിധേയത്വം , സത്യസന്ധത ,നിഷ് കളങ്കത ,സ്നേഹം ,താഗൂത്തുകളില്‍ അവിശ്വസിക്കുക എന്നിവയാണവ . വെള്ളിയാഴ്ച്ച സൂറത്തുല്‍ ഫാത്തിഹ തജ് വീദോടും , അക്ഷരസ്ഫുടതയോടും കൂടി എങനെ ഓതണമെന്ന് റസാഖ് ഉസ്താദ് പഠിപ്പിച്ചു . കാമ്പിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ സാജിദ് ഉസ്താദിന്റെ നേത്രത്വത്തില്‍ ഗ്രൂപ്പ് തിരിക്കലും ഗ്രൂപ്പ് പ്രധിനിധികളെ തിരഞ്ഞെടുക്കലുകളോക്കെ നടന്നു. എല്ലാ കുട്ടികളും ഗ്രൂപ്പടിസ്ഥാനത്തില്‍ വളരെ ആരോഗ്യകരമായ മത്സര ബുദ്ധിയോടും വാശിയോടും കൂടി പഠിക്കുവാനും മത്സരങളില്‍ പങ്കെടുക്കുവനും തീരുമനിച്ചു . അങനെ വളരെ വിരഹവും ഒരു ഗുണവുമില്ലാത്ത മറ്റ് പ്രവര്‍ത്തനങളില്‍ പെട്ട് ബോറാകുമായിരുന്ന അവധിക്കാലം രസകരവും പഠനാര്‍ഹവും ആസ്വാദകരവും ആക്കുവാന്‍ കഴിഞ്ഞതില്‍ കുട്ടികളെല്ലാം വളരെ സന്തോഷത്തിലാണ് . ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഉസ് താദുമാര്‍ക്കും മറ്റെല്ലാവര്‍ക്കും അല്ലഹു തൗഫീഖ് നല്‍കട്ടെ ......ആമീന്‍
റിപ്പോര്‍ട്ട് അവതരിപ്പിച്ചത്
സുല്‍ത്താന
( സബൂര്‍ ഗ്രൂപ്പ്)
അല്ലാഹുവിനെ അറിയുക
അല്ലാഹുവിനെ മനസ്സിലാക്കന്‍ اية الكرسي പഠിക്കുക.പഠന ക്യമ്പില്‍ സമീര്‍ സ്വലാഹിയുടെ ക്ലാസ് വളരെ ശ്രദ്ധേയമായി.സർവലോക രക്ഷിതാവായ അല്ലാഹുവിന്റെ പ്രകൃതി ഏകകമാണ്. ഭൂമിയിൽ അവന്റെ അറിവോ സമ്മതമോ ഇല്ലാതെ യാതൊന്നും ചലിക്കുകയോ സ്പന്ദിക്കുകയോ ഇല്ല. മനുഷ്യന്റെ ചിന്തകളും നിശ്വാസങ്ങളും അവനറിയുന്നു. മാതാവിന്റെ ഗർഭപാത്രത്തിലെ രൂപം പ്രാപിക്കുന്ന ഭ്രൂണത്തിന്റെ സ്പന്ദനം പോലും അവന്റെ കേൾവിയിലുണ്ട്. അതിൽ രൂപം കൊള്ളുന്ന ഓരോ അണുവിലും ഓരോ മൗലിക ഗണത്തിലും സൂക്ഷ്മ ഗണത്തിലും അവന്റെ ഇടപെടലുകളുണ്ട്. അതിനാൽ അവൻ സകലതും ദർശിക്കുന്നവനും സകലതും കേൾക്കുന്നവനുമാണ്.അദ്ദേഹം സൂചിപ്പിച്ചു.ബുഖൈരിയ ഇസ്ലാമിക് സെ ന്‍ററില്‍ മലയാള വിഭാഗം പ്രബോധകനാണദ്ദേഹം
മീഡിയ എന്ത് എന്തല്ല
'വേനലവധി നന്മയുടെ നേര്‍ വഴി' എന്ന പ്രമേയത്തെ ആസ്പതമാക്കി ദാറുല്‍ ഫുര്ഖാന്‍ മദ്റസയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന അവധിക്കാല മതപഠന ക്യാമ്പില്‍ സാമൂഹ്യ പ്രവര്‍ത്തകനും മാധ്യമ പത്രത്തിന്റെ റിപോര്‍ട്ടറുമായ നജീം കൊച്ചുകലുങ്ക് പ്രസംഗിച്ചു.
ഒരു നല്ല പത്ര പ്രവര്‍ത്തകന്‍റെ ധര്‍മ്മം ആത്മാര്‍ഥ സേവനമാണ് .ന്യൂസ് എന്നാല്‍ പുതിയ വിവരം എന്നാണ്.പൊതുജനങ്ങളോടുള്ള പത്രപ്രവര്‍ത്തകന്‍റെ കടമ വളരെ വലുതാണ്.പുതിയ വാര്‍ത്തകള്‍ ഉണ്ടാക്കുമ്പോള്‍ തന്‍റെ കഴിവ് തെളിയിക്കുന്നതിലുപരി താന്‍ പടച്ചുവിടുന്ന വാര്ത്തകള്‍ സമൂഹത്തിന് എന്ത് ഗുണം ലഭിക്കുമെന്ന് പുനരാലോചിക്കണം.ക്യാമ്പ് ഡയരക്ടര്‍ അബ്ദുല്‍ റസാക് അഷ്റഫ് മരുത എന്നിവര്‍ വേദി നിയന്ത്രിച്ചു .
لا اله الله യുടെ നിബന്ധനകള്‍
കലിമത്തു തൗഹീദില്‍ വിശ്വസിക്കുന്നവര്‍ അറിഞ്ഞിരിക്കെണ്ട പ്രധാന
കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അശ് റഫ് മരുത വിശദീകരിച്ചു. അറിവ്,ദൃഢത,സ്വീകാര്യത,വിധേയത്വം,സത്യസന്ധത,നിഷ്കളങ്കത,സ്നേഹം,ത്വാഗൂത്തുകളില്‍
അവിശ്വസിക്കുക എന്നിവയാണ് لااله الاالله യുടെ നിബന്ധനകള്‍
വിദ്യാര്‍ഥികളില്‍ വിശ്വാസം ദൃഢമാക്കാന്‍ വളരെ ഉപകാരമായി ഈ
സെഷന്‍.സ്ലൈഡുകള്‍ ഉപയോഗിച്ചായിരുന്നു അവതരണം
സ്വഭാവ സംസ്കരണം കുട്ടികളില്‍
വെക്കേഷന്‍ ക്യാമ്പില്‍ ഐ എസ് എം സംസ്ഥാന ട്രഷററും പാറാല്‍ അറബി കോളെജ് അധ്യാപകനുമായ ഇസ്മാഈല്‍ കരിയാട് 'സ്വഭാവ സംസ്കാരം ' എന്ന വിഷയം അവതരിപ്പിച്ചു.
വിശ്വാസം കഴിഞ്ഞാല്‍ പിന്നെ ജീവിതലുണ്ടായിരിക്കേണ്ട ഒരു മഹത്തായ കാര്യമാണ് സ്വഭാവ മഹിമ. നമസ്കാരം എല്ലാ ചീത്ത സ്വഭാവങ്ങളില്‍ നിന്നും ദുശ്ചൈതികളില്‍ നിന്നും മനുഷ്യനെ തടഞ്ഞ് നിര്‍ത്തുമെന്ന് ഖുര്‍ആന്‍ പറയുന്നു.ജീവിതത്തില്‍ ഇത്തരം ദുസ്വഭാവം നമുക്ക് മാറ്റിയെടുക്കാന്‍ കഴിയുന്നില്ലാ എങ്കില്‍ നമ്മുടെ നമസ്കാരം യഥാര്‍ത്ത ലക്ഷ്യം കാണുന്നില്ല എന്നതാണ്. 'വായാടിക്ക് നാശം' എന്ന് നബി(സ)ഒരിക്കല്‍ പറയുകയുണ്ടായി. അത്യാവശ്യ കാര്യങ്ങള്‍ മത്രം സംസാരിക്കുകയും ഉപകാരമില്ലാത്ത വിഷയങ്ങള്‍ നാം വെടിയുകയും ചെയ്യണം.ഒരു മനുഷ്യനെ അളക്കുന്നത് അവന്‍റെ സ്വഭാവത്തിലൂടെയാണ്. നബിയുടെ സ്വഭാവം ഖുര്‍ ആനായിരുന്നു.ഖുര്‍ആനിന്‍റെ വാഹകരായ നാം നല്ല സ്വഭാവത്തിന്‍റെയും വാഹകരുമാവണം കുട്ടികളായ നാം അതിന് മാതൃകയാവേണ്ടതുണ്ട് അദ്ദേഹം സുചിപ്പിച്ചു.
പ്രൗഡഗംഭീരമായ തുടക്കം.മലയാളം
വേനലവധി നന്മയുടെ നേര്‍ വഴി എന്ന പ്രമേയത്തെ ആസ്പതമാക്കി ദാറുല്‍ ഫുര്ഖാന്‍ മദ്റസയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അവധിക്കാല മത പഠന ക്യാമ്പിന് പ്രൗഡഗംഭീരമായ തുടക്കം.മലയാളം ചീഫ് ഇന്‍ ബ്യൂറോ കെ യു ഇഖ്ബാല്‍ കാമ്പയില്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ഇസ്ലാം സാമൂഹ്യ പ്രതിബദ്ധതയുടെ മതമാണെന്നും സമൂഹത്തിന്റെ പ്രശ്നങ്ങളോടും പ്രതിസന്ധികളോടും പ്രതിപദ്ധതയുള്ള ഒരു ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഇത്തരം കാമ്പയിനുകള്‍ക്ക് കഴിയട്ടെ എന്ന് അദ്ധേഹം സൂചിപ്പിച്കു.ഒഴിവുവേളകളെ ആനന്ദത്തിനുമാത്രം വിട്ടുകൊടുക്കതെ വിജ്ഞാനപ്രദമായ കാര്യങ്ങള്‍ക്കും വായനക്കും കൂടി കുട്ടികള്‍ സമയത്തെ ക്രമീകരിക്കണമെന്നും അതിനുള്ള അവസരങ്ങളും പ്രോത്സാഹനവും രക്ഷിതാക്കള്‍ നല്‍കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
രക്ഷിതാക്കളില്‍ നിന്നും മക്കള്‍ക് ലഭിക്കേണ്ട സ്നേഹവും കാരുണ്യവും നഷ്റ്റമാവുന്നത് ഭാവിയില്‍ അക്രമവാസനയിലേക്കുള്ള പാത സുഖമമാക്കൂമെന്ന് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര് സെക്രട്ടറി അശ്റഫ് മരുത സൂചിപ്പിച്ചു.ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്യാമ്പ് ഡയറക്ടര്‍ അബ്ദുല്‍ റസാക് മദനി അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ എം സി സി ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കോയ,ദാറുല്‍ ഫുര്‍ഖാന്‍ മദ്റസ പി ടി എ പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ എന്നിവര്‍ ആശസകള്‍ അര്‍പ്പിച്ചുസംസാരിച്ചു.മുഹ്സിന്‍ ഗാനമാലപിക്കുയും ശഹ്സാദ് സ്വാഗതവും അബ്ദുല്‍ റഹീം പന്നൂര്‍ നന്ദിയും പറഞ്ഞു.
ഞാൻ മനസ്സിലാക്കിയ ഒട്ടകം
യാത്രയപ്പ് നല്‍കി
സ്പോർട്സ് ഡേ 2011
ശ്രദ്ധ്രേയമായ എക്സിബിഷന്‍
കണ്ണീരൊപ്പാന്‍ കൈ കോര്‍ക്കുക
കണ്ണീരൊപ്പാന്‍ കൈ കോര്‍ക്കുക ഫണ്ട് സൗദി ഇന്ത്യന്‍ ഇസ്ലാഹി
സെന്റര് സെക്രട്ടറി ശനിഫ് വാഴക്കാടിന് കൈമാറുന്നു
പുതിയ അധ്യായന വര്‍ഷത്തേക്കുള്ള ഫണ്ട് ഉദ്ഘാടനം
കളിക്കൂടാരം കുളിര്‍മയുടെ അനുഭവം
റിയാദ് : സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റെറിന്റെ വിദ്യാര്‍ഥി വിഭാഗമായ തിളക്കം ബാലവേധിയുടെ ആഭിമുഖ്യത്തില്‍ നമ്മുടെ ബാല്യം നന്മയുടെ കാലം എന്ന പ്രമേയത്തെ ആസ്പതമാക്കി " കളിക്കൂടാരം" ദേശീയതല ബാലസമ്മേളനം സംഘടിപ്പിച്ചു .കുട്ടികളുടെ സജീവതയില്‍ ശ്രദ്ധയാകര്‍ഷിച്ച സമ്മേളനം കുളിര്‍മയുടെ അനുഭവമായി മാറി . നജ്റാന്‍ പ്രബോധകന്‍ അബ്ദുല്‍ ലത്തീഫ് മൌലവി കളിക്കൂടാരം ഉദ്ഘാടനം ചെയ്തു . ധാര്‍മിക മൂല്യങ്ങള്‍ നിലനിര്‍ത്തി സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സദസ്സുകളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ കൈകളിലാണ് ലോകത്തിന്റെ ഭാവിയെന്നും അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സമ്മേളനങ്ങളില്‍ കുട്ടികള്‍ അവരുടെ പ്രാതിനിത്യം നിലനിര്തനമെന്നു അദ്ദേഹം കുട്ടികള്‍ക്ക് ഉപദേശം നല്‍കി .സൌദിയുടെ വിവിധ മേഘലകളില്‍ നിന്ന് എത്തിയ നൂറോളം പ്രധിനിധികളെ ഖുര്‍ആന്‍ , ഫുര്‍ഖാന്‍ , നൂര്‍ , ഹുദ എന്നീ നാലു ഗ്രൂപുകളായി തിരിച്ചു വിവിധ മത്സരങ്ങള്‍ നടത്തി . അര മണിക്കൂര്‍ കൊണ്ട് കുട്ടികള്‍ തയ്യാറാക്കിയ ബാലകൌതുകം മാഗസിന്‍ സമ്മേളനത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു .കഥ എഴുതിയും കവിതകള്‍ കുറിച്ചും ചിത്രം വരച്ചും തുടങ്ങിയ വിവിത തരത്തിലുള്ള അവരുടെ കഴിവുകള്‍ ഓരോ കുട്ടികളും പ്രദര്‍ശിപ്പിച്ചു .സമാപന സമ്മേളനത്തില്‍ ബാലകൌതുകം മാഗസിന്‍ മക്ക ഇസ്ലാഹി സെന്റെര്‍ പ്രബോധകന്‍ സജാദ് ഫാറൂഖി പ്രകാശനം ചെയ്തു . സലിം ചാലിയം , ഷബീര് ദമ്മാം ,ഉബൈദ് ഫാറൂഖി ,സാജിദ് കൊച്ചി എന്നിവര്‍ സമ്മേളനത്തിന് നേത്രത്വം നല്‍കി
ഖുർആൻ മുസാബഖ ദേശീയതല സമ്മാനചടങ്ങ്
സൗദിയിൽ ഏറ്റവുമധികം പ്രവാസി ജന പങ്കാളിത്തമുള്ള ഖുർആൻ ഹിഫ് ദ് മത്സരമാണിത്. 21 സെന്ററുകളിൽ നടത്തിയ പ്രാദേശിക മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരെയാണ് ദേശീയതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സൗദി മതകാര്യ മന്ത്രാലത്തിനു കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഓഫ് മെമ്മറൈസിംഗ് ദി ഹോളി ഖുർആൻ റിയാദ് ഘടകത്തിന്റെ മേൽ നോട്ടത്തിൽ നടന്ന ദേശീയ ഹിഫ് ദ് മത്സരത്തിന്റെ വിധികർത്താക്കളായത് മന്ത്രാലത്തിനുകീഴിലുള്ള സൗദികൾ തന്നെയായിരുന്നു.
മദ്‌റസകളും,,,,,,,
മദ്‌റസകളും മുസ്‌ലിം തലമുറകളുടെ സ്വഭാവരൂപീകരണവും
വളരുന്ന തലമുറയുടെ സ്വഭാവ രൂപീകരണത്തിലും ജീവിത വീക്ഷണം ശരിപ്പെടുത്തുന്നതിലും നിര്‍ണായക പങ്ക് വഹിക്കേണ്ട രണ്ടു സ്ഥാപനങ്ങളാണ് വീടും വിദ്യാലയവും. രക്ഷിതാക്കളെയും ഗുരുനാഥന്മാരെയും മാതൃകയാക്കിയാണ് കുട്ടികള്‍ ജീവിതപാഠങ്ങള്‍ അഭ്യസിക്കുന്നത്. മാതൃക കാണിക്കുകയും മാര്‍ഗദര്‍ശനം നല്‌കുകയും ചെയ്യുന്നവര്‍ തങ്ങളുടെ ബാധ്യത സമുചിതമായി നിര്‍വഹിച്ചാലേ പുതിയ തലമുറ അന്യൂനമായ ജീവിതവീക്ഷണവും ഉത്തമസ്വഭാവവും ഉള്ളവരായി വളരൂ. സന്തതികള്‍ ദുര്‍വൃത്തരും ദുസ്സ്വഭാവികളും ആകരുതെന്ന് ആഗ്രഹിക്കാത്ത രക്ഷിതാക്കള്‍ വളരെ വിരളമായിരിക്കും. പക്ഷെ, ആഗ്രഹിച്ചതുകൊണ്ട് മാത്രം നടക്കുന്ന കാര്യമല്ല അത്. രക്ഷാകര്‍തൃത്വത്തിന്റെ ബാധ്യതകളും സാധ്യതകളും യഥോചിതം മനസ്സിലാക്കി കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ചാലേ ആഗ്രഹ സാക്ഷാത്‌കാരം നടക്കൂ.
മുസ്‌ലിം ദമ്പതിമാരില്‍ ഭൂരിഭാഗവും രക്ഷാകര്‍തൃത്വത്തിന്റെ ബാധ്യതകളെക്കുറിച്ച് ശരിയായ അവബോധമുള്ളവരല്ല. മാതാക്കള്‍ ഒന്നുകില്‍ അമിതമായി ലാളിക്കുന്നു. അല്ലെങ്കില്‍ ക്രൂരമായി ശിക്ഷിക്കുന്നു. ഇത് രണ്ടും കുട്ടികളുടെ വ്യക്തിത്വ വികാസത്തെ ഗുണകരമായല്ല സ്വാധീനിക്കുന്നത്. കുട്ടികള്‍ നന്നായി വര്‍ത്തിക്കുമ്പോള്‍ പ്രോത്സാഹിപ്പിക്കുകയും തെറ്റായ പ്രവണതകള്‍ പ്രകടിപ്പിക്കുമ്പോള്‍ ശാസിക്കുകയും അനിവാര്യമെങ്കില്‍ ലഘുശിക്ഷ നല്‌കുകയുമാണ് മാതാവും പിതാവും ചെയ്യേണ്ടത്. തങ്ങളുടെ പെരുമാറ്റവും സമീപനവും കുട്ടികളുടെ സ്വഭാവശീലങ്ങളെ ഏത് വിധത്തില്‍ ബാധിക്കുമെന്നാണ് രക്ഷിതാക്കള്‍ സദാ വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടത്. മുസ്‌ലിം പിതാക്കന്മാരില്‍ വലിയൊരു വിഭാഗം കുട്ടികളുമായി വളരെക്കുറിച്ച് ഇടപഴകുന്നവരാണ്. ഗള്‍ഫ് രക്ഷിതാക്കള്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കിടയില്‍ ഏതാനും ദിവസം മാത്രമാണ് മക്കളോടൊപ്പം ചെലവഴിക്കുന്നത്. നാട്ടില്‍ വരുമ്പോള്‍ പോലും അവര്‍ വളരെ ജോലിത്തിരക്കിലായിരിക്കും. കുട്ടികള്‍ക്ക് സ്‌നേഹം പകര്‍ന്നുകൊടുക്കാനോ അവരുടെ അപഥസഞ്ചാരങ്ങള്‍ ക്ഷമാപൂര്‍വം തിരുത്തിക്കാനോ അവര്‍ക്ക് സമയം കാണില്ല. നാട്ടില്‍ ജോലിയും ബിസിനസ്സുമുള്ള ചില പിതാക്കളും രക്ഷികര്‍തൃത്വത്തിന്റെ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ ഗുരുതരമായ വീഴ്‌ച വരുത്തുന്നവരാണ്. രാത്രിയില്‍ വൈകി വീട്ടിലെത്തുകയും അതിരാവിലെ പുറത്തുപോവുകയും ചെയ്യുന്ന ചില പിതാക്കള്‍ മക്കളെ കാണുന്നത് പോലും ആഴ്‌ചയില്‍ ഒരിക്കലോ മറ്റോ ആയിരിക്കും. മക്കളുടെ സ്വഭാവ രൂപീകരണത്തില്‍ ഇവര്‍ക്കൊക്കെ എത്രമാത്രം പങ്കുവഹിക്കാന്‍ കഴിയുമെന്ന് ഊഹിക്കാവുന്നതാണ്.
വീട്ടില്‍ നിന്നുള്ള മാര്‍ഗദര്‍ശനം അപര്യാപ്‌തമാണെങ്കിലും രണ്ടു വിദ്യാലയങ്ങളില്‍ -മദ്‌റസയിലും സ്‌കൂളിലും- പോകുന്ന മുസ്‌ലിം കുട്ടികള്‍ക്ക് സ്വഭാവസദാചാര പാഠങ്ങള്‍ വേണ്ടത്ര ലഭിക്കാന്‍ അവസരമുണ്ടല്ലോ എന്ന് പലരും ആശ്വസിക്കുന്നു. എന്നാല്‍ സ്‌കൂളില്‍ നിന്ന് ഇസ്‌ലാമിക മാനദണ്ഡമനുസരിച്ചുള്ള ധാര്‍മിക ശിക്ഷണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിട്ട് കാര്യമില്ല. അറബി അധ്യാപകര്‍ക്ക് ചിലതൊക്കെ ചെയ്യാന്‍ കഴിയുമെങ്കിലും അതിന് ഏറെ പരിമിതിയുണ്ട്. സ്‌കൂള്‍ അധ്യാപകരില്‍ ചിലര്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ അല്‌പസ്വല്‌പം ശ്രദ്ധിക്കാറുണ്ടെങ്കിലും കുട്ടികളുടെ ദൈവവിശ്വാസവും ധര്‍മബോധവും ചോര്‍ത്തിക്കളയാന്‍ ശ്രമിക്കുന്ന ചിലരും അധ്യാപകരുടെ കൂട്ടത്തിലുണ്ടാകും. ഇസ്‌ലാമിക സംസ്‌കാരത്തിന് നിരക്കാത്ത കലാപരിപാടികള്‍ക്ക് കുട്ടികളെ വിശിഷ്യാ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്നവരും കുറവല്ല.
ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഇസ്‌ലാമിക പ്രതിബദ്ധതയുള്ളവര്‍ക്ക് ഏറെ പ്രതീക്ഷയര്‍പ്പിക്കാനുള്ളത് മദ്‌റസകളുടെ കാര്യത്തിലാണ്. അര നൂറ്റാണ്ടിലേറെ കാലമായി കേരള മുസ്‌ലിംകള്‍ മദ്‌റസകള്‍ക്കു വേണ്ടി ഏറെ പ്രയത്‌നിക്കുകയും ധനം ചെലവഴിക്കുകയും ചെയ്‌തിട്ടുണ്ട്. തങ്ങളുടെ മക്കളെ ഇസ്‌ലാമിക ആദര്‍ശത്തിലും സ്വഭാവ മര്യാദകളിലും ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ മദ്‌റസകള്‍ നിര്‍ണായകമായ പങ്കുവഹിക്കുമെന്നാണ് മുസ്‌ലിം രക്ഷിതാക്കള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ വളരുന്ന മുസ്‌ലിം തലമുറയെ ലക്ഷണയുക്തമായി രൂപപ്പെടുത്തിയെടുക്കുന്നതില്‍ മദ്‌റസകള്‍ എത്രത്തോളം പങ്കുവഹിച്ചിട്ടുണ്ട്? ഈ വിഷയത്തില്‍ യഥോചിതമായ ഒരു മൂല്യനിര്‍ണയമോ `സോഷ്യല്‍ ഓഡിറ്റിംഗോ' നടന്നിട്ടുണ്ടോ?
വിശുദ്ധ ഖുര്‍ആന്‍ നോക്കി ഓതാനും, നമസ്‌കാരത്തിന്റെ രൂപം സമാന്യമായി മനസ്സിലാക്കാനും മദ്‌റസാ വിദ്യാഭ്യാസം ഉപകരിക്കുവെന്നത് നിസ്സാരമായി കാണേണ്ട കാര്യമല്ല. എന്നാല്‍ ഇസ്‌ലാമും ജാഹിലിയ്യത്തും തിരിച്ചറിയാനും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ശോഭനമാനങ്ങള്‍ സ്വാംശീകരിക്കാനും മദ്‌റസാ വിദ്യാഭ്യാസം എത്രത്തോളം സഹായകമാകുന്നുണ്ട് എന്ന് പരിശോധിച്ചാല്‍ ഫലം മിക്കവാറും നിരാശാജനകമായിരിക്കും. പത്തു വയസ്സിനുള്ളില്‍ വിശ്വാസകാര്യങ്ങളും അനുഷ്‌ഠാനകര്‍മങ്ങളും സംബന്ധിച്ച വിശാദാംശങ്ങള്‍ എണ്ണിപ്പെറുക്കി പഠിപ്പിക്കുന്നതിലാണ് മദ്‌റസാ അധ്യാപകര്‍ ദത്തശ്രദ്ധരാകുന്നത്.
ഇസ്‌ലാമിക ജീവിത ദര്‍ശനം ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും എങ്ങനെ പോഷിപ്പിക്കുന്നു എന്ന ചിന്ത മദ്‌റസകളിലെ മുതിര്‍ന്ന കുട്ടികളുടെയെങ്കിലും മനസ്സില്‍ അങ്കുരിപ്പിക്കുന്ന വിഷയത്തില്‍ മദ്‌റസാ അധ്യാപകര്‍ വളരെ കുറച്ചേ ശ്രദ്ധിക്കുന്നുള്ളൂ. മതപാഠങ്ങള്‍ വിശദമായി പഠിക്കാന്‍ പില്‍ക്കാല ജീവിതത്തില്‍ ധാരാളം അവസരങ്ങള്‍ ലഭിക്കാനിടയുണ്ട്. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ ഇസ്‌ലാമിക ധര്‍മത്തോടും സംസ്‌കാരത്തോടും ആഭിമുഖ്യമുണ്ടായാലേ ഭാവിയില്‍ ഇസ്‌ലാമിനെ വിശദമായി മനസ്സിലാക്കാനുള്ള ജിജ്ഞാസയും അഭിവാഞ്‌ഛയും ഉണ്ടാകൂ.
സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഇപ്പോള്‍ മോട്ടിവേഷന് അഥവാ പ്രചോദനം പകരുന്നതിന് ഏറെ പ്രാധാന്യം കല്‌പിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ധാരാളം കുട്ടികള്‍ പരമാവധി സമയം ഉപയോഗപ്പെടുത്തി സ്‌കൂളിലെ പാഠ്യവിഷയങ്ങള്‍ പഠിക്കുന്നു. എന്നാല്‍ മതവിഷയങ്ങള്‍ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും മദ്‌റസാ അധ്യാപകരില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ഏറെ പ്രചോദനം ലഭിക്കുന്നില്ല. പുസ്‌തകത്തിലെ പാഠങ്ങള്‍ പഠിപ്പിക്കുന്നതിലുപരിയായി മഹത്തായ ഇസ്‌ലാമിക സ്വഭാവങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ പ്രചോദനമേകുന്നതില്‍ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. സ്‌നേഹം, കാരുണ്യം, ഭൂതദയ തുടങ്ങിയ സദ്‌വികാരങ്ങള്‍ ജീവിതവ്യവഹാരങ്ങളില്‍ ഉടനീളം നിലനിര്‍ത്തുന്നത് വ്യക്തി-കുടുംബ-സമൂഹ രംഗങ്ങളിലെല്ലാം എത്രമാത്രം സദ്‌ഫലങ്ങളും നേട്ടങ്ങളും ഉണ്ടാക്കുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ അവരുടെ വ്യക്തിത്വത്തിന് അഭൂതപൂര്‍വമായ വികാസമായിരിക്കും അതുമൂലം സംസിദ്ധമാകുന്നത്. ഉത്തമ ഗുണങ്ങളുടെ സ്വാംശീകരണത്തില്‍ കുട്ടികള്‍ പിന്നിലായാല്‍ മറ്റു പല അറിവുകളും അവര്‍ക്ക് ആത്യന്തികമായി പ്രയോജനപ്പെടാനിടയില്ല. ഇത് ഏറെ അപഗ്രഥിക്കേണ്ട വിഷയമാണ്. വളരുന്ന തലമുറയുടെ വ്യക്തിത്വവികാസമാണ് ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ ആസ്‌തിയെന്ന തിരിച്ചറിവ് ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കും പ്രബോധകര്‍ക്കും പ്രചോദകമാകേണ്ടത് അനിവാര്യമാകുന്നു.