കളിക്കൂടാരം 2011 ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റിയാദ് കരസ്ഥമാക്കി















കളിക്കൂടാരം 2011 ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റിയാദ് കരസ്ഥമാക്കി റിയാദ്:തിളക്കം ബാലവേദി സംഘടിപ്പിച്ച കളിക്കൂടാരം 2011 സമാപ്പിച്ചു.നവംബര്‍ 25 ന് റിയാദില്‍ വെച്ചാണ് ഈ മാറ്റുരക്കല്‍ അറങ്ങേറിയത്.സൗദിയില്‍ ഇതാദ്യമായാണ് മദ്റസ വിദ്യാര്‍ഥികള്‍ക്കായി ദേശീയ തല മത്സരം സംഘടിപ്പിക്കുന്നത്.കോഴിക്കോട് 'മര്‍കസ്സുദ്ദഅവ' ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ററല്‍ ഫൊര്‍ ഇസ്ലാമിക് എജുകേഷന്‍ ആന്‍റ് റിസേര്‍ച്ച് (CIER)ല്‍ രജിസ്റ്റര്‍ ചെയ്തതടക്കം 17 ല്‍ പരം മദ്റസകള്‍ മത്സരത്തില്‍ പങ്കെടുത്തു.147 പോയന്‍റോടെ ദാറുല്‍ ഫുര്‍ഖാന്‍ മദ്റസ റിയാദ് ഓവറോള്‍ ചാമ്പ്യന്‍ ഷിപിന് അര്‍ഹമായി തൊട്ടുപിറകെലായി ജുബൈല്‍,ജിദ്ദ യധാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.കിഡ്സ്,ചില്‍ഡ്രന്‍സ്, സബ്ജൂനിയര്‍ വിഭാങ്ങള്‍ക്ക് പ്രത്യേകം മത്സരങ്ങളായിരുന്നു.CIER സൗദി ചാപ്റ്റര്‍ കണ്‍ വീനര്‍ ഷബീര്‍ വെള്ളാടത്ത്,സിറജുദ്ദീന്‍ കാസര്‍ഗോട്,ഹനീഫ മഷ്,സലീം ചാലിയം,വലീദ്,സാജിദ് കൊച്ചി,ഷംസുദ്ദീന്‍ മദനി എന്നിവര്‍ ബോയ്സ് വിഭാഗത്തിനും സമീന,ഹിബ,റാബിയ,ഖമറുന്നിസ എന്നിവര്‍ ഗേള്‍സ് വിഭാഗത്തിന്നും നേതൃത്വം നല്‍കി.റഷീദ് ഉഗ്രപുരം,കോയ ഹായില്‍,റഹീം ഫാറൂഖി,ഷംുദ്ദന്‍ കണ്ണൂര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു


ദാറുല്‍ ഫുര്‍ഖാന്‍ വിദ്യാര്‍ഥികള്‍ ട്രോഫിയുമായി








വെക്കേഷന്‍ ക്യാമ്പിന് സമാപനം കുറിച്ചു.






റിയാദ്:വേനലവധി നന്മയുടെ നേര്‍ വഴി എന്ന പ്രമേയത്തെ ആസ്പതമാക്കി ദാറുല്‍ ഫുര്ഖാന്‍ മദ്റസയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അവധിക്കാല മത പഠന ക്യാമ്പിന് സമാപനം കുറിച്ചു.ഒരു മാസക്കലമായി അസീസിയയിലെ ദാറുല്‍ ഫുര്‍ഖാന്‍ മദ്റസിയിലായിരുന്നു ക്യാമ്പ് .മലയാളം ചീഫ് ഇന്‍ ബ്യൂറോ കെ യു ഇഖ്ബാല്‍ സാഹിബായിരുന്നു ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തുത്.ഇസ്ലാം സാമൂഹ്യ പ്രതിബദ്ധതയുടെ മതമാണെന്നും സമൂഹത്തിന്റെ പ്രശ്നങ്ങളോടും പ്രതിസന്ധികളോടും പ്രതിപദ്ധതയുള്ള ഒരു ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഇത്തരം കാമ്പയിനുകള്‍ക്ക് കഴിയട്ടെ എന്ന് അദ്ദേഹം സൂചിപ്പിച്ചു .ഒഴിവുവേളകളെ ആനന്ദത്തിനുമാത്രം വിട്ടുകൊടുക്കതെ വിജ്ഞാനപ്രദമായ കാര്യങ്ങള്‍ക്കും വായനക്കും കൂടി കുട്ടികള്‍ സമയത്തെ ക്രമീകരിക്കണമെന്നും അതിനുള്ള അവസരങ്ങളും പ്രോത്സാഹനവും രക്ഷിതാക്കള്‍ നല്‍കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.ക്യാമ്പ് ഡയറക്ടര്‍ അബ്ദുല്‍ റസാക് മദനി അധ്യക്ഷത വഹിച്ചഉദ്ഘാടന ചടങ്ങില്‍ കെ എം സി സി ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കോയ,ദാറുല്‍ ഫുര്‍ഖാന്‍ മദ്റസ പി ടി എ പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ എന്നിവര്‍ ആശസകള്‍ അര്‍പ്പിച്ചുസംസാരിച്ചു.

വിദ്യാര്‍‌ത്ഥികളുടെ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമവും സംഘടിതവുമായ ഇടപെടലുകള്‍ക്കുള്ള അവസരവും, സര്‍‌ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനുമുതകുന്ന രീതിയിലായിരുന്നു മുഴുവന്‍ ക് ളാസുകളും . കുട്ടികളെ ഗ്രൂപ്പുകള്‍ തിരിച്ച് ലീഡേഴ്സിനെ തെരഞ്ഞെടുക്കുകയും കുട്ടികള്‍ക്കിടയില്‍ ആരോഗ്യപകരമായ മല്‍‌സരങ്ങളിലൂടെ പഠനം എളുപ്പവും രസകരവുമാക്കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ക്യാമ്പില്‍ ഉടനീളം. ഖുര്‍ ആന്‍ , സബൂര്‍ , ഇഞ്ചീല്‍ , തൗറാത്ത് എന്നിങ്ങിനെ നാലു ഗ്രൂപ്പുകളായിട്ടായിരുന്നു കുട്ടികളെ തരം തിരുച്ചിരുന്നത്.

വിശ്വാസം,ആരാധന കര്‍മ്മങ്ങളുടെ പ്രായോഗിക പരിശീലനം,ഖുര്‍ ആന്‍ - പ്രാര്‍ഥന ഹൃദ്യസ്ഥമാക്കല്‍ ,അല്ലാഹു,മീഡിയ,എങ്ങിനെ പഠിക്കണം,എന്‍റെ ജനനം,പേഴ്സനാലിറ്റി,ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,ലക്ഷ്യ സാക്ഷാത്കാരം , കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ വിഷയങ്ങളവതരിപ്പിച്ചുകൊണ്ട് സമീര്‍ സ്വലാഹി,അശ്റഫ് മരുത,നജീം കൊച്ചുകലുങ്ക്,അബ്ദുല്‍ റസാക് ഉദരം പൊയില്‍,ഷനിഫ് വാഴക്കട്,ശബീര്‍ ദമാം,ഐ എസ് എം സംസ്ഥാന്‍ ട്രഷറര്‍ ഇസ്മാഈല്‍ കരിയാട്,ശൈജു കൊല്ലം,റഷീദ് അലി,തുടങ്ങിയവര്‍ ക് ളാസുകളെടുത്തു.സമാപന ദിവസം വിദ്യാര്‍ഥികളുടെ കലാ കായിക മത്സരങ്ങളും ക്വിസ്സ് പ്രോഗ്രാമും സംഘടിപ്പിച്ചിരുന്നു ക്വിസ്സില്‍ സബൂര്‍ ഗ്രൂപ്പ് ജേതാക്കളായി.വിദ്യാര്‍ഥികള്‍ പുരത്തിറക്കിയ "ചുവട് "കയ്യെഴുത്ത് മാഗസിന്‍ ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഇസ്മാഈല്‍ കരിയാട് തിളക്കം ബാലവേദി കണ്‍ വീനര്‍ ശഹ്സാദിന് നല്‍കി പ്രകാശനംകര്‍മ്മം നിര്‍വ്വഹിച്ചു.വിത്യസ്ത വിഷയങ്ങളും ചിന്തോദ്ദീപവുമായ കലാരൂപങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ടുള്ള എക്സിബിഷന്‍ ഏറെ ശ്രദ്ദേയമായി. ഒരു മാസം നീണ്ടുനിന്ന ക്യാമ്പ് ആവേശ്വോജ്ജ്വലമായ പിക്നിക്കോടെ സമാപനം കുറിച്ചു.ഗ്രൂപ്പു തലത്തില്‍ നടന്ന പഠന പാഠ്യേതര മത്സരങ്ങളില്‍ സബൂര്‍ ഇഞ്ചീല്‍ എന്നീഗ്രൂപ്പുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.പോയന്‍റ് നില സബൂര്‍ 3327 , ഇഞ്ചീല്‍ 2881 , തൗറാത്ത് 2487 , ഖുര്‍ ആന്‍ 2370. ക്യാമ്പിന് അശ്റഫ് മരുത,അബ്ദുല്‍ റസാക് ഉദരം പൊയില്‍,അബ്ദുല്‍ റഹീം പന്നൂര്‍ , സാജി കൊച്ചി ,വലീദ് എന്നിവര്‍ നേതൃത്വം നല്‍കി.











































ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ശാനിഫ് വാഴക്കാട് ക്ളാസെടുക്കുന്നു


ലക്ഷ്യം അറിഞ്ഞു വേണം ഭാവി നിര്‍ണ്ണയം - റഷീദ് അലി





റിയാദ്: വിദ്യാര്‍ഥിയുടെ കഴിവിനും അഭിരുചിക്കുമനുസരിച്ചേ ഗോള്‍ സെറ്റ്
ചെയ്യാവൂ...രക്ഷിതാക്കളുടെ സഹായത്തോടെ വേണം ഭാവി നിര്‍ണ്ണയിക്കാന്‍
വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും രക്ഷിതാക്കളോട്
പങ്ക് വെക്കണം. "വേനലവധി നന്മയുടെ നേര്‍ വഴി" ദാറുല്‍ ഫുര്‍ഖാന്‍ മദ്റസാ
വെകേഷന്‍ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു
അദ്ദെഹം.ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ജൂലൈ 29 ന് സമാപിക്കും , ക്യാമ്പിനോടനുബന്ധിച്ച് നടക്കുന്ന പിക്നിക്കില്‍ പങ്കെടുക്കുന്ന
വിദ്യാര്‍ഥികള്‍ നേരത്തെ പെര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ക്യാമ്പ്
ഡയരക്ടര്‍ അറിയിച്ചു.

ചുമര്‍പത്രങ്ങള്‍ ഉന്നത ലിലവാരം പുലര്‍ത്തി

സബൂര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി



വേനലവധി നന്മയുടെ നേര്‍ വഴി വെക്കെഷന്‍ ക്യമ്പില്‍ ഈ ആഴ്ചയിലെ ചുമര്‍ പത്രം എല്ലാഗ്രൂപ്പുകളും മികവ് പുലര്‍ത്തി.സബൂര്‍ ഗ്രൂപ്പ് 50 ല്‍‍ 47 മാര്‍ക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഇത് തയ്യാറാക്കിയത് ഗ്രൂപ്പിലെ അനീസ് ഇബ്രാഹീം എന്ന വിദ്യാര്‍ഥിയാണ്.ഒരു പത്രത്തിന്നുണ്ടാവേണ്ട സകല സവിശേതകളും ഈ പത്രത്തില്‍ അനീസ് ഉള്‍കൊള്ളിച്ചിരുന്നു .പ്രധാന വാര്‍ത്ത,എഡിറ്റോറിയല്‍,ചരമകോളം,സ്പോട്സ്,കാര്‍ട്ടൂണ്‍,പ്രാദേശിക വാര്‍ത്തകല്‍ ,നമസ്കാര സമയം തുടങ്ങി കെട്ടിലും മട്ടിലും ഒരു പത്രത്തിന്‍റെ എല്ലാ ഗുണങ്ങളും ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട് .ഒരുപാട് പ്രത്യേകതകള്‍ ഉല്‍കൊള്ളിച്ച ഈ പത്രത്തിന്ന് 'റിയാദ്"എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.ഇതേ ഗ്രൂപ്പിലെ ഗേള്‍സ് വിഭാഗത്തിലെ ശുഹൈദ യ്യാറാക്കിയ മിസ്ബാഹ് പത്രം 35 പോയന്‍റ് കരസ്ഥമാക്കി.


ഒന്നാം സ്ഥാനം സബൂര്‍ ഗ്രൂപ്പ്
ബോയ്സ് 47 പോയന്റ് ഗേള്‍സ്35 പോയന്റ്




രണ്ടാം സ്ഥാനം ഇഞ്ചീല്‍
ഗേള്‍സ് 46 പോയന്റ് ബോയ്സ് 36 പോയന്റ്




തൗറാത്ത്
ബോയ്സ് 40 പോയന്റ് ഗേള്‍സ് 37 പോയന്റ്




ഖുര്‍ആന്‍
ഗേള്‍സ് 38 പോയന്റ് ബോയ്സ് 33 പോയന്റ്






വേനലവധി നന്മയുടെ നേര്‍വഴി

വേനലവധി നന്മയുടെ നേര്‍വഴി അവധിക്കാല മത പഠന ക്ളാസ് ആരംഭിച്ചു
ഇന്ത്യന്‍ ഇസ് ലാഹി സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഫുര്‍ഖാന്‍ മദ്രസയുടെ കീഴില്‍ വേനലവധി നന്മയുടെ നേര്‍വഴി എന്ന പ്രമേയത്തില്‍ അവധിക്കാല മത പഠന ക്ളാസ് ആരംഭിച്ചു.
8/7/2011 വെള്ളിയാഴ്ച്ച അസര്‍ നമസ് കാരാനന്തരം മദ്രസാ ഹാളില്‍ വെച്ച് ഉദ് ഘാടനം നടന്നു . മലയാളം റിയാദ് ബ്യൂറോ ചീഫ് കെ.യു ഇഖ് ബാല്‍ ഉദ് ഘാടനം നിര്‍വഹിച്ചു . മദ്രസാ പ്രധാനധ്യാപകനും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറിയുമായ അഷ് റഫ് മരുത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉപകാരപ്രതമായ ഉദ് ബോധന പ്രസംഗം നടത്തി . കെ എം സി സി ജനറല്‍ സെക്രട്ടറി മൊയ് ദീന്‍ കോയ , മദ്രസാ പി ടി എ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു . കാമ്പ് കണ്‍വീനര്‍ റസാഖ് മദനി അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഹ്സിന്‍ ഗാനമാലപിച്ചു . ബാലവേധി കണ്‍വീനര്‍ ഷഹസാദ് സ്വാഗതവും മദ്രസാ കണ്‍വീനര്‍ റഹീം പന്നൂര്‍ നന്ദിയും പറഞ്ഞു . ജുലൈ 7 നു തുടങിയ ക്ളാസ് 29 വരെ നീണ്ടു നില്‍ക്കും . ആഴച്ചയില്‍ വ്യാഴവും വെള്ളിയുമാണ് ക്ളാസ് നടക്കുക . ഖുര്‍ആന്‍ പഠനം,പ്രാര്‍ത്ഥനാ പഠനം , ചുമര്‍പത്ര നിര്‍മ്മാണം , ഡിക്ഷണറി നിര്‍മ്മാണം , റിപ്പോര്‍ട്ട് വായന , വാര്‍ത്താ വായന , ഡയറി എഴുത്ത് , കയ്യെഴുത്ത് മാഗസിന്‍ , എക് സിബിഷന്‍ , ക്വിസ്, കഥാ രചന , കവിത രചന ,ആര്‍ട്സ് , പ്രൊജെക്റ്റ് വര്‍ക്ക് എന്നിവ ഉള്‍ക്കൊള്ളുന്ന ക്ളാസ് കുട്ടികളിലെ ബുദ്ധിയും ചിന്തയും ഉണര്‍ത്തുവാനും അവരിലെ കഴിവിനെ ഉയര്‍ത്തുവാനും ഉതകുന്നതരത്തിലുള്ളതാണ് .
എല്ലാവരുടേയും സൗകര്യാര്‍ത്ഥം ഉദ്ഘാടനം വെള്ളിയാഴ്ചയാണ് നടന്നതെങ്കിലും ക്ളാസ് 7 ആം തിയ്യതി വ്യാഴായ്ച്ച തന്നെ ആരംഭിച്ചിരുന്നു . സ്വര്‍ഗത്തിന്റെ താക്കോല്‍ എന്ന വിഷയത്തില്‍ അഷറഫ് ഉസ് താദാണ് വ്യാഴായ്ച്ച ക്ളാസ് എടുത്തത്‌ . വിജ്ഞാനപ്രതവും ഉപകാരപ്രതവുമായിരുന്നു . സ്വര്‍ഗത്തിന്റെ താക്കോലിനു ചില ശര്‍ത്തുകള്‍ ഉണ്ട് . അറിവ് , ദ്രഢത , സ്വീകര്യത, വിധേയത്വം , സത്യസന്ധത ,നിഷ് കളങ്കത ,സ്നേഹം ,താഗൂത്തുകളില്‍ അവിശ്വസിക്കുക എന്നിവയാണവ . വെള്ളിയാഴ്ച്ച സൂറത്തുല്‍ ഫാത്തിഹ തജ് വീദോടും , അക്ഷരസ്ഫുടതയോടും കൂടി എങനെ ഓതണമെന്ന് റസാഖ് ഉസ്താദ് പഠിപ്പിച്ചു . കാമ്പിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ സാജിദ് ഉസ്താദിന്റെ നേത്രത്വത്തില്‍ ഗ്രൂപ്പ് തിരിക്കലും ഗ്രൂപ്പ് പ്രധിനിധികളെ തിരഞ്ഞെടുക്കലുകളോക്കെ നടന്നു. എല്ലാ കുട്ടികളും ഗ്രൂപ്പടിസ്ഥാനത്തില്‍ വളരെ ആരോഗ്യകരമായ മത്സര ബുദ്ധിയോടും വാശിയോടും കൂടി പഠിക്കുവാനും മത്സരങളില്‍ പങ്കെടുക്കുവനും തീരുമനിച്ചു . അങനെ വളരെ വിരഹവും ഒരു ഗുണവുമില്ലാത്ത മറ്റ് പ്രവര്‍ത്തനങളില്‍ പെട്ട് ബോറാകുമായിരുന്ന അവധിക്കാലം രസകരവും പഠനാര്‍ഹവും ആസ്വാദകരവും ആക്കുവാന്‍ കഴിഞ്ഞതില്‍ കുട്ടികളെല്ലാം വളരെ സന്തോഷത്തിലാണ് . ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഉസ് താദുമാര്‍ക്കും മറ്റെല്ലാവര്‍ക്കും അല്ലഹു തൗഫീഖ് നല്‍കട്ടെ ......ആമീന്‍

റിപ്പോര്‍ട്ട് അവതരിപ്പിച്ചത്
സുല്‍ത്താന
( സബൂര്‍ ഗ്രൂപ്പ്)

അല്ലാഹുവിനെ അറിയുക


അല്ലാഹുവിനെ മനസ്സിലാക്കന്‍ اية الكرسي പഠിക്കുക.പഠന ക്യമ്പില്‍ സമീര്‍ സ്വലാഹിയുടെ ക്ലാസ് വളരെ ശ്രദ്ധേയമായി.സർവലോക രക്ഷിതാവായ അല്ലാഹുവിന്റെ പ്രകൃതി ഏകകമാണ്. ഭൂമിയിൽ അവന്റെ അറിവോ സമ്മതമോ ഇല്ലാതെ യാതൊന്നും ചലിക്കുകയോ സ്പന്ദിക്കുകയോ ഇല്ല. മനുഷ്യന്റെ ചിന്തകളും നിശ്വാസങ്ങളും അവനറിയുന്നു. മാതാവിന്റെ ഗർഭപാത്രത്തിലെ രൂപം പ്രാപിക്കുന്ന ഭ്രൂണത്തിന്റെ സ്പന്ദനം പോലും അവന്റെ കേൾവിയിലുണ്ട്. അതിൽ രൂപം കൊള്ളുന്ന ഓരോ അണുവിലും ഓരോ മൗലിക ഗണത്തിലും സൂക്ഷ്മ ഗണത്തിലും അവന്റെ ഇടപെടലുകളുണ്ട്. അതിനാൽ അവൻ സകലതും ദർശിക്കുന്നവനും സകലതും കേൾക്കുന്നവനുമാണ്.അദ്ദേഹം സൂചിപ്പിച്ചു.ബുഖൈരിയ ഇസ്ലാമിക് സെ ന്‍ററില്‍ മലയാള വിഭാഗം പ്രബോധകനാണദ്ദേഹം

മീഡിയ എന്ത് എന്തല്ല


'വേനലവധി നന്മയുടെ നേര്‍ വഴി' എന്ന പ്രമേയത്തെ ആസ്പതമാക്കി ദാറുല്‍ ഫുര്ഖാന്‍ മദ്റസയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന അവധിക്കാല മതപഠന ക്യാമ്പില്‍ സാമൂഹ്യ പ്രവര്‍ത്തകനും മാധ്യമ പത്രത്തിന്റെ റിപോര്‍ട്ടറുമായ നജീം കൊച്ചുകലുങ്ക് പ്രസംഗിച്ചു.
ഒരു നല്ല പത്ര പ്രവര്‍ത്തകന്‍റെ ധര്‍മ്മം ആത്മാര്‍ഥ സേവനമാണ് .ന്യൂസ് എന്നാല്‍ പുതിയ വിവരം എന്നാണ്.പൊതുജനങ്ങളോടുള്ള പത്രപ്രവര്‍ത്തകന്‍റെ കടമ വളരെ വലുതാണ്.പുതിയ വാര്‍ത്തകള്‍ ഉണ്ടാക്കുമ്പോള്‍ തന്‍റെ കഴിവ് തെളിയിക്കുന്നതിലുപരി താന്‍ പടച്ചുവിടുന്ന വാര്ത്തകള്‍ സമൂഹത്തിന് എന്ത് ഗുണം ലഭിക്കുമെന്ന് പുനരാലോചിക്കണം.ക്യാമ്പ് ഡയരക്ടര്‍ അബ്ദുല്‍ റസാക് അഷ്റഫ് മരുത എന്നിവര്‍ വേദി നിയന്ത്രിച്ചു .


لا اله الله യുടെ നിബന്ധനകള്‍


കലിമത്തു തൗഹീദില്‍ വിശ്വസിക്കുന്നവര്‍ അറിഞ്ഞിരിക്കെണ്ട പ്രധാന
കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അശ് റഫ് മരുത വിശദീകരിച്ചു. അറിവ്,ദൃഢത,സ്വീകാര്യത,വിധേയത്വം,സത്യസന്ധത,നിഷ്കളങ്കത,സ്നേഹം,ത്വാഗൂത്തുകളില്‍
അവിശ്വസിക്കുക എന്നിവയാണ് لااله الاالله യുടെ നിബന്ധനകള്‍
വിദ്യാര്‍ഥികളില്‍ വിശ്വാസം ദൃഢമാക്കാന്‍ വളരെ ഉപകാരമായി ഈ
സെഷന്‍.സ്ലൈഡുകള്‍ ഉപയോഗിച്ചായിരുന്നു അവതരണം

സ്വഭാവ സംസ്കരണം കുട്ടികളില്‍



വെക്കേഷന്‍ ക്യാമ്പില്‍ ‍ഐ എസ് എം സംസ്ഥാന ട്രഷററും പാറാല്‍ അറബി കോളെജ് അധ്യാപകനുമായ ഇസ്മാഈല്‍ കരിയാട് 'സ്വഭാവ സംസ്കാരം ' എന്ന വിഷയം അവതരിപ്പിച്ചു.
വിശ്വാസം കഴിഞ്ഞാല്‍ പിന്നെ ജീവിതലുണ്ടായിരിക്കേണ്ട ഒരു മഹത്തായ കാര്യമാണ് സ്വഭാവ മഹിമ. നമസ്കാരം എല്ലാ ചീത്ത സ്വഭാവങ്ങളില്‍ നിന്നും ദുശ്ചൈതികളില്‍ നിന്നും മനുഷ്യനെ തടഞ്ഞ് നിര്‍ത്തുമെന്ന് ഖുര്‍ആന്‍ പറയുന്നു.ജീവിതത്തില്‍ ഇത്തരം ദുസ്വഭാവം നമുക്ക് മാറ്റിയെടുക്കാന്‍ കഴിയുന്നില്ലാ എങ്കില്‍ നമ്മുടെ നമസ്കാരം യഥാര്‍ത്ത ലക്ഷ്യം കാണുന്നില്ല എന്നതാണ്. 'വായാടിക്ക് നാശം' എന്ന് നബി(സ)ഒരിക്കല്‍ പറയുകയുണ്ടായി. അത്യാവശ്യ കാര്യങ്ങള്‍ മത്രം സംസാരിക്കുകയും ഉപകാരമില്ലാത്ത വിഷയങ്ങള്‍ നാം വെടിയുകയും ചെയ്യണം.ഒരു മനുഷ്യനെ അളക്കുന്നത് അവന്‍റെ സ്വഭാവത്തിലൂടെയാണ്. നബിയുടെ സ്വഭാവം ഖുര്‍ ആനായിരുന്നു.ഖുര്‍ആനിന്‍റെ വാഹകരായ നാം നല്ല സ്വഭാവത്തിന്‍റെയും വാഹകരുമാവണം കുട്ടികളായ നാം അതിന് മാതൃകയാവേണ്ടതുണ്ട് അദ്ദേഹം സുചിപ്പിച്ചു.

പ്രൗഡഗംഭീരമായ തുടക്കം.മലയാളം











വേനലവധി നന്മയുടെ നേര്‍ വഴി എന്ന പ്രമേയത്തെ ആസ്പതമാക്കി ദാറുല്‍ ഫുര്ഖാന്‍ മദ്റസയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അവധിക്കാല മത പഠന ക്യാമ്പിന് പ്രൗഡഗംഭീരമായ തുടക്കം.മലയാളം ചീഫ് ഇന്‍ ബ്യൂറോ കെ യു ഇഖ്ബാല്‍ കാമ്പയില്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ഇസ്ലാം സാമൂഹ്യ പ്രതിബദ്ധതയുടെ മതമാണെന്നും സമൂഹത്തിന്റെ പ്രശ്നങ്ങളോടും പ്രതിസന്ധികളോടും പ്രതിപദ്ധതയുള്ള ഒരു ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഇത്തരം കാമ്പയിനുകള്‍ക്ക് കഴിയട്ടെ എന്ന് അദ്ധേഹം സൂചിപ്പിച്കു.ഒഴിവുവേളകളെ ആനന്ദത്തിനുമാത്രം വിട്ടുകൊടുക്കതെ വിജ്ഞാനപ്രദമായ കാര്യങ്ങള്‍ക്കും വായനക്കും കൂടി കുട്ടികള്‍ സമയത്തെ ക്രമീകരിക്കണമെന്നും അതിനുള്ള അവസരങ്ങളും പ്രോത്സാഹനവും രക്ഷിതാക്കള്‍ നല്‍കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
രക്ഷിതാക്കളില്‍ നിന്നും മക്കള്‍ക് ലഭിക്കേണ്ട സ്നേഹവും കാരുണ്യവും നഷ്റ്റമാവുന്നത് ഭാവിയില്‍ അക്രമവാസനയിലേക്കുള്ള പാത സുഖമമാക്കൂമെന്ന് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടറി അശ്റഫ് മരുത സൂചിപ്പിച്ചു.ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്യാമ്പ് ഡയറക്ടര്‍ അബ്ദുല്‍ റസാക് മദനി അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ എം സി സി ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കോയ,ദാറുല്‍ ഫുര്‍ഖാന്‍ മദ്റസ പി ടി എ പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ എന്നിവര്‍ ആശസകള്‍ അര്‍പ്പിച്ചുസംസാരിച്ചു.മുഹ്സിന്‍ ഗാനമാലപിക്കുയും ശഹ്സാദ് സ്വാഗതവും അബ്ദുല്‍ റഹീം പന്നൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ഷിക പരീക്ഷ

വാര്‍ഷിക പരീക്ഷ



ഞാൻ മനസ്സിലാക്കിയ ഒട്ടകം




ഒട്ടകങ്ങള്‍ മരുഭൂമിയിലാണ് ജീവിക്കുന്നത് മരുഭൂമിയിലെ കപ്പല്‍ എന്നാണ് ഒട്ടകം അറിയപ്പെടുന്നത് .അറബി ഭാഷയില്‍ ഒട്ടകത്തിന് ജമല്‍ എന്നാണ് പറയുന്നത്.അറബ് രജ്യങ്ങളിലെല്ലാം ഒട്ടകത്തിന് പ്രത്യേക പരിഗണനയുണ്ട്. സൗദി അറേബ്യയുടെ ദോശീയ മൃഗമാണ് ഒട്ടകം വെള്ളവും ഭക്ഷണവുമില്ലാതെ ദിവസങ്ങളോളം മണലാരണ്ണ്യത്തിലൂടെ യാത്രചെയ്യാന്‍ കഴിയും.ഒറ്റ പ്രാവശ്യം 15 ലിറ്റര്‍ വരെ വെള്ളം കുടിക്കന്‍ കഴിയും. മണലില്‍ പൂഴ്ന്നുപോവാത്ത പരന്ന പാദങ്ങളും രണ്ടു നിര പീലികളുള്ള കണ്‍പോളകളും ആവശ്യാനുസൃതം തുറക്കാനും അടക്കാനും കഴിവുള്ള നാസദ്വാരങ്ങളും മരുഭൂമിയിലെ സഹജര്യങ്ങള്‍ക്ക് ഇവയെ സജ്ജരാക്കുന്നു.രണ്ടുതരം ഒട്ടകങ്ങളുണ്ട്.ഒന്ന് ഡോമെഡറി ഇവക്ക് ഒറ്റ കൂനുകളാണുള്ളത് മറ്റൊന്ന് ബാക്ട്രിയ ഇവക്ക് രണ്ട് കൂനുകളാണുള്ളത്.

തയ്യാറാക്കിയത്

ദിൽഫ സത്താർ നാലാം ക്ളാസ്

യാത്രയപ്പ് നല്‍കി

ബിലാൽ ഇംതിയാസിന് ഉപഹാരം നൽകുന്നു
ഇടത്തുനിന്ന് അഫ്രീദി,ഇസ്മാഈൽ,ബിലാൽ ഹനീഫ്,ബിലാൽഇംതിയാസ്,മുഫീദ്,സയിദ് ആബിദീൻ,അമീർ,ശഹ്സാദ്

****************************************************************************

ദാറുല്‍ ഫുര്‍ഖാന്‍ മദ്രസ നാലാം ക് ളാസ് വിദ്യാര്‍ത്ഥി ബിലാല്‍ ഇംതിയാസിന് ക് ളാസ്സ് വിദ്യാര്‍ത്ഥികള്‍ യാത്രയപ്പ് നല്‍കി.ധന്യ ഫുഡ്ഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഇംതിയാസിന്‍റെ മകനാണ് ബിലാല്‍. ബിലാലെനെ കൂടാതെ ഫാത്വിമ സുമയ്യ,കദീജ എന്നിവരും ഇതേ മദ്റസയിലെ വിദ്യാര്‍ഥികളാണ്.14 വര്‍ഷത്തോളമായി ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇംതിയാസ് സീനിയര്‍ സയില്‍സ് സൂപ്രവൈസറാണ്.ദമ്മാം ബ്രാഞ്ചിലേക്കാണ് ട്രാന്‍സ്ഫര്‍. റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന്‍റെ ട്രഷറര്‍ കൂടിയായ ഇദ്ദേഹം കണ്ണൂര്‍ മാഹി സ്വദേശിയാണ്. ഭാര്യ ഷാഹിന.

സ്പോർട്സ് ഡേ 2011



റിയാദ്: ദാറുല്‍ ഫുര്‍ഖാന്‍ മദ് റസ ഈ അധ്യായന വര്‍ഷത്തെ സ്പോർട്സ് വിപുലമായ പരിപാടികളേടെ ആഘോശിച്ചു.വെള്ളിയാഴ്ച രാവിലെ ഏഴ് മണിമുതല്‍ വൈകുന്നേരം ആറ് മണി വരെ അസീസിയിലെ റോഷന്‍ ഇസ്തിറാഹയില്‍ വെച്ചായിരുന്നു ഈ മാമാങ്കം.സ്പോർട്സ് മാര്‍ച്ചിനെ അഭിവാദ്യം ചെയ്തു കൊണ്ട് പി ടി എ പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ ഉദ്ഘാടന പ്രസംഗം നടത്തി.റിലെ,ബാള്‍ പാസ്സിംഗ്,ബിസ്ക്ട്റ്റ് ഈറ്റിംഗ്,ബേക് റേസ്,ചാക്ക് റേസ്,ഷോട്ട്പുട്ട്,മ്യൂസികല്‍ ചെയര്‍ ,ഹാറ്റ് പാസ്സിംഗ്,ലെമണ്‍ & സ്പൂണ്‍,കാന്റില്‍ റേസ്,വെജിറ്റബ്ള്‍ ഡിസൈനിംഗ്,ഫുട്ബോള്‍ ,കമ്പവലി തുടങ്ങി 23 ഓളം ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍.കിഡ്സ്,സബ്ജൂനിയര്‍,ജൂനിയര്‍ എന്നീ തലങ്ങളിലായി നടന്ന മത്സരങ്ങളില്‍ ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു.ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡണ്ട് ഹാഷിംക ഷനിഫ് വഴക്കാട് അബ്ദുൽ റഹീം പന്നൂർ എന്നിവര്‍ സംബന്ധിച്ചു.റബീഹ്,ശിതാഹ്,ഖരീഫ്,സ്വൈഫ് എന്നീ ഹൗസുകള്‍ക്ക് യഥാക്രമം സിറാജുദ്ദീന്‍ തയ്യില്‍ ,ഖമറുന്നിസ.ഹനീഫമാഷ്,അസ്മ ടീച്ചര്‍ .വലീദ്,ഷറീന ടീച്ചര്‍.അസീസ് മാഷ്,ലുബൈബ ടീച്ചര്‍ എന്നിവര്‍ നെതൃത്വം നല്‍കി.മത്സരം അശ്റഫ് മരുത,റസാക് മദനി, സലീം ചാലിയം എന്നിവര്‍ നിയന്ത്രിച്ചു.265 പോയന്‍റ് നേടി ഷിതാഹ് ഒന്നാം സ്ഥാനവും,250 പോയന്‍റില്‍ റബീഹും,240 പോയന്‍റില്‍ സ്വൈഫും രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.


വിശദ വിവരങ്ങളും കൂടുതൽ ഫോട്ടോയും വഴിയേ.......

ശ്രദ്ധ്രേയമായ എക്സിബിഷന്‍


കേരളമണ്ണിന് തെങ്ങിന്‍റെ മണം ഇന്ന് അന്യമായികൊണ്ടിരുക്കുന്നു.നിരന്നു കിടക്കുന്ന തെങ്ങിന്‍ തോപ്പുകളില്‍ സ്ഥിരമായി തേങ്ങ വലിക്കുന്ന പണിക്കാരുണ്ടായിരുന്നു പണ്ടുകാലത്ത്.ഇന്ന് സ്ഥിയാകെ മാറി ചാറ്റിലരക്കാന്‍ ചായിപ്പില്‍ തേങ്ങ പോയിട്ട് ചകിരി പോലുമില്ല അടുപ്പ് കത്തിക്കാന്‍.സ്വന്തം തെങ്ങില്‍നിന്ന് ഇന്ന് തേങ്ങ വലിക്കാനും ആളെ കിട്ടാത്ത അവസ്ഥ. തെങ്ങിന്‍റെ മഹാത്മ്യം അതി മഹത്തരമാണ്. തെങ്ങിനെ പോലെ എല്ലാഭാഗങ്ങളും ഉപകാരപ്പെടുത്തുന്ന മറ്റൊരു വൃക്ഷം കാണാന്‍ പ്രയാസമാണ് പ്രത്യേകിച്ച് കേരളത്തില്‍.പനവിഭാഗത്തില്‍ പെടുന്ന ഈ കേര വൃക്ഷത്തിന് ഏകദേശം 18 മുതല്‍ 20 മീറ്റര്‍ വരെയാണ് നീളം.കൊമ്പും ചില്ലുകളുമില്ലാത്ത ഈ ഒറ്റത്തടി കേരളീയന്‍റെ സാമ്പത്തിക സൂചിയെ നിയന്ത്രിച്ച് നിര്‍ത്തുന്ന ഫല വൃക്ഷമാണ്.

നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച എക്സിബിഷന്‍ കാണികള്‍ക്ക് അല്‍ഭുതമായി ദാറുല്‍ ഫുര്‍ഖാന്‍ മദ്രസ നാലാം ക്ലാസ് വിദ്യാര്‍ഥികളാണ് കേരള വൃക്ഷത്തെ ആസ്പതമാക്കിയുള്ള എക്സിബിഷന്‍ സഘടിപ്പിച്ചത്.പന ഇനത്തില്‍ ഉള്‍പെടുന്ന തെങ്ങിന്‍റെ ചരിത്രവും വിവിധയിനം തെങ്ങുകളുടെ വിവരങ്ങളും കേരളത്തിലെ തെങ്ങിന്‍റെ ശരാശരി വലുപ്പം, തെങ്ങിനെ ബാധിക്കുന്ന വിവിധയിനം രോഗങ്ങള്‍, അത്യപൂ ര്‍ വ്വമായി കണ്‍ടുവരുന്ന ശിഖിരങ്ങളുള്ള തെങ്ങിനെ കുറിച്ചു ള്ള വിവരങ്ങള്‍ തുടങ്ങിയ ഒട്ടനവതി കാര്യങ്ങള്‍ അദീബ,ഫാത്വിമ എന്നിവര്‍ തയ്യാറാക്കിയ സ്ളൈടുകള്‍ കാണികള്‍ക്ക് പല പുതിയ വിവരങ്ങളും നല്‍കി.ചിരട്ട കൊണ്ടു നിര്‍മ്മിച്ച കരണ്ടി ,പഴയ ചിരവ, കയര്‍ ഉല്പ്പന്നങ്ങളുടെ നിര്‍മ്മാണ രീതി,ഓല കൊണ്ടു നിര്‍മ്മിക്കുന്ന വിത്യസ്ഥ കളിപ്പാട്ടങ്ങള്‍ എന്നിവ `പ്രവാസി വിദ്യാര്‍ഥികള്‍ക്ക് കൗതുകമായി,പുതു തലമുറക്ക് അറിയാത്ത പല വിവരങ്ങളും ഈ കൊച്ചു മക്കള്‍ കാണികളുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.

























കണ്ണീരൊപ്പാന്‍ കൈ കോര്‍ക്കുക

കണ്ണീരൊപ്പാന്‍ കൈ കോര്‍ക്കുക ഫണ്ട് സൗദി ഇന്ത്യന്‍ ഇസ്ലാഹി

സെന്‍റര്‍ സെക്രട്ടറി ശനിഫ് വാഴക്കാടിന് കൈമാറുന്നു

പുതിയ അധ്യായന വര്‍ഷത്തേക്കുള്ള ഫണ്ട് ഉദ്ഘാടനം

കണ്ണീരൊപ്പാന്‍ കൈ കോര്‍ക്കുക ഫണ്ട് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സെക്രട്ടറി ശനിഫ് വാഴക്കാടിന് കൈമാറുന്നുകുഞ്ഞു മനസ്സുകള്‍ കണ്ണീരിന്‍റെ വില അറിയുന്നു.പാവപ്പെട്ടവരും നിരാലംബരുമായ മാറാരോഗികളെ കൈ പിടിച്ചുയര്‍ത്താന്‍ ഈ കുരുന്നുകളും രംഗത്തുവന്നു.ദാറുല്‍ ഫുര്‍ഖാന്‍ മദ് റസയിലെ വിദ്യാര്‍ഥികള്‍ രൂപം നല്‍കിയ കണ്ണീരൊപ്പാന്‍ കൈ കോര്‍ക്കുക സഹായ ഫണ്ട് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സെക്രട്ടറി ശാനിഫ് വഴക്കാടിന് ചെയര്‍മാന്‍ ഫൈസല്‍ ബഷീര്‍ നല്‍കി തിളക്കംബാലവേദി റിയാദ് ഘടകം സ്വരൂപിച്ച ഈ സംഖ്യ മര്‍കസ്സുദ്ദ വഴി പെയിന്‍ ആന്‍റ് പാലിയേറ്റീവിന് കൈമാറുമെന്ന് പധാന അഡ്യാപകന്‍ അശ്റഫ് മരുദ അറിയിച്ചു. പുതിയ അധ്യായന വര്‍ഷത്തേക്കുള്ള ഫണ്ട് ഉദ്ഘാടനം ഒന്നാം ക്ലാസ് വിദ്യാര്‍ഥി ഷാഹിന്‍ മുഹമ്മദുകുട്ടി നിര്‍വ്വഹിച്ചു അദ്യാപക്രായ ഹനീഫ, അസീസ് മുസ്ലിയാര്‍മാഷ്,റ്സാക് മദനി,സലീം ചാലിയം,സിറജ് ചെറുമുക്ക്,അസീസ് മാഷ്, വലീദ്,അസ്മ,ഷറീന,ലുബൈബ,ഖമറുന്നീസ എന്നിവര്‍ പങ്കെടുത്തു..


കളിക്കൂടാരം കുളിര്‍മയുടെ അനുഭവം

ബാലകൌതുകം മാഗസിന്‍ പ്രകാശനം ചെയ്യുന്നു.


റിയാദ് : സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റെറിന്റെ വിദ്യാര്‍ഥി വിഭാഗമായ തിളക്കം ബാലവേധിയുടെ ആഭിമുഖ്യത്തില്‍ നമ്മുടെ ബാല്യം നന്മയുടെ കാലം എന്ന പ്രമേയത്തെ ആസ്പതമാക്കി " കളിക്കൂടാരം" ദേശീയതല ബാലസമ്മേളനം സംഘടിപ്പിച്ചു .കുട്ടികളുടെ സജീവതയില്‍ ശ്രദ്ധയാകര്‍ഷിച്ച സമ്മേളനം കുളിര്‍മയുടെ അനുഭവമായി മാറി . നജ്റാന്‍ ‍പ്രബോധകന്‍ അബ്ദുല്‍ ലത്തീഫ് മൌലവി കളിക്കൂടാരം ഉദ്ഘാടനം ചെയ്തു . ധാര്‍മിക മൂല്യങ്ങള്‍ നിലനിര്‍ത്തി സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സദസ്സുകളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ കൈകളിലാണ് ലോകത്തിന്റെ ഭാവിയെന്നും അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സമ്മേളനങ്ങളില്‍ കുട്ടികള്‍ അവരുടെ പ്രാതിനിത്യം നിലനിര്തനമെന്നു അദ്ദേഹം കുട്ടികള്‍ക്ക് ഉപദേശം നല്‍കി .സൌദിയുടെ വിവിധ മേഘലകളില്‍ നിന്ന് എത്തിയ നൂറോളം പ്രധിനിധികളെ ഖുര്‍ആന്‍ , ഫുര്‍ഖാന്‍ , നൂര്‍ , ഹുദ എന്നീ നാലു ഗ്രൂപുകളായി തിരിച്ചു വിവിധ മത്സരങ്ങള്‍ നടത്തി . അര മണിക്കൂര്‍ കൊണ്ട് കുട്ടികള്‍ തയ്യാറാക്കിയ ബാലകൌതുകം മാഗസിന്‍ സമ്മേളനത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു .കഥ എഴുതിയും കവിതകള്‍ കുറിച്ചും ചിത്രം വരച്ചും തുടങ്ങിയ വിവിത തരത്തിലുള്ള അവരുടെ കഴിവുകള്‍ ഓരോ കുട്ടികളും പ്രദര്‍ശിപ്പിച്ചു .സമാപന സമ്മേളനത്തില്‍ ബാലകൌതുകം മാഗസിന്‍ മക്ക ഇസ്ലാഹി സെന്റെര്‍ പ്രബോധകന്‍ സജാദ് ഫാറൂഖി പ്രകാശനം ചെയ്തു . സലിം ചാലിയം , ഷബീര് ദമ്മാം ,ഉബൈദ് ഫാറൂഖി ,സാജിദ് കൊച്ചി എന്നിവര്‍ സമ്മേളനത്തിന് നേത്രത്വം നല്‍കി